- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐസക് ബജറ്റിൽ കണ്ടത് തളിപ്പറമ്പിൽ നടപ്പാക്കി ജയിംസ് മാത്യു എംഎൽഎ; കെ-ഫോൺ പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ മണ്ഡലത്തിലെ എല്ലാ സ്കൂളുകളേയും ഇന്റർനെറ്റ് വഴി ബന്ധിപ്പിച്ച് ജനനേതാവ്; കണ്ണൂർ എൻജിനീയറിങ് കോളേജിലെ ലൈവ് ക്ളാസുകൾ ഇനി മണ്ഡലത്തിലെ എല്ലാ സ്കൂളിലും കാണാം; അഭിനന്ദനവുമായി മന്ത്രി തോമസ് ഐസക്
തിരുവനന്തപുരം: കെ-ഫോൺ എന്ന കേരളത്തിലെ എല്ലാ വീടുകളിലും ഇന്റർനെറ്റ് ലഭ്യത ഉറപ്പുവരുത്താനുള്ള ശ്രമം ഇക്കഴിഞ്ഞ ബജറ്റിലാണ് ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചത്. ജനോപകരാപ്രദമായ നയങ്ങൾ നടപ്പാക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന എംഎൽഎയാണ് തളിപ്പറമ്പിലെ ജയിംസ് മാത്യൂ. മന്ത്രി ബജറ്റിൽ പ്രഖ്യാപിച്ച ഈ വലിയ പദ്ധതി സ്വന്തം മണ്ഡലത്തിൽ നടപ്പാക്കിത്തുടങ്ങി. സർക്കാർ ഉദ്ദേശിച്ച രീതിയിൽ അല്ലെങ്കിൽ കൂടി മാർഗം ഏതായാലും ലക്ഷ്യമാണ് പ്രധാനം എന്ന മനോധർമ്മത്തോടെ ജയിംസ് മാത്യു തന്റെ മണ്ഡലത്തിൽ എല്ലാവർക്കും ഇന്റർനെറ്റ് എന്ന പരീക്ഷണം തുടങ്ങിയിരിക്കുകയാണിപ്പോൾ. ഇതോടെ ഇതിന് അഭിനന്ദനവുമായി തോമസ് ഐസക് തന്നെ രംഗത്തെത്തി. മന്ത്രി മനസ്സിലും പിന്നെ ബജറ്റിലും കണ്ട സ്വപ്‌നം സാക്ഷാത്കരിക്കാൻ ജയിംസ് മാത്യു എംഎൽഎ ഒരുമ്പെട്ടിറങ്ങിയതോടെ നാട്ടിൻപുറങ്ങളിലെ ലൈബ്രറികളിലും പൊതുകേന്ദ്രങ്ങളിലും എല്ലാം ഇന്റർനെറ്റ് എത്തി. ഇക്കാര്യം വ്യക്തമാക്കിയും എംഎൽഎയെ അഭിനന്ദിച്ചും മന്ത്രിതന്നെ ഫേസ്‌ബുക്ക് പോസ്റ്റും നൽകി. നാട്ടിൻപുറങ്ങളിലെ ലൈബ്രറികളിലും പൊ
തിരുവനന്തപുരം: കെ-ഫോൺ എന്ന കേരളത്തിലെ എല്ലാ വീടുകളിലും ഇന്റർനെറ്റ് ലഭ്യത ഉറപ്പുവരുത്താനുള്ള ശ്രമം ഇക്കഴിഞ്ഞ ബജറ്റിലാണ് ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചത്. ജനോപകരാപ്രദമായ നയങ്ങൾ നടപ്പാക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന എംഎൽഎയാണ് തളിപ്പറമ്പിലെ ജയിംസ് മാത്യൂ.
മന്ത്രി ബജറ്റിൽ പ്രഖ്യാപിച്ച ഈ വലിയ പദ്ധതി സ്വന്തം മണ്ഡലത്തിൽ നടപ്പാക്കിത്തുടങ്ങി. സർക്കാർ ഉദ്ദേശിച്ച രീതിയിൽ അല്ലെങ്കിൽ കൂടി മാർഗം ഏതായാലും ലക്ഷ്യമാണ് പ്രധാനം എന്ന മനോധർമ്മത്തോടെ ജയിംസ് മാത്യു തന്റെ മണ്ഡലത്തിൽ എല്ലാവർക്കും ഇന്റർനെറ്റ് എന്ന പരീക്ഷണം തുടങ്ങിയിരിക്കുകയാണിപ്പോൾ. ഇതോടെ ഇതിന് അഭിനന്ദനവുമായി തോമസ് ഐസക് തന്നെ രംഗത്തെത്തി.
