ലയാളികൾ ഉൾപ്പെട്ട ആയിരക്കണക്കിന് പ്രവാസികളെ പ്രതിസന്ധിയിലാക്കി സൗദിയിലെ ആരോഗ്യമേഖല പൂർണമായും സ്വദേശിവത്കരണം നടപ്പിലാക്കുന്ന കാര്യം പരിഗണനയിലെന്ന് സൂചന. ഇത്‌ സംബന്ധിച്ച് പഠനം നടത്താൻ സൗദി പ്രത്യേക സമിതിയെ നിയോഗിച്ചതായാണ് സൂചന.

നേരത്തെ ഇത് ഫാർമസിമേഖലയിൽ മാത്രമായാണ് നിശ്ചയിച്ചിരുന്നതെങ്കിലും മറ്റു മേഖലകളിലേക്കു കൂടി വ്യാപിപ്പിക്കാനാണ് തീരുമാനമെന്ന് തൊഴിൽ സാമൂകികക്ഷേം വിഭാഗം മന്ത്രാലയം അറിയിച്ചു. ഇതോടെ മലയാളികൾ ഉൾപ്പടെ ആയിരക്കണക്കിന് ഇന്ത്യക്കാർക്ക് തൊഴിൽ നഷ്ടപ്പെടും.

സൗദി വിഷൻ 2030ന്റെ ഭാഗമായി നടന്നുവരുന്ന ഊർജ്ജിത സ്വദേശിവത്കരണത്തത്തെുടർന്നാണ് അടുത്ത ഘട്ടത്തിൽ ആരോഗ്യ മേഖല സ്വദേശിവത്കരിക്കാനുള്ള തൊഴിൽ മന്ത്രാലയത്തിന്റെ തീരുമാനം. ആരോഗ്യ, തൊഴിൽ മന്ത്രാലയങ്ങൾ സംയുക്തമായി ഇതിനുള്ള നടപടികൾ പൂർത്തിയാക്കി വരികയാണെന്നും മന്ത്രാലയ പ്രതിനിധി കൂട്ടിച്ചേർത്തു. ആഴ്ചകൾക്ക് മുമ്പാണ് ഫാർമസി മേഖല സ്വദേശികൾക്ക് മാത്രമാക്കിയ തീരുമാനം വന്നത്. 

സൗദിയിൽ മൂന്ന് മേഖലകളിലാണ് അടുത്ത വർഷം സ്വദേശിവത്കരണ പദ്ധതി ആരംഭിക്കുന്നത്. താമസ സൗകര്യം ഒരുക്കുന്ന ഹോട്ടലുകൾ, ആരോഗ്യ മേഖല, ഊർജ മേഖല എന്നീ വിഭാഗങ്ങളാണ് ഇത് നടപ്പിലാക്കുന്നത്. ഹോട്ടലുകളിൽ അടുത്ത വർഷം ജനുവരി മുതൽ സ്വദേശി വത്കരണം നടപ്പിലാക്കി തുടങ്ങും.

തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചതനുസരിച്ച് വരുന്ന നാലുമാസത്തിനകം മൊബൈൽ വിപണന മേഖലയിൽ പൂർണമായും സ്വദേശി വത്കരണം നടപ്പിലാക്കും. ആരോഗ്യ മേഖലയിലെ ്ദേസ്വശിവത്ക്കരണം സർക്കാർ സ്വകാര്യ ആരോഗ്യ മേഖലകളിൽ ജോലി ചെയ്യുന്ന നിരവധി വിദേശികളെ സാരമായി ബാധിക്കും.

മൊബൈൽ കടകൾ, വാഹന വിൽപന വിൽപന, റന്റ് എ കാർ എന്നീ മേഖലകളുടെ സ്വദേശിവത്കരണ പ്രഖ്യാപനത്തിന് പിറകെയാണ് ആരോഗ്യ മേഖലയുടെ സ്വദേശിവത്കരണം പ്രഖ്യാപിച്ചത്.