- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട് നാളെ സർവകക്ഷി യോ; 50 എസ്ഡിപിഐ - ആർഎസ്എസ് പ്രവർത്തകർ കരുതൽ തടങ്കലിൽ
പാലക്കാട്: എസ്ഡിപിഐ, ആർഎസ്എസ് പ്രവർത്തകരുടെ കൊലപാതകങ്ങളെ തുടർന്ന് ജില്ലയിൽ നിരോധനാജ്ഞ തുടരുന്ന സാഹചര്യത്തിൽ തിങ്കൾ സർവ കക്ഷിയോഗം ചേരും. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പകൽ 3.30 ന് ചേരുന്ന യോഗത്തിൽ മന്ത്രി കെ കൃഷ്ണൻകുട്ടി അധ്യക്ഷനാവും. എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കണമെന്ന് കലക്ടർ മൃൺമയീ ജോഷി അഭ്യർത്ഥിച്ചു.
ഇരുപത്തിനാല് മണിക്കൂറിനിടെ നടന്ന രണ്ട് കൊലപാതകങ്ങളുടെ പഞ്ചാത്തലത്തിൽ തുടർ സംഘർഷം ഒഴിവാക്കാൻ മുൻകരുതലുമായി പൊലീസ്. ആർഎസ്എസ്- എസ്ഡിപിഐ പ്രവർത്തകരായ 50 പേരെ കസ്റ്റഡിയിലെടുത്ത് കരുതൽ തടങ്കലിൽ പാർപ്പിച്ചിട്ടുണ്ട്. ഈ സംഘടനകളുമായി ബന്ധപ്പെട്ട് തീവ്രനിലപാടുള്ള പ്രവർത്തകരെയാണ് കസ്റ്റഡിയിലാക്കിയത്. മുമ്പ് കേസുകളിൽ ഉൾപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്.
മറുനാടന് മലയാളി ബ്യൂറോ
Next Story