- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുന്നിലും പിന്നിലും ഡിസ്പ്ലേ; അരികുകളിൽ ടച്ച് സ്ക്രീൻ ബട്ടണുകൾ; പൂർണ്ണമായും ഗ്ലാസ്സിൽ നിർമ്മിച്ച ഫോൺ; ഭാവിയിലെ ഐ ഫോണുമായി ആപ്പിൾ
പൂർണ്ണമായും ഗ്ലാസ്സിൽ നിർമ്മിച്ച ഒരു പുതിയ മോഡൽ ഐ ഫോണുമായി ആപ്പിൾ എത്തുന്നു എന്ന സൂചനയാണ് പേറ്റന്റിനായി അവർ നൽകിയ അപേക്ഷയിലുള്ളത്. ഗ്ലാസ്സിന്റെ ഒരു പാളി എന്ന് വിളിക്കുന്ന ഈ പുതിയ മോഡൽ ഐ ഫോണിൽ ഇരുവശത്തും ഡിസ്പ്ലേ ഉണ്ടായിരിക്കും. മുൻപിലും പിൻപിലും ഡിസ്പ്ലേകളും അരികുകളിൽ ടച്ച് സ്ക്രീൻ ബട്ടണുകളുമായാണ് ഈ പുതിയ ഫോൺ എത്തുക. ഐഫോണിന്റെ പുറകു വശത്തും 360 ഡിഗ്രീ ഗ്ലാസ്സ് ഡിസ്പ്ലേ വരുന്നതൊടെ ഫോണിന്റെ ആകൃതിയിലോ വലിപ്പത്തിലോ മാറ്റം വരുത്താതെ തന്നെ ഡിസ്പ്ലേ വലുപ്പം ഇരട്ടിയാക്കാൻ കഴിയും.
ഉപയോക്താക്കൾക്ക് ഫോണിന്റെ മുൻഭാഗത്തും പിൻഭാഗത്തും രണ്ട് വ്യത്യസ്ത ഡിസ്പ്ലേകളാണ് ലഭിക്കുന്നത്. അതല്ലെങ്കിൽ അവർ അത് കൈയിൽ പിടിക്കുമ്പോൾ ഒരെണ്ണം അവർക്ക് കാണാൻ ആകുന്നവിധം പിടിക്കാം. നവംബർ 16 നാണ് യു എസ് പേറ്റന്റ് ആൻഡ് ട്രേഡ്മാർക്ക് ഓഫീസ് ഇതിന്റെ പേറ്റന്റ് നൽകിയത്. പൂർണ്ണമായും ഗ്ലാസ്സിലുള്ള നിർമ്മിതി ഭാവിയിൽ ആപ്പിൾ വാച്ചുകൾക്കും മാക് പ്രോ ടവറുകൾക്കും ഉപയോഗിച്ചേക്കാം.
സാധാരണയായി സുതാര്യമായ ഒരു വിൻഡോ ലഭ്യമാക്കുവാനായി ഉപകരണങ്ങളുടെ മുൻഭാഗത്ത് ഗ്ലാസ്സ് ഉപയോഗിക്കാറുണ്ട്. എന്ന് പാറ്റെന്റ് രേഖകളിൽ പറയുന്നു. എന്നാൽ ഇവിടെ വിവിധ ഭാഗങ്ങളിൽ ഗ്ലാസ്സുകൾ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന ഒരു ചട്ടക്കൂടാണ് ഈ ഫോണിലുള്ളത്. അതായത് മുൻഭാഗത്തും പിൻഭാഗത്തും വശങ്ങളിലുമൊക്കെ ഗ്ലാസ്സുകൾ കൊണ്ടാണ് നിർമ്മിതി. ചുരുക്കത്തിൽ ഒരു ഏക കഷണം ഗ്ലാസ്സിൽ നിന്നും നിർമ്മിച്ചതാണിതെന്നാണ് തോന്നുക.
