- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഓൾ ഇന്ത്യാ കബഡി ടൂർണമെന്റ് ദുബായിൽ 22ന്
ദുബായ്: റെഡ് സ്റ്റാർ ദുബായുടെ ആഭിമുഖ്യത്തിൽ ജനുവരി 22നു ദുബായിൽ വച്ച് മൂന്നാമത് അഖിലെന്ത്യാ കബഡി ടൂർണമെന്റ് നടത്തുന്നു.യു.എ.യിലെ പ്രമുഖരായ ഇരുപതോളം ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. മുൻകാലങ്ങളിൽ വിവിധ സംസ്ഥാനങ്ങൾക്കും ഇന്ത്യയ്ക്കും വേണ്ടി കളിച്ച നിരവധി താരങ്ങൾ കേരള, ആന്ധ്ര, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലെ വിവിധ ടീമുകൾക്കായി കള
ദുബായ്: റെഡ് സ്റ്റാർ ദുബായുടെ ആഭിമുഖ്യത്തിൽ ജനുവരി 22നു ദുബായിൽ വച്ച് മൂന്നാമത് അഖിലെന്ത്യാ കബഡി ടൂർണമെന്റ് നടത്തുന്നു.യു.എ.യിലെ പ്രമുഖരായ ഇരുപതോളം ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. മുൻകാലങ്ങളിൽ വിവിധ സംസ്ഥാനങ്ങൾക്കും ഇന്ത്യയ്ക്കും വേണ്ടി കളിച്ച നിരവധി താരങ്ങൾ കേരള, ആന്ധ്ര, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലെ വിവിധ ടീമുകൾക്കായി കളത്തിലിറങ്ങും. വിവിധ ടീമുകൾക്ക് വേണ്ടി മത്സരിക്കാനായി നാട്ടിൽ നിന്നും നിരവധി താരങ്ങൾ സന്ദർശക വിസയിൽ ദുബായിൽ എത്തിയിട്ടുണ്ട്.
ജനുവരി 22നു രാവിലെ പത്തുമണി മുതൽ ദുബായ് എത്തിസലാത്ത് മെട്രോ സ്‌ടെഷന് സമീപമുള്ള അൽ തവാർ അസ്മാ ബിന്ത്‌സ അൽ നോമാൻ സ്പോർട്സ് ഹാളിൽ വച്ചാണ് മത്സരം.
മത്സര വിജയികൾക്ക് കാഷ് അവാർഡും ട്രോഫികളും സമ്മാനിക്കുന്നതാണ്.
ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ നേടിയ ഇന്ത്യൻ ടീമിന്റെ കോച്ച് ഉദയകുമാർ മുഖ്യാതിഥി ആയിരിക്കും. കണ്ണൂർ കാസറഗോഡ് ജില്ലകളിലെ അവശത അനുഭവിക്കുന്ന മുൻകാല കബഡി താരങ്ങളെയും, അകാലത്തിൽ മരണപ്പെട്ട മുൻ കബഡി താരങ്ങളുടെ കുടുംബങ്ങളെയും സഹായിക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് സംഘാടക സമിതി ചെയർമാൻ ഇ. വി. മധു, കൺവീനർ ഉണ്ണി കരുവാച്ചേരി, ക്ലബ് പ്രസിഡന്റ് കെ.സത്യൻ, സെക്രട്ടറി പ്രസാദ് കൊയാമ്പുരം എന്നിവർ അറിയിച്ചു. വിശദ വിവരങ്ങൾക്ക് 0504271204, 0503560980 എന്നീ നമ്പരുകളിൽ ബന്ധപ്പെടെണ്ടതാണ്.