കൊച്ചി: എല്ലാ അന്താരാഷ്ട്രമര്യാദകളേയും ധാരണകളേയും കാറ്റിൽ പറത്തിക്കൊണ്ട് ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ധിക്കാരപൂർവ്വമായ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് യുദ്ധവിരുദ്ധരും സാമ്രാജ്യത്വ വിരുദ്ധരും കക്ഷിരാഷ്ട്രീയത്തിന് അതീതമായി അണിനിരന്നിരിക്കുന്ന ആൾ ഇന്ത്യ ആന്റിഇംപീരിയലിസ്റ്റ് ഫോറത്തിന്റെ (എ.ഐ.എ.ഐ.എഫ്) കേരള ചാപ്പ്റ്ററിന്റെആഭിമുഖ്യത്തിൽ സാമ്രാജ്യത്വ വിരുദ്ധ കൺവൻഷൻ നടക്കുന്നു.

എറണാകുളം പബ്‌ളിക്‌ലൈബ്രറിക്കടുത്തുള്ള അച്ചുതമേനോൻ ഹാളിൽ ഡിസംബർ 21 വ്യാഴാഴ്ച രാവിലെ 10.30 ന്ആരംഭിക്കുന്ന കൺവൻഷനിൽ പ്രമുഖ സാമൂഹ്യ പ്രവർത്തകനും മഹാരാജാസ് കോളേജ് മുൻപ്രിൻസിപ്പാളുമായ പ്രൊഫ.കെ.അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിക്കും.

സാമ്യാജ്യത്വവിരുദ്ധ പ്രവർത്തകനും എ.ഐ.എ.ഐ.എഫ് അഖിലേന്ത്യ എക്‌സി.അംഗവുമായ കെ.ശ്രീധർ മുഖ്യപ്രഭാഷണം നടത്തും. ഡോ.വി. വേണുഗോപാൽ ,അഡ്വ.മാത്യു വേളങ്ങാടൻ, ഡോ.വിൻസെന്റ്മാജിയേക്കൽ, അഡ്വ.അബ്ദുറഹ്മാൻ, പ്രൊഫ.സി.വി.കുമാരൻ, ജോർജ് മാത്യു കൊട്ടുമൺ,കെ.കെ.ഗോപിനായർ, ജി.എസ്.പത്മകുമാർ, ജയ്‌സൺ ജോസഫ് തുടങ്ങിയവർ പ്രസംഗിക്കും.

സാമാജ്വത്വ ആക്രമണത്തെ ചെറുക്കുന്നതിനായി സ്വീകരിക്കേണ്ട ജനകീയ നിലപാട് ചർച്ചചെയ്യപ്പെട്ടുന്ന കൺവൻഷൻ വിജയിപ്പിക്കാൻ എല്ലാ പുരോഗമന ജനാധിപത്യ വിശ്വാസികളോട്ടം സമിതിയുടെ എറണാകുളം ജില്ലാക്കമ്മിറ്റി അഭ്യത്ഥിച്ചു.