ഡബ്ലിൻ: അയർലണ്ടിലെ കലാസാംസ്‌കാരിക സംഘടനയായ മലയാളത്തിന്റെ ''ഓൾഅയർലണ്ട് ക്വിസ് മത്സരം'' മെയ് 2 തിങ്കളാഴ്ച (ബാങ്ക് അവധി) ഡബ്ലിനിലെ സ്റ്റിൽഓർഗനിലുള്ള TALBOT (Formerly Park Hotel) ഹോട്ടലിൽ വച്ച് നടത്തപ്പെടുന്നു. അയർലണ്ടിലെ ഏതു പ്രദേശത്തു നിന്നുമുള്ള പ്രവാസി ഇന്ത്യക്കാർക്ക് തങ്ങളുടെ മക്കളെ ഇതിൽ പങ്കെടുപ്പിക്കാവുന്നതാണ്.

രണ്ടു പേരടങ്ങുന്ന ഒരു ടീമായിട്ടാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്.ജൂനിയർ, സീനിയർ വിഭാഗങ്ങളിലാണ് മത്സരം സംഘടിപ്പിക്കുന്നത്.

ജൂനിയർ- 8 വയസ്സ് മുതൽ 12 വയസ്സ് വരെ (ജനനതീയതി 01/01/2004 മുതൽ 01/01/2008 വരെ)
സീനിയർ- 12 വയസ്സിനു മുകളിൽ 18 വയസ്സ് വരെ (ജനനതീയതി 01/01/1998 മുതൽ 31/12/2003 വരെ)

ശാസ്ത്രം, ഭൂമിശാസ്ത്രം, ചരിത്രം, രാഷ്ട്രീയം, സ്പോർട്സ്, സിനിമ, പൊതുവിജ്ഞാനം, ഇന്ത്യൻ ചരിത്രം, വിദേശ രാജ്യങ്ങൾ പ്രത്യേകിച്ച് അയർലണ്ട് എന്നിവയെ കുറിച്ചുള്ള ചോദ്യങ്ങൾ ഉൾപ്പട്ട പ്രാഥമിക മത്സരത്തിൽനിന്ന് ഓരോ വിഭാഗത്തിൽ നിന്നും പന്ത്രണ്ടു ടീമുകൾ സെമിഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെടും. സെമിഫൈനൽ മൽസരത്തിൽ ഇരു വിഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന നാലു ടീമുകളാണ് അവസാനവട്ട റൗണ്ടിൽ മത്സരിക്കുന്നത്. ഓഡിയോ റൗണ്ട്, വീഡിയോ റൗണ്ട്, ബസർ റൗണ്ട്, റാപ്പിഡ് ഫയർ റൗണ്ട് തുടങ്ങിയ വിഭാഗങ്ങളിലാണ് ഫൈനൽ മത്സരം നടക്കുന്നത്.

ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിലെ ഓരോ അംഗത്തിനും മലയാളത്തിന്റെ ദശാബ്ധിയാഘോഷത്തോടനുബന്ധിച്ചു പ്രത്യേകമായി ഏർപ്പെടുത്തിയ അരപവൻ വീതമുള്ള സ്വർണമെഡൽ സമ്മാനമായി നൽകുന്നതാണ്. അവസാനഘട്ടത്തിൽ എത്തിച്ചേരുന്ന നാലു ടീമുകൾക്കും ട്രോഫികളും സമ്മാനങ്ങളും നൽകുന്നതോടൊപ്പം പങ്കെടുക്കുന്ന എല്ലാ ടീമംഗങ്ങൾക്കും സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതാണ്.


മത്സരസമയം രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ. രജിസ്‌ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതാണ്.
ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ഏപ്രിൽ 25 നു മുൻപായി താഴെപ്പറയുന്നവരുമായി ബന്ധപ്പട്ട് പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.


ബേബി പെരേപ്പാടൻ- 087 2930719
വി.ഡി രാജൻ - 087 0573885
മിട്ടു ഷിബു 087 3298542
ബിപിൻ ചന്ദ് 089 4492321
ജോജി ഏബ്രഹാം 087 1607720
അജിത്ത് കേശവൻ 087 6565449