- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഓൾപാസ്; വിദ്യാഭ്യാസ വകുപ്പ് തീരുമാനം; പ്ലസ് വൺ തീരുമാനം പിന്നീട്
തിരുവനന്തപുരം: കോവിഡ് സാഹചര്യത്തിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഓൾപാസ് നൽകാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനം.പതിനൊന്നാം ക്ളാസിലെ പരീക്ഷയെ കുറിച്ച് പിന്നീട് തീരുമാനിക്കും. ഈമാസം അവസാനം വരെ പത്ത്, പന്ത്രണ്ട് ക്ലാസ് വിദ്യാർത്ഥികൾക്കുള്ള റിവിഷൻ ക്ളാസുകൾ തുടരും.
കോവിഡ് വ്യാപനം തുടരുന്നതിനാൽ പത്ത്, പന്ത്രണ്ട് ക്ളാസുകളിലൊഴികെ മറ്റൊരു ക്ളാസിലും വർഷാവസാന പരീക്ഷ വേണ്ട എന്ന തീരുമാനത്തിൽ വിദ്യാഭ്യാസ വകുപ്പ് എത്തുകയായിരുന്നു. ഇപ്പോൾ എട്ടാം ക്‌ളാസ് വരെ ഓൾ പാസ് സംവിധാനമുണ്ട്.നിബന്ധനകൾക്ക് വിധേയമായി ഒൻപതാം ക്‌ളാസിലും ഇത് നടപ്പാക്കും. കഴിഞ്ഞവർഷം ഒന്ന് , രണ്ട് ടേം പരീക്ഷകളുടെ മാർക്ക് കണക്കിലെടുത്തായിരുന്നു ഒൻപതാം ക്ളാസിലെ വിജയികളെ തീരുമാനിച്ചത്. ഇത്തവണ ടേം പരീക്ഷകൾ പോലും നടത്താനായില്ല.
അതിനാൽ വിജയികളെ തീരുമാനിക്കാൻ ചില മാനദണ്ഡങ്ങൾ തീരുമാനിച്ച് ഓൾ പാസ് നൽകും. ഓൺലൈൻ ക്ലാസുകളിലെ ഹാജർ ഉൾപ്പെടെ പരിഗണിക്കും. പതിനൊന്നാം ക്ളാസിലെ പരീക്ഷ സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കാൻ വിദ്യാഭ്യാസ സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു.
മറുനാടന് മലയാളി ബ്യൂറോ