- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയിൽ ഗ്രൂപ്പ് ഫണ്ട്‌സ് തട്ടിപ്പ്: എല്ലാ പ്രതികളയും കോടതി വെറുതെ വിട്ടു; അസ്സൽ പ്രമാണ രേഖകൾ കോടതിയിൽ ഹാജരാക്കാത്തതിന് ക്രൈംബ്രാഞ്ചിന് രൂക്ഷ വിമർശനം; പകർപ്പുകൾ പ്രാഥമിക തെളിവായി സ്വീകരിക്കാനാവില്ല: വിധി വന്നത് 22 വർഷങ്ങൾ നീണ്ട നിയമയുദ്ധത്തിന് ശേഷം
തിരുവനന്തപുരം: മലയിൽ ബാങ്ക് നിക്ഷേപ തട്ടിപ്പ് കേസിൽ എല്ലാ പ്രതികളെയും തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് റ്റി.കെ.സുരേഷ് വെറുതെ വിട്ടു. പ്രതികൾ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയാണ് വിട്ടയച്ചത്. പ്രതികൾക്കെതിരായ കുറ്റാരോപണങ്ങൾ സംശയാതീതമായി തെളിയിക്കുന്നതിൽ അന്വേഷണ ഏജൻസിയായ ക്രൈം ബ്രാഞ്ചും പ്രോസിക്യൂഷനും പരാജയപ്പെട്ടതായി വിധിന്യായത്തിൽ കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമായി 22 വർഷങ്ങൾ നീണ്ട നിയമയുദ്ധങ്ങൾക്ക് ശേഷം ആണ് വിധി പ്രഖ്യാപനം നടന്നത്. കേസ് നിലനിൽക്കവേ നിക്ഷേപകർക്ക് മുതൽ തുക റിസീവർ മുഖേന തിരികെ ലഭിച്ചതിനാൽ വഞ്ചനാക്കുറ്റം നിലനിൽക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മുതൽ തുക അന്തിമ ഒത്തുതീർപ്പ് പ്രകാരം തൃപ്തികരമായി കൈപ്പറ്റിയതായും മേൽ പരാതിയില്ലെന്നും നിക്ഷേപകർ റിസീവർക്ക് ഒപ്പിട്ടു നൽകിയതായും കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. സ്ഥിര നിക്ഷേപ രസീതിന്റെ അസ്സൽ ഹാജരാക്കുന്ന മുറയ്ക്ക് തുക നിക്ഷേപകർക്ക് നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടതിനെ തുടർന്നാണ് റിസീവറിൽ നിന്ന് ന

തിരുവനന്തപുരം: മലയിൽ ബാങ്ക് നിക്ഷേപ തട്ടിപ്പ് കേസിൽ എല്ലാ പ്രതികളെയും തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് റ്റി.കെ.സുരേഷ് വെറുതെ വിട്ടു. പ്രതികൾ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയാണ് വിട്ടയച്ചത്. പ്രതികൾക്കെതിരായ കുറ്റാരോപണങ്ങൾ സംശയാതീതമായി തെളിയിക്കുന്നതിൽ അന്വേഷണ ഏജൻസിയായ ക്രൈം ബ്രാഞ്ചും പ്രോസിക്യൂഷനും പരാജയപ്പെട്ടതായി വിധിന്യായത്തിൽ കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമായി 22 വർഷങ്ങൾ നീണ്ട നിയമയുദ്ധങ്ങൾക്ക് ശേഷം ആണ് വിധി പ്രഖ്യാപനം നടന്നത്.
കേസ് നിലനിൽക്കവേ നിക്ഷേപകർക്ക് മുതൽ തുക റിസീവർ മുഖേന തിരികെ ലഭിച്ചതിനാൽ വഞ്ചനാക്കുറ്റം നിലനിൽക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മുതൽ തുക അന്തിമ ഒത്തുതീർപ്പ് പ്രകാരം തൃപ്തികരമായി കൈപ്പറ്റിയതായും മേൽ പരാതിയില്ലെന്നും നിക്ഷേപകർ റിസീവർക്ക് ഒപ്പിട്ടു നൽകിയതായും കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. സ്ഥിര നിക്ഷേപ രസീതിന്റെ അസ്സൽ ഹാജരാക്കുന്ന മുറയ്ക്ക് തുക നിക്ഷേപകർക്ക് നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടതിനെ തുടർന്നാണ് റിസീവറിൽ നിന്ന് നിക്ഷേപകർ തുക കൈപ്പറ്റിയത്.
