ന്യൂഡൽഹി: പാക്കിസ്ഥാനെതിരെ നിരന്തരം പ്രസ്താവനകഴും വിമർശമവും ഉന്നയിക്കുന്നത് അർത്ഥശൂന്യമായ നിലപാടുകളാണ്. പാക്കിസ്ഥാനല്ല മറിച്ച് ചൈനയാണ് മറയ്ക്ക് പിന്നിലെ ചെകുത്താനെന്ന് സുപ്രീംകോടതി മുൻജസ്റ്റിസ് മാർകണ്ഠേയ കട്ജു. ഇന്ത്യയുടെ യഥാർത്ഥ ശത്രു ചൈനയാണെന്നും മാർകണ്ഠേയ കട്ജു അഭിപ്രായപ്പെട്ടു. ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

ബലൂചിസ്താനിലും പാക്കിസ്ഥാന്റെ വിവിധ മേഖളകളിലുമായി വൻതോതിൽ ചൈന പണം നിക്ഷേപിച്ച് വരികയാണെന്നും ചൈന-പാക് സാമ്പത്തിക ഇടനാഴി യാഥാർത്ഥ്യമാകുന്നതോടെ മേഖലയിൽ തങ്ങളുടെ ആധിപത്യം ചൈന ഉറപ്പിക്കുമെന്നും മാർകണ്ഠേയ കട്ജു ഫേസ്‌ബുക്കിലൂടെ അറിയിച്ചു. കശ്മീരിലെ ഭീകരവാദികൾക്കും വിഘടനവാദികൾക്കും പോരാടാനുള്ള ആയുധങ്ങൾ ചൈന നൽകിയേക്കുമെന്നും മുൻജസ്റ്റിസ് മാർകണ്ഠേയ കട്ജു അഭിപ്രായപ്പെട്ടു. പാകിസ്തൻ ഉയർത്തുന്ന പ്രകോപനമല്ല, മറിച്ച് വ്യാവസായിക ശക്തിയായ ചൈന ഉയർത്തുന്ന ഭീഷണിയിലാണ് ഇന്ത്യ ശ്രദ്ധ ചെലുത്തേണ്ടതെന്ന് മാർകണ്ഠേയ കട്ജു വ്യക്തമാക്കി.

നേരത്തെ, ബാരാമുള്ളയിൽ സൈന്യം നടത്തിയ മിന്നൽ പരിശോധനയിൽ ചൈനീസ്-പാക് പതാകകളും, സ്ഫോടക വസ്തുക്കളും, ദേശ വിരദ്ധ ലഘു ലേഖകളും കണ്ടെത്തിയിരുന്നു. മേഖലയിൽ ഭീകരർ സ്ഥാപിച്ച ഒളിസങ്കേതകങ്ങൾ സൈന്യം തകർത്തെന്നും ഭീകര പ്രവർത്തനങ്ങളുമായ ബന്ധപ്പെട്ട് 44 ഓളം പേരെ സൈന്യം പിടികൂടിയതായും സൈനിക വക്താവ് മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.