മന്ത്രി മനസ്സിലും പിന്നെ ബജറ്റിലും കണ്ട സ്വപ്‌നം സാക്ഷാത്കരിക്കാൻ ജയിംസ് മാത്യു എംഎൽഎ ഒരുമ്പെട്ടിറങ്ങിയതോടെ നാട്ടിൻപുറങ്ങളിലെ ലൈബ്രറികളിലും പൊതുകേന്ദ്രങ്ങളിലും എല്ലാം ഇന്റർനെറ്റ് എത്തി. ഇക്കാര്യം വ്യക്തമാക്കിയും എംഎൽഎയെ അഭിനന്ദിച്ചും മന്ത്രിതന്നെ ഫേസ്‌ബുക്ക് പോസ്റ്റും നൽകി. നാട്ടിൻപുറങ്ങളിലെ ലൈബ്രറികളിലും പൊതുകേന്ദ്രങ്ങളിലും ടെലിവിഷൻ കേബിൾ നെറ്റ് വർക്കുകളുടെ സഹായത്തോടെയാണ് ഇന്റർനെറ്റ് ലഭ്യത ഉറപ്പ് വരുത്തിയത്.
സ്‌കൂളുകളെയും ലൈബ്രറികളെയും ഒരു കേന്ദ്രസ്റ്റുഡിയോയുമായി ബന്ധിപ്പിച്ചാണ് ജയിംസ് മാത്യു കേരളത്തിനാകെ മാതൃകയാകുന്നത്. ഇതിനായി കണ്ണൂർ എഞ്ചിനീയറിങ് കോളേജിൽ ഒരു കേന്ദ്ര സ്റ്റുഡിയോയും സജ്ജീകരിച്ചു. ഇവിടെ നിന്നുള്ള ക്ലാസ്സുകൾ കേബിൾ നെറ്റ് വർക്ക് വഴിയോ ഇന്റർനെറ്റ് ഉപയോഗിച്ചോ തത്സമയം സ്‌കൂളുകളിൽ കാണാം. ഒരു പക്ഷേ രാജ്യത്തുതന്നെ വലിയ മാതൃകയാകാവുന്ന ഒരു പരീക്ഷണമാണ് ഇപ്പോൾ തളിപ്പറമ്പിൽ നടക്കുന്നത്.
വിദ്യാർത്ഥികൾക്കാണ് ആദ്യഘട്ടത്തിൽ പ്രയോജനം കൂടുതൽ. എല്ലാ വിവരങ്ങളും വിരൽത്തുമ്പിൽ എന്ന ഇന്റർനെറ്റിന്റെ അപാര സാധ്യതയാണ് തളിപ്പറമ്പിൽ പ്രാവർത്തികമാകുന്നത്. ഇത് പഠനത്തിൽ കൂടുതൽ പ്രയോജനം ചെയ്യുമെന്നതു തന്നെയാണ് ഇതിന്റെ മേന്മ. ഈ മാതൃക പിൻതുടർന്ന് മറ്റ് എംഎൽഎമാരും അവരുടെ മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പരസ്പരം ബന്ധപ്പെടുത്തുന്നതിന് ഇത്തരം പരിശ്രമങ്ങൾ നടത്തിയാൽ അത് വിദ്യാർത്ഥികൾക്ക് കൂടുതൽ പ്രയോജനകരമാകും.
