വെസ്റ്റ് വെർജിനിയ: വെസ്റ്റ് വെർജിനിയയിലെ എല്ലാ പബ്ലിക് സ്‌കൂളുകളുംതിങ്കളാഴ്ച മുതൽ അനിശ്ചിത കാലത്തേക്കു അടഞ്ഞു കിടക്കുമെന്ന്അമേരിക്കൻ ഫെഡറേഷൻ ഓഫ് ടീച്ചേഴ്സ്, വെസ്റ്റ് വെർജിനിയഎജ്യുക്കേഷൻ തുടങ്ങിയ സംഘടനകൾ വ്യക്തമാക്കി.

സംസ്ഥാനത്തെ 55 കൗണ്ടികളിലെ പബ്ലിക് സ്‌കൂളുകളെയാണ് ഇതു ബാധിക്കുക.ശമ്പളവർധനവ് അഞ്ചു ശതമാനമാക്കണമെന്നാവശ്യപ്പെട്ടു ഗവർണറുമായി നടന്നചർച്ച വിജയിച്ചുവെങ്കിലും സ്റ്റേറ്റ് സെനറ്റ് ഗവർണറുമായി ചർച്ചചെയ്തു അംഗീകരിച്ച 5% നാലു ശതമാനമാക്കി വെട്ടിച്ചുരുക്കുകയായിരുന്നു.

പബ്ലിക് സ്‌കൂൾ അദ്ധ്യാപകർ ആരംഭിച്ച സമരം രണ്ടാമത്തെ ആഴ്ചയിലേക്കുപ്രവേശിച്ചതോടെ യാണ് ഗവർണർ ചർച്ചക്കു വഴങ്ങിയത്. അഞ്ചുശതമാനമായി ശമ്പള വർധന അംഗീകരിക്കുന്നതു വരെ സമരം തുടരാനാണ് അദ്ധ്യാപക സംഘടനകളുടെതീരുമാനം.

അദ്ധ്യാപകരുടെ സമരം 277,000 വിദ്യാർത്ഥികളെയും 35,000 ജീവനക്കാരേയുംബാധിക്കും. ഒരു ശതമാനം ശമ്പള വർധനവു കുറച്ചപ്പോൾ ഖജനാവിന് 17മില്യനാണ് ലാഭം. അദ്ധ്യാപകരുടെ പണിമുടക്ക് നിയമ വിരുദ്ധമാണെന്ന് വെർജിനിയസ്‌കൂളുകളുടെ സൂപ്രണ്ട് സ്റ്റീവൻ ലെയൻ പറഞ്ഞു.