- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊളംബസിൽ സകല വിശുദ്ധരുടേയും തിരുനാൾ ഭക്തിനിർഭരമായി
ഒഹായോ: കൊളംബസ് സെന്റ് മേരീസ് സിറോ മലബാർ മിഷനിൽ മതബോധന സ്കൂളിന്റെ ആഭിമുഖ്യത്തിൽ സകല വിശുദ്ധരുടേയും തിരുനാൾ വൈവിധ്യമാർന്ന പരിപാടികളോടെ ഭക്തിനിർഭരമായി ആഘോഷിച്ചു. ‘മരിക്കുമ്പോഴല്ല വിശുദ്ധരാകുന്നത്, ജീവിക്കുമ്പോഴാണ് വിശുദ്ധരാകുന്നത്' എന്ന സന്ദേശം ഡയറക്ടർ ഫാ. ജോ പാച്ചേരിയിൽ വിശുദ്ധ കുർബാന മധ്യേ നൽകുകയുണ്ടായി. പരി. അമ്മയുടെ പുതിയ ര
ഒഹായോ: കൊളംബസ് സെന്റ് മേരീസ് സിറോ മലബാർ മിഷനിൽ മതബോധന സ്കൂളിന്റെ ആഭിമുഖ്യത്തിൽ സകല വിശുദ്ധരുടേയും തിരുനാൾ വൈവിധ്യമാർന്ന പരിപാടികളോടെ ഭക്തിനിർഭരമായി ആഘോഷിച്ചു. ‘മരിക്കുമ്പോഴല്ല വിശുദ്ധരാകുന്നത്, ജീവിക്കുമ്പോഴാണ് വിശുദ്ധരാകുന്നത്' എന്ന സന്ദേശം ഡയറക്ടർ ഫാ. ജോ പാച്ചേരിയിൽ വിശുദ്ധ കുർബാന മധ്യേ നൽകുകയുണ്ടായി. പരി. അമ്മയുടെ പുതിയ രൂപത്തിന്റെ വെഞ്ചരിപ്പും, എല്ലാ കുടുംബങ്ങളേയും മാതാവിനു സമർപ്പിച്ചുകൊണ്ടുള്ള പ്രതിഷ്ഠയും ഉണ്ടായിരുന്നു.
മതബോധന സ്കൂളിന്റെ ആഭിമുഖ്യത്തിൽ പ്രച്ഛന്ന വേഷ മത്സരവും, മാക്സ് മ്യൂസിയവും, വിശുദ്ധരെ അനുകരിച്ചുകൊണ്ടുള്ള കലാപരിപടികളും ഏവർക്കും കൗതുകം പകർന്നു. വിശുദ്ധരുടെ ജീവിതം അനുകരിക്കാൻ ഈ തിരുനാൾ പ്രചോദനമാകട്ടെ എന്ന് പ്രിൻസിപ്പൽ ഗ്രീന പള്ളിത്താനം കുട്ടികളെ ഉത്ബോധിപ്പിച്ചു. പിആർഒ കിരൺ എലുവങ്കൽ അറിയിച്ചതാണിത്.
Next Story