ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന അഖില ഓസ്‌ട്രേലിയ വടംവലി മത്സരത്തിൽ ബ്രിസ്ബൻ സെവൻസ് എ ടീം ജേതാക്കളായി. വാശിയേറിയ ഫൈനൽ മത്സരത്തിൽ അജയ്യരായ വി. സ്റ്റാർ മെൽബൺ ടീമിനെയാണ് അവർ പരാജയപ്പെടുത്തിയത്.

ഗോൾഡ് കോസ്റ്റ് യുണൈറ്റഡ് ടീം മൂന്നാം സമ്മാനനവും ബ്രിസ്ബൻ സെവൻസ് ബി ടീം നാലാം സ്ഥാനവും കരസ്ഥമാക്കി. രാവിലെ ടീം അംഗങ്ങളുടെ വർണ്ണശബളമായ മാർച്ച് പാസ്റ്റോടെ ആംരഭിച്ച ചടങ്ങ് പൊലീസ് കമ്മീഷണർ ബ്രയൻ കോഡ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ഷാജി കുര്യൻ സ്വാഗതവും സെക്രട്ടറി മെക്‌സൺ നന്ദിയും പറഞ്ഞു.

മത്സരങ്ങൾക്ക് മോദി പകർന്ന് വനിതകളുടെ ആവേശകരമായ വടംവലി മത്സരവും നടന്നു. വിജയികൾക്ക് കമ്മറ്റി അംഗങ്ങൾ ട്രോഫിയും ക്യാഷ് അവാർഡും വിതരണം ചെയ്തു. ഈ കായിക മാമാങ്കം ഒരുവൻ വിജയമാക്കാൻ പരിശ്രമിച്ച എല്ലാവർക്കും കമ്മറ്റി നന്ദി അറിയിച്ചു.