ബ്രിസ്‌ബെൻ: ബ്രിസ്‌ബെൻ യുണൈറ്റഡ് സ്‌പോർട്ട്‌സ് ആൻഡ് ആർട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനത്തിന്റെ ഭാഗമായി ഓൾ ഓസ്‌ട്രേലിയ മൾട്ടികൾച്ചറൽ വോളിബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.

ബാൻയോ ഏൺഷോ സ്റ്റേറ്റ് കോളേജിൽ നവംബർ ഒന്നിന് നടക്കുന്ന വോളിബോൾ ടൂർണമെന്റിനൊപ്പം വിവിധ ഇന്ത്യൻ വിഭവങ്ങളൊരുക്കുന്ന സ്റ്റാളുകളും ജമ്പിങ് കാസിലടക്കം കുട്ടികൾക്കായി വിവിധ പരിപാടികളും ഉണ്ടാകും.

ബ്രിസ്‌ബെൻ ബാബാസിന്റെ ലൈവ് മ്യൂസിക്ക്, ബോളിവുഡ് ഡാൻസ്, പഞ്ചാബി ബാൻഗ്ര അടക്കമുള്ളവ കോർത്തിണക്കിയുള്ള കലാസന്ധ്യയും ഇതോടൊപ്പം അരങ്ങേറും.

16 ടീമുകൾ മാറ്റുരയ്ക്കുന്ന വോളിബോൾ മത്സരവും ക്ലബ്ബ് ഉദ്ഘാടനവും ഒന്നിന് രാവിലെ 8.30 ന് മന്ത്രി ഡോ. ആന്റണി ലിൻഹാം നിർവ്വഹിക്കും. നട്ജി എംപി ലെനെ ലിനാർഡ് തുടങ്ങിയവർ പ്രസംഗിക്കുമെന്നും സെക്രട്ടറി സജിനി ഫിലിപ്പ് അറിയിച്ചു. മത്സരവിജയികൾക്ക് ട്രോഫിയും 2001, 1001, 251 ഡോളർ വീതം സമ്മാനം ലഭിക്കും