- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പുഴയിൽ കിണറ്റിലിറങ്ങിയ രണ്ടു തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു; അപകടം കിണറ്റിനകത്ത് കുഴൽക്കിണർ താഴ്‌ത്താനിറങ്ങിയ രണ്ടു പേരാണ്
മണ്ണഞ്ചേരി: ആലപ്പുഴയിൽ കിണറ്റിലിറങ്ങിയ രണ്ട് തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു. പൊന്നാട് അമ്പലക്കടവിലാണ് അപകടം. കിണറ്റിനകത്ത് കുഴൽക്കിണർ താഴ്‌ത്താനിറങ്ങിയ രണ്ടു പേരാണു മരിച്ചത്. മൂന്നു പേരാണ് കിണറ്റിലേക്കിറങ്ങിയത്. ഇവരിൽ ജിത്ത് എന്ന തൊഴിലാളിയെ രക്ഷപ്പെടുത്തി. മരിച്ചവരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. അമ്പലക്കടവിൽ ഹമീദ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പൊന്നാടൻ ലൈം ഇൻഡസ്ട്രിയുടെ വളപ്പിലെ കിണറ്റിലാണ് അപകടം. വാവട്ടം കുറഞ്ഞ കിണറായതാണ് അപകടത്തിനിടയാക്കിയത്. കുഴൽക്കിണറിനുള്ള പൈപ്പ് താഴ്‌ത്തിയ ഉടനെ വെള്ളം പുറത്തേക്കു വരികയായിരുന്നു. ഒപ്പം ദുർഗന്ധം നിറഞ്ഞ വാതകവും. എട്ടു പടവുകളോളം ചെളി നിറഞ്ഞു. ഇതിലാണു രണ്ടു തൊഴിലാളികൾ പെട്ടുപോയത്. ഇവരെ രക്ഷിക്കാൻ രണ്ടു പേർ കൂടി കിണറ്റിലേക്കിറങ്ങിയെങ്കിലും നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. അഗ്‌നിശമന സേനയെത്തി മൃതദേഹങ്ങൾ പുറത്തെടുത്തു.
മണ്ണഞ്ചേരി: ആലപ്പുഴയിൽ കിണറ്റിലിറങ്ങിയ രണ്ട് തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു. പൊന്നാട് അമ്പലക്കടവിലാണ് അപകടം. കിണറ്റിനകത്ത് കുഴൽക്കിണർ താഴ്‌ത്താനിറങ്ങിയ രണ്ടു പേരാണു മരിച്ചത്. മൂന്നു പേരാണ് കിണറ്റിലേക്കിറങ്ങിയത്. ഇവരിൽ ജിത്ത് എന്ന തൊഴിലാളിയെ രക്ഷപ്പെടുത്തി. മരിച്ചവരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല.
അമ്പലക്കടവിൽ ഹമീദ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പൊന്നാടൻ ലൈം ഇൻഡസ്ട്രിയുടെ വളപ്പിലെ കിണറ്റിലാണ് അപകടം. വാവട്ടം കുറഞ്ഞ കിണറായതാണ് അപകടത്തിനിടയാക്കിയത്.
കുഴൽക്കിണറിനുള്ള പൈപ്പ് താഴ്‌ത്തിയ ഉടനെ വെള്ളം പുറത്തേക്കു വരികയായിരുന്നു. ഒപ്പം ദുർഗന്ധം നിറഞ്ഞ വാതകവും. എട്ടു പടവുകളോളം ചെളി നിറഞ്ഞു. ഇതിലാണു രണ്ടു തൊഴിലാളികൾ പെട്ടുപോയത്. ഇവരെ രക്ഷിക്കാൻ രണ്ടു പേർ കൂടി കിണറ്റിലേക്കിറങ്ങിയെങ്കിലും നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. അഗ്‌നിശമന സേനയെത്തി മൃതദേഹങ്ങൾ പുറത്തെടുത്തു.