മെൽബൺ: ബെൻഡിഗോ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ഓൾ ഓസ്‌ട്രേലിയ വടംവലി മത്സരത്തിൽ ബ്രിസ്‌ബേൻ സെവൻസ് ജേതാക്കളായി. അത്യന്തം വാശിയേറിയ കടുത്ത മത്സരത്തിൽ മെൽബൺ വിസ്റ്റാറിനെ അട്ടിമറിച്ചാണ് ബ്രിസ്‌ബേൻ ബൻഡിഗോയിൽ കിരീടം ചൂടിയത്.

ഈ സീസണിൽ തുടർച്ചയായ മൂന്നാം ചാമ്പ്യൻ പട്ടമാണ് ബ്രിസ്‌ബേനിന്റേത്. അതേസമയം വടംവലിയിൽ വർഷങ്ങളായി ജൈത്രയാത്ര നടത്തി വരുന്ന മെൽബൺ വിസ്റ്റാറിന്റെ പരാജയം അപ്രതീക്ഷിതമായിരുന്നു.

ടോമി മാത്യും മേലുകുന്നേൽ ക്യാപ്റ്റനായ ബ്രിസ്‌ബേൻ സെവൻസിൽ അരുൺ കല്ലുപറമ്പിൽ, ആദർശ് മിലൻ പള്ളിക്കുന്നേൽ, സിബി ജോർഡ് പാലത്തുംപാട്ട്, സിബിൻ ജോസ് ഒറ്റത്തെങ്ങുങ്കൽ, ഡെന്നീസ് ജോർജ് മൈപ്പൻ, സൽജൻ ജോൺ കുന്നംകോട്ട്, കിരൺ പോൾ കൈപ്പറമ്പത്ത്, ശ്രീജിത്ത് പത്മനാഭൻ കൈപ്പുഴ പുത്തൻവീട്, ജോസ് മാത്യു പുതുകുന്നത്ത് എന്നിവർ അംഗങ്ങളായിരുന്നു.

റോയ് തോമസ് ഓടലാനി കോച്ചും പോൾ അലക്‌സ് തയ്യിൽ മാനേജരുമായിരുന്നു. വിജയികൾക്ക് 1001 ഡോളറും ട്രോഫിയും മുട്ടനാടും ലഭിച്ചു. റണ്ണേഴ്‌സ് അപ്പിന് 751 ഡോളറും ട്രോഫിയും പൂവൻകോഴിയും സമ്മാനിച്ചു.