- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫിഫ പ്രസിഡന്റാകാൻ സാധ്യത അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഇന്ത്യക്കാരന്; ഗുജറാത്തിയായ സുനിൽ ഗുലാത്തിക്കുവേണ്ടി അമേരിക്ക രംഗത്ത്
ന്യൂയോർക്ക്: രാജിവച്ച സെപ് ബ്ലാറ്ററിന് പകരം ഫിഫ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെടുന്നവരിൽ ഇന്ത്യക്കാരനും. ഗുജറാത്ത് സ്വദേശിയും അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ആളുമായ സുനിൽ ഗുലാത്തിയാണ് ലോകത്തേറ്റവും ശക്തമായ കായിക സംഘടനയുടെ അദ്ധ്യക്ഷനാകാൻ രംഗത്തുള്ളത്. അമേരിക്കൻ ഫുട്‌ബോളിനെ ജനപ്രിയമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഗ
ന്യൂയോർക്ക്: രാജിവച്ച സെപ് ബ്ലാറ്ററിന് പകരം ഫിഫ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെടുന്നവരിൽ ഇന്ത്യക്കാരനും. ഗുജറാത്ത് സ്വദേശിയും അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ആളുമായ സുനിൽ ഗുലാത്തിയാണ് ലോകത്തേറ്റവും ശക്തമായ കായിക സംഘടനയുടെ അദ്ധ്യക്ഷനാകാൻ രംഗത്തുള്ളത്. അമേരിക്കൻ ഫുട്‌ബോളിനെ ജനപ്രിയമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഗുലാത്തി ദീർഘകാലമായി അമേരിക്കൻ സോക്കർ ഫെഡറേഷന്റെ പ്രസിഡന്റാണ്.
മൂന്നാം തവണയും യു.എസ്. സോക്കർ ഫെഡറേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സുനിൽ ഗുലാത്തി അമേരിക്കൻ ഫുട്‌ബോളിലെ ഏറ്റവും ശക്തനായ വ്യക്തിയെന്നാണ് അറിയപ്പെടുന്നത്. അലഹബാദാണ് ജന്മദേശം. ന്യുയോർക്കിലെ കൊളംബിയ സർവകലാശാലയിലെ സീനിയർ ലക്ചർ. സെപ് ബ്ലാറ്ററുടെ എക്കാലത്തെയും വലിയ വിമർശകരിലൊരാൾ.
1980-കൾ മുതൽ അമേരിക്കൻ ഫുട്‌ബോൡ സുനിൽ ഗുലാത്തിയുണ്ട്. അമേരിക്കൻ മേജർ ലീഗ് സോക്കറിന്റെ വളർച്ചയ്ക്ക് പിന്നിലും ഇദ്ദേഹത്തിന്റെ തന്ത്രങ്ങളുണ്ട്. 1994-ൽ അമേരിക്ക ലോകകപ്പിന് ആതിഥ്യം വഹിച്ചപ്പോൾ അദ്ദേഹത്തിന്റെ പങ്ക് നിർണായകമായിരുന്നു. ലോകകപ്പ് വേദിക്കുവേണ്ടി ശ്രമം നടത്തിയ സംഘത്തിലും അംഗമായിരുന്നു. കോൺകാകാഫ് നാഷണൽ ടീം കോംപറ്റീഷൻസ് കമ്മറ്റിയും ഫിഫ ക്ലബ് ലോകകപ്പ് കമ്മറ്റിയിലും ഫിഫ ടാസ്‌ക് ഫോഴ്‌സ് ഫോർ ക്ലബ്ബ്‌സിലും അമേരിക്കയുടെ പ്രതിനിധി ഗുലാത്തിയാണ്.
അടുത്തിടെ നടന്ന ഫിഫ തിരഞ്ഞെടുപ്പിൽ ജോർദൻ രാജകുമാരൻ അലി ബിൻ അൽ ഹുസൈന് പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും, ബ്ലാറ്റർ രാജിവച്ചതോടെ അമേരിക്ക സുനിൽ ഗുലാത്തിക്കുവേണ്ടി രംഗത്തിറങ്ങിയിട്ടുണ്ട്. 2000 മുതൽ 2006 വരെ യു.എസ് സോക്കർ ഫെഡറേഷന്റെ വൈസ് പ്രസിഡന്റായിരുന്ന അദ്ദേഹം 2006-ലാണ് ആദ്യമായി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ന്യുയോർക്ക് സിറ്റിയിലാണ് ഗുലാത്തിയും കുടുംബവും താമസിക്കുന്നത്. ഭാര്യ മാഴ്‌സല. രണ്ടുമക്കൾ എമിലിയോയും സോഫിയയും.