കോടതിയിൽ മൊഴി തന്ന നിക്ഷേപകർ തങ്ങൾ പലിശ കുടിശ്ശികക്ക് വേണ്ടിയാണ് കേസ് നടത്തുന്നത് എന്നാണ് മൊഴി നൽകിയത്. എന്നാൽ പലിശ കുടിശ്ശികക്ക് നിക്ഷേപകർ സമീപിക്കേണ്ടത് സിവിൽ കോടതിയേയാണ്. പ്രതികൾക്ക് ചതിക്കണമെന്ന ഉദ്ദേശം തുടക്കം മുതൽക്കേ ഉണ്ടായിരുന്നതായി തെളിയിക്കപ്പെട്ടാൽ മാത്രമേ വഞ്ചനാക്കുറ്റം പ്രതികൾക്ക് മേൽ നിലനിൽക്കുകയുള്ളു. ക്രിമിനൽ കുറ്റം തെളിയിക്കപ്പെട്ടാൽ ശിക്ഷ നൽകാനാണ് ക്രമിനൽ കോടതികൾ രൂപീകരിച്ചിരിക്കുന്നതെന്നും വിധിന്യായത്തിൽ കോടതി വ്യക്തമാക്കി.
പ്രതികളുടേതല്ലാത്ത കാരണത്താൽ സ്ഥാപനം അടച്ചു പൂട്ടേണ്ടി വന്നാൽ പ്രതികൾക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തി ശിക്ഷിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ആദായ നികുതി വകുപ്പ് സ്ഥാപനം റെയ്ഡ് ചെയ്ത് റെക്കോഡുകൾ പിടിച്ചെടുത്തുകൊണ്ടു പോയതിനാലാണ് സ്ഥാപനം തുടർന്ന് നടത്താൻ സാധിക്കാത്തതെന്ന് ഇൻകം ടാക്സ് കമ്മീഷണർ കോടതിയിൽ നൽകിയ മൊഴിയും വിധിന്യായത്തിൽ കോടതി പരാമർശിച്ചു. ആദായ നികുതി വകുപ്പ് റെയ്ഡ് ചെയ്ത് സ്ഥാപനം പൂട്ടുന്നത് വരെ തങ്ങൾക്ക് കൃത്യമായി ലഭിച്ചിരുന്നതായി നിക്ഷേപകർ കോടതിയിൽ മൊഴി തന്നിട്ടുള്ളതായും കോടതി ചൂണ്ടിക്കാട്ടി.
1994-96 കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം പട്ടത്ത് പ്രവർത്തിച്ച മലയിൽ ഗ്രൂപ്പ് ഫണ്ട്‌സ് സ്ഥാപന ഉടമസ്ഥരും ചുമതലക്കാരും ജീവനക്കാരുമായ 17 പ്രതികളാണ് നിലവിൽ വിചാരണ നേരിട്ടത്. 4 പ്രതികൾ വിചാരണക്കിടെ മരണപ്പെട്ടു.
നാലാഞ്ചിറ മലയിൽ വീട്ടിൽ സജി വർഗ്ഗീസ്, സ്വപ്ന ജോർജ്, പുലയനാർകോട്ട ആക്കുളം അവന്യുവിൽ പ്രിൻസ് തോമസ്, ബ്രയ്‌സ് തോമസ്, ത്രേസ്യാമ്മ തോമസ്, പോങ്ങുമൂട് പ്രിയദർശിനി നഗർ തോട്ടുമുക്കത്ത് വീട്ടിൽ റ്റി.ജി.അലക്‌സാണ്ടർ, പേരൂർക്കട കമല ഗാർഡൻസ് പറക്കമണ്ണിൽ വീട്ടിൽ അലക്‌സ് കുര്യൻ, ശ്രീകാര്യം ഗാന്ധിപുരം സ്‌മൈൽസിൽ കെ.എം.ജസ്റ്റസ്, ചീഫ് അക്കൗണ്ടന്റ് ഗാന്ധിപുരം ക്രെസ്‌ന ഹൗസിൽ ഷീബ.ഡി. പുത്തൻകാട്ടിൽ എന്നിവരാണ് നിലവിൽ വിചാരണ നേരിടുന്ന പ്രതികൾ.
