- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആൾ ഇന്ത്യാ ആന്റി ഇംപീരിയലിസ്റ്റ് ഫോറത്തിന്റെ സാമ്രാജ്യത്വവിരുദ്ധ കൺവൻഷൻ സംഘടിപ്പിച്ചു
ആൾ ഇന്ത്യാ ആന്റി ഇംപീരിയലിസ്റ്റ് ഫോറത്തിന്റെ കേരള ചാപ്റ്ററിന്റെആഭിമുഖ്യത്തിൽ കൊച്ചിയിൽ സാമ്രാജ്യത്വവിരുദ്ധ കൺവൻഷൻ സംഘടിപ്പിച്ചു.ഫോറം അഖിലേന്ത്യാ നേതാക്കളിലൊരാളായ കെ.ശ്രീധർ (ആന്ധ്രാ പ്രദേശ്)കൺവൻഷൻ ഉദ്ഘാടനം ചെയ്തു. സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് ചേരി ഇല്ലാതായതോടെ അമേരിക്കൻ സാമ്രാജ്യത്വം ലോകത്ത് യുദ്ധത്തിന്റെയും അശാന്തിയുടെ നിഴൽ പരത്തുകയാണ്. അതിൽ ഒടുവിലത്തെനീക്കമാണ് ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി ഏകപക്ഷീയമായി പ്രഖ്യാപിച്ചനടപടിയെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ലോകമെമ്പാടും പ്രത്യേകിച്ച് ഗൾഫ് മേഖലയിൽ തുടർച്ചയായുണ്ടാകുന്നയുദ്ധങ്ങളും കലാപങ്ങളും യുദ്ധവ്യാപാരിയായ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെസൃഷ്ടിയാണ്. മതത്തിന്റെയും വംശത്തിന്റെയും പേരിൽ വീണ്ടും കലാപമഴിച്ചുവിടാനുംമേഖലയിലെ തങ്ങളുടെ ക്രിമിനൽ പങ്കാളിയായ ഇസ്രയേലിനെ പ്രീണിപ്പിക്കാനുംമാത്രമേ പുതിയ നടപടിയും വഴിവയ്ക്കൂ. യുദ്ധവും സംഘർഷവും അളവറ്റ ഹാനിവരുത്തിവയ്ക്കുന്നത് ലോകത്തെവിടെ യുമുള്ള അദ്ധ്വാനിച്ചു ജീവിക്കുന
ആൾ ഇന്ത്യാ ആന്റി ഇംപീരിയലിസ്റ്റ് ഫോറത്തിന്റെ കേരള ചാപ്റ്ററിന്റെആഭിമുഖ്യത്തിൽ കൊച്ചിയിൽ സാമ്രാജ്യത്വവിരുദ്ധ കൺവൻഷൻ സംഘടിപ്പിച്ചു.ഫോറം അഖിലേന്ത്യാ നേതാക്കളിലൊരാളായ കെ.ശ്രീധർ (ആന്ധ്രാ പ്രദേശ്)കൺവൻഷൻ ഉദ്ഘാടനം ചെയ്തു.
സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് ചേരി ഇല്ലാതായതോടെ അമേരിക്കൻ സാമ്രാജ്യത്വം ലോകത്ത് യുദ്ധത്തിന്റെയും അശാന്തിയുടെ നിഴൽ പരത്തുകയാണ്. അതിൽ ഒടുവിലത്തെനീക്കമാണ് ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി ഏകപക്ഷീയമായി പ്രഖ്യാപിച്ചനടപടിയെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
ലോകമെമ്പാടും പ്രത്യേകിച്ച് ഗൾഫ് മേഖലയിൽ തുടർച്ചയായുണ്ടാകുന്നയുദ്ധങ്ങളും കലാപങ്ങളും യുദ്ധവ്യാപാരിയായ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെസൃഷ്ടിയാണ്. മതത്തിന്റെയും വംശത്തിന്റെയും പേരിൽ വീണ്ടും കലാപമഴിച്ചുവിടാനുംമേഖലയിലെ തങ്ങളുടെ ക്രിമിനൽ പങ്കാളിയായ ഇസ്രയേലിനെ പ്രീണിപ്പിക്കാനുംമാത്രമേ പുതിയ നടപടിയും വഴിവയ്ക്കൂ. യുദ്ധവും സംഘർഷവും അളവറ്റ ഹാനിവരുത്തിവയ്ക്കുന്നത് ലോകത്തെവിടെ യുമുള്ള അദ്ധ്വാനിച്ചു ജീവിക്കുന്ന പാവങ്ങളുടെമേലാണ്. അതുകൊണ്ടുതന്നെ ശക്തമായ സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനത്തിനുപിന്നിൽഅണിനിരക്കാനും പോരാടാനും നേരായി ചിന്തിക്കുന്ന മുഴുവൻ ജനങ്ങളുംതയ്യാറാകണമെന്ന് അദ്ദേഹം തുടർന്നു പറഞ്ഞു.
ആന്റി ഇംപീരിയലിസ്റ്റ് ഫോറം സംസ്ഥാന വൈസ്പ്രസിഡന്റ് പ്രൊഫ. കെ.അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. അമേരിക്കൻ നടപടിയെ അപലപിച്ചുകൊണ്ടുള്ള പ്രമേയം സംസ്ഥാനനേതാക്കളിലൊരാളായ എസ്.ശേഖർ കൺവൻഷനിൽ അവതരിപ്പിച്ചു.സംസ്ഥാന നേതാക്കളായ ഡോ.വി.വേണുഗോപാൽ, ഡോ.വിൻസന്റ് മാളിയേക്കൽ,അഡ്വ.മാത്യു വേളങ്ങാടൻ, ജി.എസ്.പത്മകുമാർ, കെ.കെ.ഗോപിനായർ,ടി.കെ.സുധീർകുമാർ എന്നിവർ പ്രസംഗിച്ചു.