- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആൾ ഇന്ത്യാ ബി.എസ്.എൻ.എൽ അത്‌ലറ്റിക് മീറ്റിന് വ്യാഴാഴ്ച തുടക്കം
തിരുവനന്തപുരം: ബി.എസ്.എൻ.എൽ കേരള സർക്കിൾ സംഘടിപ്പിക്കുന്ന 14-ാമത് ആൾ ഇന്ത്യാ ബി.എസ്.എൻ.എൽ അത്‌ലറ്റിക് മീറ്റ് 26 മുതൽ 28 വരെ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കും. രാജ്യത്തെ 20 ബി.എസ്.എൻ.എൽ സർക്കിൾ ടീമുകൾ പങ്കെടുക്കുന്ന മേള 26 ന് രാവിലെ 9 ന് കേരള സംസ്ഥാന ചീഫ് സെക്രട്ടറി ജി.ജി തോംസൺ ഉദ്ഘാടനം ചെയ്യും. ബി.എസ്.എൻ.എൽ കേരള സർക്കിൾ ചീഫ് ജ
തിരുവനന്തപുരം: ബി.എസ്.എൻ.എൽ കേരള സർക്കിൾ സംഘടിപ്പിക്കുന്ന 14-ാമത് ആൾ ഇന്ത്യാ ബി.എസ്.എൻ.എൽ അത്‌ലറ്റിക് മീറ്റ് 26 മുതൽ 28 വരെ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കും. രാജ്യത്തെ 20 ബി.എസ്.എൻ.എൽ സർക്കിൾ ടീമുകൾ പങ്കെടുക്കുന്ന മേള 26 ന് രാവിലെ 9 ന് കേരള സംസ്ഥാന ചീഫ് സെക്രട്ടറി ജി.ജി തോംസൺ ഉദ്ഘാടനം ചെയ്യും. ബി.എസ്.എൻ.എൽ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ എം.എസ്. റാവു അധ്യക്ഷനാകും. സ്പോർട്സ് സെക്രട്ടറി. എം. ശിവശങ്കർ, വിജിലൻസ് ആൻഡ് ആൻഡ് കറപ്ഷൻ ബ്യൂറോ ഡയറക്ടർ വിൻസൻ എം. പോൾ എന്നിവർ വിശിഷ്ടാതിഥികളാകും.
28 ന് വൈകിട്ട് നാലുമണിക്കു ചേരുന്ന സമാപന സമ്മേളനം ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രി വി എസ്. ശിവകുമാർ മുഖ്യാഥിതിയാകും. ഡി ജി പി കെ.എസ്. ബാലസുബ്രഹ്മണ്യൻ സമ്മാനങ്ങളും ട്രോഫികളും വിതരണം ചെയ്യും. കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പത്മിനി തോമസ് വിശിഷ്ടാതിയാകും.