മെൽബൺ: മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയ 2016 തിരുവോണത്തോടനുബന്ധിച്ചു മെൽബണിൽ വച്ച് ഓൾ ഓസ്‌ട്രേലിയ വടംവലി മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

വടംവലിക്കു 501 ഡോളറും ഒരു കുല പഴവും ആണ് സമ്മാനം, രണ്ടാം സമ്മാനം 251 ഡോളറും. 100 ഡോളർ ആണ് രെജിസ്‌ട്രേഷൻ ഫീസ്. രെജിസ്‌ട്രേഷന് സൂരജ് സണ്ണി (0433 181 347), ബെന്നി കൊച്ചുമുട്ടം (0405 046 292 ), എന്നിവരെ ബന്ധപ്പെടുക. Money Gram money exchange ആണ് വടം വലി മത്സരങ്ങളുടെ പ്രധാന സ്‌പോൺസർമാർ.

സെപ്റ്റംബർ മൂന്നിന് രാവിലെ 10 മണിക്ക് വടം വലി മത്സരവും, 12 മണിക്ക് ഓണ സദ്യയും, രണ്ടര മണി മുതൽ ഓണാഘോഷങ്ങളും, മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയ നാൽപ്പതാം വാർഷിക ആഘോഷങ്ങളും നടക്കും.

സ്പ്രിംങ് വെയിൽ ടൗൺ ഹാളിൽ (Address is 397 Springvale Road, Springvale VIC) വച്ചാണ് മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയ 'ഓണം പൊന്നോണം 2016'. പി സി ജോർജ്, ജയരാജ് വാരിയർ എന്നിവർ ആണ് ഈ വർഷത്തെ അതിഥികൾ.

മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ ഓണാഘോഷങ്ങളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ തോമസ് വതപ്പള്ളി (0412 126 009), സജി മുണ്ടക്കൻ (0435 901 661) എന്നിവരെ ബന്ധപ്പെടുക. കൂടാതെ മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ വെബ്സൈറ്റ് ആയ www.mavaustralia.com.au, onamprogrammes@mavaustralia.com.au എന്ന ഇമെയിൽ വിലാസത്തിലും, ഫേസ് ബുക്ക് പേജ് (www.facebook.com/malayaleevictoria) എന്നിവിടങ്ങളിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. www.malayalamshows.com.au എന്ന വെബ്‌സൈറ്റിൽ ഓൺലൈൻ ബുകിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.