- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓൾ ഓസ്‌ട്രേലിയ വടംവലി മത്സരം ബ്രിസ്ബെയ്നിൽ 22ന്; ഒന്നാം സമ്മാനം 1001 ഡോളർ
ബ്രിസ്‌ബെയ്ൻ: ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ കൈരളി ബ്രിസ്‌ബെയ്‌നിന്റെ ആഭിമുഖ്യത്തിൽ ഓൾ ഓസ്‌ട്രേലിയ വടംവലി മത്സരം 22നു (ശനി) നടക്കും.അക്വേഷ്യ റിഡ്ജ് ഔവർ ലേഡി ഓഫ് ഫാത്തിമ പ്രൈമറി സ്‌കൂൾ ഗ്രൗണ്ടിൽ രാവിലെ ഒമ്പതു മുതൽ വൈകുന്നേരം നാലു വരെയാണു മത്സരം.ഓണാഘോഷത്തോടനുബന്ധിച്ചു നടക്കുന്ന മത്സരത്തിൽ ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ
ബ്രിസ്‌ബെയ്ൻ: ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ കൈരളി ബ്രിസ്‌ബെയ്‌നിന്റെ ആഭിമുഖ്യത്തിൽ ഓൾ ഓസ്‌ട്രേലിയ വടംവലി മത്സരം 22നു (ശനി) നടക്കും.
അക്വേഷ്യ റിഡ്ജ് ഔവർ ലേഡി ഓഫ് ഫാത്തിമ പ്രൈമറി സ്‌കൂൾ ഗ്രൗണ്ടിൽ രാവിലെ ഒമ്പതു മുതൽ വൈകുന്നേരം നാലു വരെയാണു മത്സരം.
ഓണാഘോഷത്തോടനുബന്ധിച്ചു നടക്കുന്ന മത്സരത്തിൽ ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നിരവധി ടീമുകൾ മത്സരത്തിൽ മാറ്റുരയ്ക്കും.
ഒന്നാം സമ്മാനം 1001 ഡോളറും രണ്ടാം സമ്മാനം 501 ഡോളറും മൂന്നാം സമ്മാനം 251 ഡോളറുമാണു സമ്മാനത്തുക. കൂടാതെ വിജയികൾക്ക് എവർറോളിങ് ട്രോഫിയും നിരവധി സമ്മാനങ്ങളും ലഭിക്കും.
കൈരളി ബ്രിസ്‌ബെയ്ൻ അംഗങ്ങൾക്കായിട്ടുള്ള സ്പോർട്സ് ഡേയും ഇതോടൊപ്പം നടക്കും. പുരുഷ-വനിതാ വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നവർ കൈരളി ഭാരവാഹികളുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യുകയോ, 22നു രാവിലെ ഒമ്പതിനു ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യുകയോ വേണമെന്നു സംഘാടകർ അറിയിച്ചു.
വിലാസം: Our Lady of Fatima School, 350 Mortimer Road, Acacia RIDGE.