വിചാരണക്കിടെ പ്രതികളായ മാനേജിങ് പാർട്ട്ണർമാരായ ജോർജ് വർഗ്ഗീസ്, റ്റി.ജി.തോമസ്, ജീവനക്കാരായ ഷാജു ജോർജ്, പി.എൻ.നൈനാൻ എന്നിവർ മരണപ്പെട്ടു. അന്നമ്മ അലക്‌സാണ്ടർ എന്ന പ്രതിക്കെതിരെ തെളിവില്ലാത്തതിനാൽ അവർക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി അവരെ കുറ്റവിമുക്തയാക്കിരുന്നു. പ്രതികൾ ഗൂഢാലോചന നടത്തി ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് 1994 മെയ് മാസം മുതൽ 1996 ഒക്ടോബർ വരെയുള്ള കാലയളവിൽ പൊതു ജനങ്ങളിൽ നിന്ന് 20 % ,22%, 24% എന്നീ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്ത് സ്ഥിര നിക്ഷേപം സ്വീകരിച്ച് 11, 21,000 രൂപ വഞ്ചിച്ചെടുത്തുവെന്നാണ് കേസ്. 1999 ജൂൺ 7 ന് തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പിയാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. ജനങ്ങളിൽ നിന്നും വഞ്ചിച്ചെടുത്ത പണം ദുർവിനിയോഗം ചെയ്ത് മലയിൽ റിസോർട്ട് എന്ന സ്ഥാപനം തുടങ്ങിയതായും കുറ്റപത്രത്തിലുണ്ട്. വട്ടിയൂർക്കാവ്, കുടപ്പനക്കുന്ന്, തെന്നൂർ, കടകംപള്ളി, വട്ടപ്പാറ, ആറ്റിപ്ര, പേരൂർക്കട ,കഴക്കൂട്ടം, ഉള്ളൂർ, പേട്ട എന്നീ വില്ലേജുകളിലെ വില്ലേജ് ഓഫീസർമാർ ഹാജരാക്കിയ മലയിൽ ബാങ്ക് സ്ഥാപനത്തിന്റെ വസ്തുവകകൾ സംബന്ധിച്ച വസ്തുവിവരപ്പട്ടികയും മറ്റു രേഖകളും പാലോട്, കഴക്കൂട്ടം, ചാല, പട്ടം, ശാസ്തമംഗലം എന്നിവിടങ്ങളിലെ സബ്ബ് രജിസ്ട്രാർമാർ ഹാജരാക്കിയ കുടിക്കിട സർട്ടിഫിക്കറ്റുകളും മറ്റു രേഖകളും ക്രൈംബ്രാഞ്ച് മഹസ്സറിൽ വിവരിച്ച് ബന്തവസ്സിലെടുത്ത് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. പ്രതികൾ ചതിച്ചുണ്ടാക്കിയ പണമുപയോഗിച്ചാണ് വസ്തു
വകകൾ വാങ്ങിക്കൂട്ടിയതെന്നാണ് ക്രൈംബ്രാഞ്ച് ആരോപണം.എന്നാൽ അസ്സൽ പ്രമാണ രേഖകൾ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തതായി തെളിവിൽവന്നെങ്കിലും അസ്സൽ രേഖകൾ ക്രൈം ബ്രാഞ്ച് കോടതിയിൽ ഹാജരാക്കാതെ ഫോട്ടോ കോപ്പികൾ ഹാജരാക്കിയതിനെ കോടതി രൂക്ഷമായി വിമർശിച്ചു. ഫോട്ടോ കോപ്പികൾ പ്രാഥമിക തെളിവായി സ്വീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. നിക്ഷേപ തട്ടിപ്പിന് മലയിൽ ബാങ്കേഴ്‌സിനെതിരെ ക്രൈംബ്രാഞ്ച് 1999ൽ തന്നെ സമാനമായ 4 കേസുകളിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. അവയിലും വിചാരണ പുരോഗമിക്കുകയാണ്.