ജയിംസ് മാത്യു എംഎൽഎയുടെ പ്രവർത്തനങ്ങൾ വിവരിച്ച് മന്ത്രി തോമസ് ഐസക് നൽകിയ ഫെയ്‌സ് ബുക്ക് പോസ്റ്റ്:
കെ - ഫോൺ അതായത് കെ എസ് ഇ ബി യുടെ സഹായത്തോടെ കേരളത്തിൽ സാർവത്രീകമായി ഇന്റർനെറ്റ് ലഭ്യമാക്കാനുള്ള പദ്ധതി കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചതെയുള്ളൂ . ചില്ലറ ഭേദഗതികളോടെ ജയിംസ് മാത്യൂ എം എൽ എ തളിപ്പറമ്പ് മണ്ഡലത്തിൽ നടപ്പാക്കി തുടങ്ങിയിരിക്കുന്നു. നാട്ടിൻപുറങ്ങളിലെ ലൈബ്രറികളിലും പൊതുകേന്ദ്രങ്ങളിലും ടെലിവിഷൻ കേബിൾ നെറ്റ് വർക്കുകളുടെ സഹായത്തോടെയാണ് ഇന്റർനെറ്റ് ലഭ്യത ഉറപ്പ് വരുത്തുന്നത് . സ്‌കൂളുകളെയും ലൈബ്രറികളെയും ഒരു കേന്ദ്രസ്റ്റുഡിയോയുമായി ബന്ധിപ്പിച്ചിരിക്കുന്നു. കണ്ണൂർ എഞ്ചിനീയറിങ് കോളേജിലെ കേന്ദ്ര സ്റ്റുഡിയോയിൽ നിന്നുള്ള ക്ലാസ്സുകൾ കേബിൾ നെറ്റ് വർക്ക് വഴിയോ ഇന്റർനെറ്റ് ഉപയോഗിച്ചോ തത്സമയം സ്‌കൂളുകളിൽ കാണാം .
ഒരു ആണ്ട്രോയിഡ് ബോക്‌സും എൽ ഇ ഡി പാനലും ചേർന്ന വളരെ ചെലവുകുറഞ്ഞ സംവിധാനം ഏർപ്പെടുത്തിയാണ് സ്‌കൂളുകളും ലൈബ്രറികളും ഈ സിസ്റ്റത്തിന്റെ ഭാഗമായിരിക്കുന്നത് .
വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ഗുണങ്ങൾ ഇവയാണ്
# ഏറ്റവും ചെലവുകുറച്ച് മികച്ച പഠനവിഭവങ്ങൾ വേഗത്തിൽ ലഭ്യമാകുന്നു .
# കേന്ദ്രീകൃത സെർവറിൽ ശേഖരിച്ചിരിക്കുന്ന വിഭവങ്ങൾ തെരഞ്ഞെടുക്കാൻ കഴിയുന്നു
# വിക്ട്‌ടെഴ്‌സ് പോലുള്ള സ്ട്രീം ചെയ്യാവുന്ന ചാനലുകൾ എളുപ്പത്തിൽ ഇതുവഴി ലഭ്യമാകുന്നു
# സ്റ്റുഡിയോയിൽ എത്തുന്ന പ്രധാനവ്യക്തികളുമായി സ്‌കൂളുകളിൽ നിന്ന് തന്നെ കുട്ടികൾക്ക് സംവദിക്കാൻ കഴിയുന്നു
കണ്ണൂർ എഞ്ചിനീയറിങ് കോളേജിലെ Centre For Information Communication and Educational Technology ആണ് ഈ സംവിധാനങ്ങൾ പൂർണ്ണമായും തയ്യാറാക്കിയത്. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് ഡിപ്പാർട്ട്‌മെന്റിലെ ഡോ. പി സൂരജ് ആണ് ഇത് ഞങ്ങളുടെ മുൻപാകെ അവതരിപ്പിച്ചത് . ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എങ്ങനെയാണ് പ്രാദേശിക വികസന പ്രവർത്തനങ്ങളിൽ ഇടപെടെണ്ടത് എന്നതിന്റെ ഏറ്റവും ഉത്തമ മാതൃകയാണ് ഈ സംരഭം . കോളേജിനും എം എൽ എ യ്ക്കും എന്റെ അഭിനന്ദനങ്ങൾ .
ആലപ്പുഴ മണ്ഡലത്തിലും സ്‌കൂളുകൾ പരസ്പരം ബന്ധപ്പെടുത്തി ഒരു നെറ്റ് വർക്കും വിഡിയോ കോൺഫറൻസ് സ്റ്റുഡിയോയും കേന്ദ്രീകൃത വിഭവ സെർവറും ഈ അധ്യയനവർഷത്തിന്റെ ആരംഭത്തിൽ തന്നെ സജ്ജമാകും . കലവൂർ സ്‌കൂളിൽ ആണ് ഇതിനായുള്ള സ്റ്റുഡിയോ സജ്ജമാകുന്നത് . മണ്ഡലത്തിലെ എല്ലാ സ്‌കൂളുകളും ഡിജിറ്റൽ ആയതിന്റെ മുഴുവൻ സാധ്യതകളും ഉപയോഗപ്പെടുത്താൻ ആണ് ആലപ്പുഴയിലും ശ്രമിക്കുന്നത് .