ലെസ്റ്റർ: ലെസ്റ്റർ കേരളാ കമ്മ്യുണിറ്റിയുടെ പത്താം വാർഷികം പ്രമാണിച്ച്  നാലിന് ലെസ്റ്ററിലെ ബീച്ച് ക്യാമ്പ് കോളേജിൽ വച്ച് ഓൾ യുകെ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ഒപ്പം ലെസ്റ്റർ കേരളാ കമ്മ്യുണിറ്റി അംഗങ്ങൾക്ക് വേണ്ടി മിക്ലസഡ് ഡബിൾസ് & ഡബിൾസ് മത്സരങ്ങളും ഒരുക്കിയിരിക്കുന്നു. ഓൾ യുകെ ബാഡ്മിന്റൺ ടൂർണമെന്റിന്റെ രജിസ്‌ട്രേഷൻ 25 പൗണ്ട് ആയിരിക്കും. വിജയികൾക്ക് പത്താം വാർഷിക സ്മാര ട്രോഫിയും 301 പൗണ്ട് സമ്മാനതുകയും ലഭിക്കുന്നതാണ്. രണ്ടാം സ്ഥാനക്കാർക്ക് ട്രോഫിയും 201 പൗണ്ടും, സെമി ഫൈനലിൽ എത്തുന്നവർക്ക് 51 പൗണ്ട്, ക്വാർട്ടർ ഫൈനലിൽ എത്തുന്നവർക്ക് 31 പൗണ്ട് കാഷ് പ്രൈസുകൾ ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്:

ജോർജ്ജ് ജോസഫ്: 07737654418
കിരൺ : 07912626438
രമേശ്: 07834233494
വിജി: 07960486712
സോണി ജോർജ്ജ്: 07877541649