ഈ വരാൻ പോകുന്ന ഐഫോണിന് പ്രത്യേകമായി തരം തിരിച്ച മുൻ ഭാഗമോ പിൻഭാഗമോ ഉണ്ടായിരിക്കില്ലെന്ന് ആപ്പിൾ പറയുന്നു. സുതാര്യമായ ഒരു ചട്ടക്കൂടിന്റെ ആറുഭാഗങ്ങളിലുമായി ആറ് ഡിസ്പ്ലേകളായിരിക്കും അതിനുണ്ടാവുക. ഇതൊരു ഗ്ലാസ്സ് ബോക്സ് ആണെങ്കിലും ഒരു ആധുനിക സ്മാർട്ട്ഫോണിന്റെ ആകൃതി തന്നെയായിരിക്കും ഇതിനും. ഈ ആറു ഭാഗങ്ങളിൽ ഒന്ന് മുൻഭാഗവും ഒന്ന് പിൻ ഭാഗവും ആയിരിക്കും. മറ്റു നാല് വശങ്ങൾ പെട്ടിയുടെ നാല് വശങ്ങളും. ഈ വശങ്ങളിലും ഡിസ്പ്ലേ ഉണ്ടായിരിക്കും.
ആറുവശങ്ങളും പ്രത്യേകം പ്രത്യേകം ഗ്ലാസ്സ് കഷണങ്ങൾ കൊണ്ട് നിർമ്മിച്ചതാണെങ്കിലും അത് അങ്ങനെ തോന്നാത്ത രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു കഷണം ഗ്ലാസ്സിൽ നിർമ്മിച്ച ഒരു പേടകം പോലെയായിരിക്കും ഇത് കാഴ്ച്ചയിൽ അനുഭവപ്പെടുക. ഇത്തരത്തിൽ വളഞ്ഞ ഗ്ലാസ് ചുമരുകൾക്ക് പേരുകേട്ടതാണ് ആപ്പിളിന്റെ ആസ്ഥാന മന്ദിരം. ഇവിടെയുള്ളവയിൽ ചിലത് ലോകത്തിലെ തന്നെ ഏറ്റവും വലിയ വളഞ്ഞ ഗ്ലാസ്സ് ചുമരുകളാണ്. ആപ്പിളിനു വേണ്ടി ജോലി ചെയ്തിരുന്ന ബ്രിട്ടീഷ് ഡിസൈനർ ജോണി ഐവ് ആണ് ആദ്യമായി ഗ്ലാസ്സ് ഐഫോൺ എന്ന ആശയം കൊണ്ടുവരുന്നത്.
സ്വന്തമായി ഒരു ഡിസൈൻ കമ്പനി തുടങ്ങിയ ഐവ് ഐ ഫോണിൽ നിന്നും വിട്ടുപോയിട്ടും അയാൾ നൽകിയ ആശയം ആപ്പിൾ കൈവിട്ടില്ല. ആപ്പിളിന്റെ ഓഗ്മെന്റഡ് റിയാലിറ്റി ഗ്ലാസ്സസ് വിപണിയിലെത്താൻ വൈകുന്നതിനും ഒരു കാരണം ഐവ് ആയിരുന്നു. എ ആർ ഹെഡ് സെറ്റ് ആദ്യമായി രൂപകല്പന ചെയ്തത് ഒരു പ്രത്യേകമായ ഉപകരനത്തോടു കൂടിയാണ്. ഒരു ചെറിയ മാക്കിനു സമാനമായ ഈ ഉപകരണമായിരിക്കും എ ആർ ഹെഡ്സെറ്റിനുവേണ്ടി പ്രൊസസ്സുകൾ ചെയ്യുക. എന്നാൽ, അത്തരത്തിൽ ഒരു പ്രത്യേക ഉപകരണത്തോടുകൂടിയ ഹെഡ് സെറ്റ് എന്ന ആശയത്തെ ഐവ് എതിർക്കുകയായിരുന്നു.
മറുനാടന് ഡെസ്ക്