കോർക്ക് : തുമ്പപ്പൂവിന്റെയും തുമ്പി തുള്ളലിന്റെയും ഈ പൊന്നിൻ ചിങ്ങ മാസത്തിൽ മാവേലി മന്നനെ വരവേൽക്കാൻ കോർക്ക് പ്രവാസി മലയാളി അസോസിയേഷനും വേൾഡ് മലയാളി അസോസിയേഷനും ഒരുമിച്ചു അണിയിച്ചൊരുക്കുന്ന ഓണാഘോഷത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.

 29 നു രാവിലെ 9 മണിക്ക് ടോഗർ സെന്റ് ഫിൻബാർ ഹർലിങ് ആൻഡ് ഫുട്‌ബോൾ ക്ലബ് ഹാളിൽ ആഘോഷങ്ങൾക്ക് തിരി തെളിയും തുടർന്ന് .കുട്ടികൾക്കും സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള വിവിധയിനം മത്സരങ്ങൾ നടത്തപ്പെടും ഏവർക്കും ആവേശം പകരാനായി അയർലണ്ടിന്റെ വിവിധ ഭാഗത്തുനിന്നും എത്തുന്ന ചുണക്കുട്ടന്മാർ മാറ്റുരക്കുന്ന ഓൾ അയർലണ്ട് വടം വലി മത്സരം ഉണ്ടായിരിക്കുന്നതാണ്.ആകർഷകമായ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.

വിഭവസമൃദ്ദമായ ഓണസദ്യക്കുശേഷം കോർക്കിലെ കുട്ടികളും മുതിർന്നവരും അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങൾ,നാടകം എന്നിവ നടത്തപ്പെടും പരിപാടിയിലുട നീളം ഓസ്‌കാർ ട്രാവൽസ് ,അപ്പാച്ചെ പിസ, ഡില്ലന്‌സ് സ്‌പൈസ് ടൗൺ എന്നീ സ്ഥാപനങ്ങൾ സ്‌പോൺസർ ചെയ്യുന്ന സമ്മാനങ്ങളാണ് ഭാഗ്യശാലികളെ കാത്തിരിക്കുന്നത്.

ഓണാഘോഷ പരിപാടികൾക്കുള്ള പ്രവേശന പാസ്സുകൾ ആവശ്യമുള്ളവർ ശ്രീ വിൽസൺ വർഗീസ് ,ശ്രീ ഷാജു കുര്യൻ എന്നിവരുമായി സെപ്റ്റംബർ 25 നു മുൻപായി ബന്ധപ്പെടുക സെപ്റ്റംബർ 25 നു ശേഷം പാസ്സുകൾ ലഭിക്കുന്നതല്ല . ഡില്ലൻസ് സ്‌പൈസ് ടൗൺ മലയാളി സൂപ്പർ മാർകറ്റിലും പാസ്സുകൾ ലഭ്യമാണ്. മാവേലി മന്നനെ വരവെൽക്കുവാനും ആഘോഷ പരിപാടികളിലും മത്സരങ്ങളിലും പങ്കെടുക്കുവാനും അയർലണ്ടിലുള്ള എല്ലാവരെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു