- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഖിലേന്ത്യാ കരകൗശല പ്രദർശന വിപണനമേള തിരുവനന്തപുരത്ത് തുടങ്ങി
തിരുവനന്തപുരം: കേന്ദ്ര ടെക്‌സ്റ്റൈൽ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കരകൗശല വികസന കമ്മീഷണർ ഓഫീസ് സംഘടിപ്പിക്കുന്ന അഖിലേന്ത്യാ കരകൗശല പ്രദർശന വിപണനമേള 'ഗാന്ധി ശില്പ ബസാർ' തിരുവനന്തപുരം ഇ.കെ. നായനാർ പാർക്കിൽ തുടങ്ങി. 18 വരെയാണ് മേള. രാജ്യമെമ്പാടുമുള്ള കരകൗശല വിദഗ്ദ്ധർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ പൊതുജനങ്ങൾക്കും മൊത്ത കച്ചവട
തിരുവനന്തപുരം: കേന്ദ്ര ടെക്‌സ്റ്റൈൽ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കരകൗശല വികസന കമ്മീഷണർ ഓഫീസ് സംഘടിപ്പിക്കുന്ന അഖിലേന്ത്യാ കരകൗശല പ്രദർശന വിപണനമേള 'ഗാന്ധി ശില്പ ബസാർ' തിരുവനന്തപുരം ഇ.കെ. നായനാർ പാർക്കിൽ തുടങ്ങി. 18 വരെയാണ് മേള.
രാജ്യമെമ്പാടുമുള്ള കരകൗശല വിദഗ്ദ്ധർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ പൊതുജനങ്ങൾക്കും മൊത്ത കച്ചവടക്കാർക്കും നേരിട്ട് വിൽക്കാൻ സൗകര്യമൊരുക്കുയാണ് ഗാന്ധി ശിൽപ് ബസാറിന്റെ ലക്ഷ്യം. തെരഞ്ഞെടുത്ത വിവിധ സംസ്ഥാനങ്ങളിൽ നിന്നും ദേശീയ, സംസ്ഥാന അവാർഡ് നേടിയ കരകൗശല വിദഗ്ദ്ധരും, സ്വയംസഹായ സംഘങ്ങളും ഉൾപ്പെടെ നൂറോളം കരകൗശല വിദഗ്ദധരുടെ ഉൽപ്പന്നങ്ങളാണ്. പ്രദർശന വിപണന മേളയിൽ ഉള്ളത്.
ചിക്കൺ എംബ്രോയ്ഡറി, കട്ട് ഗ്‌ളാസ് ജുവലറി, പരവതാനികൾ, ഉത്തർപ്രദേശിൽ നിന്നുള്ള മെറ്റൽ കലാരൂപങ്ങൾ, പ്രിന്റ് ചെയ്ത തുണിത്തരങ്ങൾ, രാജസ്ഥാനിലെ നീല കളിമൺ പാത്രങ്ങൾ, ബിഹാറിലെ മധുബാനി പെയിന്റിംഗുകൾ, പഞ്ചാബിലെ ഫുൽക്കാരി, ലെതർ ഉല്പന്നങ്ങൾ, അരക്ക് വളകൾ, മഹാരാഷ്ട്രയിലെ ചിത്രപ്പണികൾ ഉള്ള ലെതർ ചെരിപ്പുകൾ, സ്റ്റഫ് ചെയ്ത കളിപ്പാട്ടങ്ങൾ, കച്ച് എംബ്രോയ്ഡറി, ഒഡീഷയിലെ സ്വർണ്ണ കസവു ചിത്രത്തുന്നലുകൾ, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള മുള, ചൂരൽ ഡ്രൈ ഫ്‌ളവർ ഉല്പന്നങ്ങൾ, ടെറോക്കോട്ട ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ ആന്ധ്രപ്രദേശ്, കർണാടക,കേരള, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള പ്രകൃതിദത്ത ഫൈബർ ഉത്പന്നങ്ങൾ, താഞ്ചവൂർ/മൈസൂർ പെയിന്റുംഗുകൾ, മുതലായവ മേളയിലുണ്ട്.
കൂടാതെ വിവിധ ഉത്പന്നങ്ങളുടെ നിർമ്മാണ ദൃശ്യങ്ങളും പ്രദർശിപ്പിക്കുന്നു. ഞായറാഴ്കളിലടക്കം രാവിലെ 11 മുതൽ രാത്രി 9 വരെയാണ് പ്രവേശന സമയം.