- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അൽജൗഫ് വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി; 26 മുതൽ കേരളത്തിലേക്കും സർവീസുകൾ
ജിദ്ദ: വടക്ക് പടിഞ്ഞാറൻ മേഖലയിലെ അൽജൗഫ് വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി ലഭിച്ചു. അന്താരാഷ്ട്ര പദവി ലഭിക്കുന്നതോടെ കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളിലേക്കും അൽജൗഫിൽ നിന്ന് നേരിട്ട് സർവീസുകൾ ആരംഭിക്കും. നിലവിൽ ആഭ്യന്തര വിമാനത്താവളമായ ഇവിടെ നിന്നും ജിദ്ദയിലേക്കും റിയാദിലേക്കുമാണ് സർവീസുകൾ നടത്തിയിരുന്നത്. ഈ മാസം 26 മുതൽ കേര
ജിദ്ദ: വടക്ക് പടിഞ്ഞാറൻ മേഖലയിലെ അൽജൗഫ് വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി ലഭിച്ചു. അന്താരാഷ്ട്ര പദവി ലഭിക്കുന്നതോടെ കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളിലേക്കും അൽജൗഫിൽ നിന്ന് നേരിട്ട് സർവീസുകൾ ആരംഭിക്കും. നിലവിൽ ആഭ്യന്തര വിമാനത്താവളമായ ഇവിടെ നിന്നും ജിദ്ദയിലേക്കും റിയാദിലേക്കുമാണ് സർവീസുകൾ നടത്തിയിരുന്നത്.
ഈ മാസം 26 മുതൽ കേരള സർവീസുകൾ ആരംഭിക്കും. ഷാർജ വഴി കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് സർവീസുകൾ. കൂടാതെ ഇന്ത്യയിലെ പല നഗരങ്ങളിലേക്കും സർവീസുകൾ ഇവിടെ നിന്നും ആരംഭിക്കും. ലഗേജ് പരിശോധനയും മറ്റും ഇവിടെ തന്നെ പൂർത്തിയാക്കാനുള്ള സംവിധാനം ആയിട്ടുണ്ട്.
എയർ അറേബ്യയാണ് ഇവിടെ നിന്നും കേരളത്തിലേക്കുള്ള സർവീസ് നടത്തുക. തുടക്കത്തിൽ ഷാർജ വഴിയാണെങ്കിലും പിന്നീട് ഖത്തർ വഴിയും ദുബായ് വഴിയും സർവീസുകൾ നടത്തും. അൽജൗഫ് അന്താരാഷ്ട്ര വിമാനത്താവളം സഫലമായതോടെ ഈ മേഖലയിലുള്ളവർക്ക് ഏറെ ആശ്വാസം കൈവന്നിരിക്കുകയാണ്. ആയിരം കിലോമീറ്ററുകൾക്കു മേൽ സഞ്ചരിച്ചാണ് ഇവിടെ നിന്നും നാട്ടിലേക്കുള്ള പ്രവാസികൾക്ക് വിമാനം കയറിയിരുന്നത്.