ചെന്നൈ: സ്വകാര്യ ചാനൽ പരിപാടിയിൽ ആപമാനിതനായ മധ്യവയസ്‌കൻ ആത്മഹത്യ ചെയ്തു. വേടവാക്കം സ്വദേശി നാഗപ്പനാണ് ആത്മഹത്യ ചെയ്തത്. പരിപാടിയുടെ അവതാരകയായ നടി ലക്ഷ്മി രാമകൃഷ്ണൻ അപമാനിച്ചതിൽ മനംനൊന്താണ് മധ്യവയസ്‌കൻ ജീവനൊടുക്കിയതെന്ന് ഇയാളുടെ മക്കൾ ആരോപിച്ചു. സീ ടെലിവിഷന്റെ തമിഴ്ചാനലിൽ സൊൽവതെല്ലാം ഉൺമൈ എന്ന പരിപാടിയിൽ പങ്കെടുത്തതിനെ തുടർന്നാണ് നാഗപ്പൻ ജീവനൊടുക്കിയത്.

ദമ്പതികൾക്കിടയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള പരിപാടിയാണ് സൊൽവതെല്ലാം ഉൺമൈ. സംപ്രേഷണം ചെയ്യില്ലെന്ന ഉറപ്പിൽ ചിത്രീകരിച്ച രംഗങ്ങൾ സംപ്രേഷണം ചെയ്തിന്റെ പേരിലാണ് നാഗപ്പൻ ജീവനൊടുക്കിയത്. ഭാര്യയോട് പിണങ്ങിയ നാഗപ്പൻ ഭാര്യാ സഹോദരിയായ രേണുകയോട് അടുപ്പം പുലർത്തിയിരുന്നു. മക്കളോട് മോശമായി പെരുമാറിയെന്നും ആരോപണമുണ്ട്.

ഇത് സംപ്രേഷണം ചെയ്തതോടെയാണ് നാഗപ്പൻ ജീവനൊടുക്കിയത്. ദാമ്പത്യ പ്രശ്നങ്ങൾ പെരുപ്പിച്ച് കാണിച്ച് പരിപാടിയുടെ അവതാരകയായ ലക്ഷ്മി രാമകൃഷ്ണൻ അപമാനിച്ചതാണ് നാഗപ്പൻ ജീവനൊടുക്കാൻ കാരണമെന്ന് മക്കൾ ആരോപിച്ചു.