- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രി പറഞ്ഞതു കളവ്; മൊഴിയിൽ നിരവധി വൈരുദ്ധ്യങ്ങൾ: സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ വീണ്ടും വിസ്തരിക്കണം എന്നാവശ്യപ്പെട്ട് ലോയേഴ്‌സ് യൂണിയന്റെ ഹർജി
കൊച്ചി: സോളാർ കേസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വീണ്ടും വിസ്തരിക്കണമെന്നാവശ്യപ്പെട്ട് ഹർജി. ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയനാണു സോളാർ കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ശിവരാജൻ കമ്മീഷന് ഹർജി നൽകിയത്. മുഖ്യമന്ത്രി പറഞ്ഞതു കളവാണെന്നും മൊഴിയിൽ നിരവധി വൈരുദ്ധ്യങ്ങളുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ വിശദീകരണം തേടി കമ്മിഷൻ മുഖ്യമന്ത്രിയുടെ അഭിഭാഷകനും സർക്കാർ അഭിഭാഷകനും നോട്ടീസ് അയയ്ക്കും. അഡ്വ. ബി രാജേന്ദ്രനാണ് ഹർജി സമർപ്പിച്ചത്. ഹർജി പരിഗണിക്കുന്നത് ഈ മാസം 26ലേക്ക് മാറ്റി. 2012 ഡിസംബർ 29ന് ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ പോയെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. എന്നാൽ 27 ന് പോയെന്നാണ് കമ്മിഷനിൽ മൊഴി നൽകിയത്. സരിതയുടെ മുൻ അഭിഭാഷകൻ ഫെനി ബാലകൃഷ്ണനെ അറിയില്ലെന്നും ഫോണിൽ വിളിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കമ്മിഷനിൽ മൊഴി നൽകി. എന്നാൽ, മൊബൈൽ നമ്പർ വിശദാംശങ്ങളിൽ നാലുതവണ ഫെനി മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നതായി കമ്മിഷൻ കണ്ടെത്തിയിരുന്നതായി ഹർജിയിൽ പറയുന്നു. തിരഞ്ഞെടുപ്പായതിനാൽ പൊലീസ് ഉദ്യോഗസ്ഥർ, മുഖ

കൊച്ചി: സോളാർ കേസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വീണ്ടും വിസ്തരിക്കണമെന്നാവശ്യപ്പെട്ട് ഹർജി. ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയനാണു സോളാർ കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ശിവരാജൻ കമ്മീഷന് ഹർജി നൽകിയത്.
മുഖ്യമന്ത്രി പറഞ്ഞതു കളവാണെന്നും മൊഴിയിൽ നിരവധി വൈരുദ്ധ്യങ്ങളുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ വിശദീകരണം തേടി കമ്മിഷൻ മുഖ്യമന്ത്രിയുടെ അഭിഭാഷകനും സർക്കാർ അഭിഭാഷകനും നോട്ടീസ് അയയ്ക്കും.
അഡ്വ. ബി രാജേന്ദ്രനാണ് ഹർജി സമർപ്പിച്ചത്. ഹർജി പരിഗണിക്കുന്നത് ഈ മാസം 26ലേക്ക് മാറ്റി. 2012 ഡിസംബർ 29ന് ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ പോയെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. എന്നാൽ 27 ന് പോയെന്നാണ് കമ്മിഷനിൽ മൊഴി നൽകിയത്. സരിതയുടെ മുൻ അഭിഭാഷകൻ ഫെനി ബാലകൃഷ്ണനെ അറിയില്ലെന്നും ഫോണിൽ വിളിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കമ്മിഷനിൽ മൊഴി നൽകി.
എന്നാൽ, മൊബൈൽ നമ്പർ വിശദാംശങ്ങളിൽ നാലുതവണ ഫെനി മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നതായി കമ്മിഷൻ കണ്ടെത്തിയിരുന്നതായി ഹർജിയിൽ പറയുന്നു. തിരഞ്ഞെടുപ്പായതിനാൽ പൊലീസ് ഉദ്യോഗസ്ഥർ, മുഖ്യമന്ത്രിയുടെ പഴ്സണൽ സ്റ്റാഫ് അംഗങ്ങൾ, സ്ഥാനാർത്ഥികളല്ലാത്ത രാഷ്ട്രീയ നേതാക്കൾ, മറ്റുള്ളവർ എന്നീ ക്രമത്തിൽ സാക്ഷി വിസ്താരം നടത്താമെന്നും കമ്മിഷൻ അറിയിച്ചു.

