- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചാമത് ഓൾ അയർലണ്ട് ക്വിസ് മത്സരം; പോൾ വർഗീസ്-സ്റ്റീവ് വർഗീസ് ടീമും ഹക്‌സ്ലി- ഷെയിൻ ടീമും വിജയികൾ
ഡബ്ലിൻ: മലയാളത്തിന്റെ നേതൃത്വത്തിൽ സ്റ്റിൽ ഓർഗൻ ടാൾബോട്ട് ഹോട്ടലിൽ വച്ച് സംഘടിപ്പിച്ച അഞ്ചാമത് ഓൾ അയർലണ്ട് ക്വിസ് മത്സരത്തിൽ ലൂക്കനിൽ നിന്നുമുള്ള പോൾ വർഗീസ്, സ്റ്റീവ് വർഗീസ് ടീമിനാണ് സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത്. ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയത് താലയിൽ നിന്നുമുള്ള ഹക്‌സ്ലി ബ്രാഡൻ സാമുവേൽ, ഷെയിൻ സാം ഈശോ ടീമാണ്. മലയാളത്തിന്റെ ദശാബ്ധിയാഘോഷത്തോടനുബന്ധിച്ചു പ്രത്യേകമായി ഏർപ്പെടുത്തിയ അരപവൻ വീതമുള്ള സ്വർണമെഡലും ട്രോഫിയും ഒന്നാം സ്ഥാനം നേടിയ ടീമംഗങ്ങൾക്കു സമ്മാനമായി ലഭിച്ചു. തുടർന്നുള്ള മൂന്നു സ്ഥാനക്കാർക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും നൽകി. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പങ്കെടുത്ത മത്സരാർഥികളുടെ മികച്ച പ്രകടനം വളരെ ശ്രദ്ധേയമായി. കെറി, മുള്ളിൻഗർ, കിൽകൈനി, എന്നിവിടങ്ങളിൽ നിന്ന് പോലും മത്സരാർഥികൾ രക്ഷിതാക്കൾക്കൊപ്പം ആവേശത്തോടെ എത്തിച്ചേർന്നത് ക്വിസ് മത്സരത്തിന് അഭിമാനമായി. ഓഡിയോറൗണ്ട്, വീഡിയോ റൗണ്ട്, ബസർ റൗണ്ട്, റാപ്പിഡ് ഫയർ റൗണ്ട്
ഡബ്ലിൻ: മലയാളത്തിന്റെ നേതൃത്വത്തിൽ സ്റ്റിൽ ഓർഗൻ ടാൾബോട്ട് ഹോട്ടലിൽ വച്ച് സംഘടിപ്പിച്ച അഞ്ചാമത് ഓൾ അയർലണ്ട് ക്വിസ് മത്സരത്തിൽ ലൂക്കനിൽ നിന്നുമുള്ള പോൾ വർഗീസ്, സ്റ്റീവ് വർഗീസ് ടീമിനാണ് സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത്. ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയത് താലയിൽ നിന്നുമുള്ള ഹക്‌സ്ലി ബ്രാഡൻ സാമുവേൽ, ഷെയിൻ സാം ഈശോ ടീമാണ്. മലയാളത്തിന്റെ ദശാബ്ധിയാഘോഷത്തോടനുബന്ധിച്ചു പ്രത്യേകമായി ഏർപ്പെടുത്തിയ അരപവൻ വീതമുള്ള സ്വർണമെഡലും ട്രോഫിയും ഒന്നാം സ്ഥാനം നേടിയ ടീമംഗങ്ങൾക്കു സമ്മാനമായി ലഭിച്ചു. തുടർന്നുള്ള മൂന്നു സ്ഥാനക്കാർക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും നൽകി.
മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പങ്കെടുത്ത മത്സരാർഥികളുടെ മികച്ച പ്രകടനം വളരെ ശ്രദ്ധേയമായി. കെറി, മുള്ളിൻഗർ, കിൽകൈനി, എന്നിവിടങ്ങളിൽ നിന്ന് പോലും മത്സരാർഥികൾ രക്ഷിതാക്കൾക്കൊപ്പം ആവേശത്തോടെ എത്തിച്ചേർന്നത് ക്വിസ് മത്സരത്തിന് അഭിമാനമായി. ഓഡിയോറൗണ്ട്, വീഡിയോ റൗണ്ട്, ബസർ റൗണ്ട്, റാപ്പിഡ് ഫയർ റൗണ്ട് തുടങ്ങിയ വിഭാഗങ്ങൾ കോർത്തിണക്കിയ ഫൈനൽ മത്സരം ആവേശകരമായിരുന്നു.
ഉദയ് നൂറനാട് ക്വിസ് മൽസരത്തിന്റെ ഉത്ഘാടനം നിർവഹിച്ചു. സീനിയർ ടീമിന്റെ ക്വിസ് മാസ്റ്ററായി അലക്‌സ് ജേക്കബും ജൂനിയർ ടീമിന്റെ ക്വിസ് മാസ്റ്ററായി ബിനോയ് മാത്യുവും മൽസരങ്ങൾ നിയന്ത്രിച്ചു. ആഗ്ന്നൽ മെറി ജേക്കബ്, നീതു ആൻ തോമസ് എന്നിവർ ക്വിസ് മൽസരങ്ങളുടെ അവതാരകരായിരുന്നു.
മൽസരവിജയികൾക്ക് ട്രോഫികളും സമ്മാനങ്ങളും നൽകിയത് രക്ഷിതാക്കളിൽ നിന്നും തിരഞ്ഞെടുത്ത ബാസ്വെൽ, കെ.കെ വർഗീസ് എന്നിവരാണ്.മൽസരത്തിൽ പങ്കെടുത്ത എല്ലാ ടീമംഗങ്ങൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സെക്രട്ടറി രാജൻ ദേവസ്യ സ്വാഗതവും പി.ആർ. ഒ രാജേഷ് ഉണ്ണിത്താൻ നന്ദിയും പറഞ്ഞു.
ക്വിസ് മൽസര വിജയികൾ
സീനിയർ വിഭാഗം
ഒന്നാം സ്ഥാനം- പോൾ വർഗീസ്, സ്റ്റീവ് വർഗീസ് ( ടീം ഓസ്‌കാർ)
രണ്ടാം സ്ഥാനം-അലൻ സെബാസ്റ്റ്യൻ,ലെസ്ലിൻ വിനോദ് (ടീം റിക്രൂട്ട്‌നെറ്റ്)
മൂന്നാം സ്ഥാനം- കിരൺ വിൽസൺ, നെബിൻ ഡേവിഡ് (ടീം ക്ലെവർമണി)
നാലാം സ്ഥാനം- ബ്രോണ പെരേപ്പാടൻ, സാന്ദ്ര ജോജി ( ടീം സ്‌പൈസ് ബസാർ)
ജൂനിയർ വിഭാഗം
ഒന്നാം സ്ഥാനം- ഹക്‌സ്ലി ബ്രാഡൻ സാമുവേൽ, ഷെയിൻ സാം ഈശോ
(ടീം ഓസ്‌കാർ)
രണ്ടാം സ്ഥാനം-അലീന വർഗീസ്, അലക്‌സ് ജോജി ( ടീം സ്‌പൈസ് ബസാർ)
മൂന്നാം സ്ഥാനം-ആരോൺ കുര്യാക്കോസ്,ആൻ കുര്യാക്കോസ് (ടീം ക്ലെവർമണി)
നാലാം സ്ഥാനം-സാൻജോ വർഗീസ്, ജോയൽ മാത്യു (ടീം റിക്രൂട്ട്‌നെറ്റ്)