ചട്ടം ലംഘിച്ച് വിജിലൻസ് ഉദ്യോഗസ്ഥരരെ എജി വിളിച്ചു വരുത്തിയതിൽ ദുരൂഹതയെന്ന് പ്രതിപക്ഷം; എജിയെ ന്യായീകരിച്ച് മന്ത്രി ബാബു; പത്ത് ബാർതൊഴിലാളികളുടെ ആത്മഹത്യ കണക്കിലെടുത്താണ് മദ്യനയത്തിലെ മാറ്റമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ബാർകോഴക്കേസിൽ അഡ്വക്കേറ്റ് ജനറലിനെതിരെ ആരോപണവുമായി പ്രതിപക്ഷ നിയമസഭയിൽ. ബാർകോഴയിൽ വിജിലൻസിന്റെ അന്വേഷണ ഉദ്യോഗസ്ഥനെ സ്വാധീനിക്കാൻ എജി ശ്രമിച്ചെന്നാണ് ആക്ഷേപം. എന്നാൽ എജിയിൽ സർക്കാരിന് വിശ്വാസക്കുറവില്ലെന്ന് മന്ത്രി കെ ബാബുവും വിശദീകരിച്ചു അതിനിടെ മദ്യനയത്തിലെ മാറ്റം സഭ നിറുത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: ബാർകോഴക്കേസിൽ അഡ്വക്കേറ്റ് ജനറലിനെതിരെ ആരോപണവുമായി പ്രതിപക്ഷ നിയമസഭയിൽ. ബാർകോഴയിൽ വിജിലൻസിന്റെ അന്വേഷണ ഉദ്യോഗസ്ഥനെ സ്വാധീനിക്കാൻ എജി ശ്രമിച്ചെന്നാണ് ആക്ഷേപം. എന്നാൽ എജിയിൽ സർക്കാരിന് വിശ്വാസക്കുറവില്ലെന്ന് മന്ത്രി കെ ബാബുവും വിശദീകരിച്ചു
അതിനിടെ മദ്യനയത്തിലെ മാറ്റം സഭ നിറുത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. എ. പ്രദീപ് കുമാറാണ് നോട്ടീസ് നൽകിയത്. ബാറുടമകളുടെ ബന്ദിയാണ് സർക്കാരെന്ന് പ്രദീപ് കുമാർ ആരോപിച്ചു. ബിജു രമേശിന്റെ മൊഴി പുറത്തുവന്നാൽ പല പ്രമുഖരും അഴിയെണ്ണുമെന്നും അടിനയന്തര പ്രമേയത്തിന് അനുമതി തേടിക്കൊണ്ട് അദ്ദേഹം പറഞ്ഞു. ഇതിനിടെയിലാണ്് അഡ്വക്കേറ്റ് ജനറലിനെതിരെ രൂക്ഷമായ വിമർശനങ്ങൾ പ്രദീപ് കുമാർ ഉന്നയിച്ചത്.
ബാറുടമകൾ സർക്കാരിനെ ബന്ദിയാക്കിയിരിക്കയാണ്. നിയമത്തിന് മുന്നിലുള്ള തുല്യത ഇല്ലാതാക്കുന്നതാണ് മദ്യനയം. നയം പുനഃപരിശോധിക്കുന്നതിന് നിയമോപദേശം തേടിയവർക്കും കോഴ ലഭിച്ചിട്ടുണ്ടെന്ന് പ്രദീപ്കുമാർ പറഞ്ഞു. ബാർകോഴയിലെ പ്രതിയായ കെഎം മാണിക്ക് വീട്ടിൽ പോയി നിയമോപദേശം നൽകുന്നവരാണ് അഡ്വക്കേറ്റ് ജനറലും അഡീഷണൽ അഡ്വക്കേറ്റ് ജനറലും. ഇവർകേസ് വാദിച്ചാൽ എങ്ങനെ സർക്കാർ കേസ് ജയിക്കുമെന്നും ചോദിച്ചു. ബാർ കേസ് അന്വേഷിക്കുന്ന വിജിലൻസ് ഉദ്യോഗസ്ഥരെ ചട്ട വിരുദ്ധമായി അഡ്വക്കേറ്റ് ജനറൽ വിളിച്ചു വരുത്തി കാര്യങ്ങൾ തിരക്കിയതും പ്രദീപ് കുമാർ ഉയർത്തി. ചാനൽ വാർത്തയുടെ അടിസ്ഥാനത്തിൽ എജിയെ പുറത്താക്കണമെന്നായിരുന്നു ആവശ്യം.
എന്നാൽ, മദ്യനിരോധനത്തിന്റെ അടിസ്ഥാന നയത്തിൽ മാറ്റമില്ലെന്ന് എക്സൈസ് മന്ത്രി കെ.ബാബു മറുപടി നൽകി. മദ്യനിരോധനം നടപ്പിലാക്കുമെന്ന സർക്കാരിന്റെ അടിസ്ഥാന നയത്തിൽ മാറ്റമില്ലെന്നും മന്ത്രി വിശദീകരിച്ചു. ബീയർ, വൈൻ പാർലറുകളുടെ കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും തീരുമാനമാകാത്ത കാര്യങ്ങളിലാണ് ഇപ്പോൾ ചർച്ച നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വ്യാപകമായി മദ്യമൊഴുകുന്നുവെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും മന്ത്രി പറഞ്ഞു.
മദ്യനിരോധനത്തിന്റെ അടിസ്ഥാന നയത്തിൽ മാറ്റമുണ്ടാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. നയം കുറ്രമറ്റതായി നടപ്പാക്കുന്നതിന് വേണ്ടിയാണ് പ്രായോഗികമായ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചത്. നയം പ്രഖ്യാപിച്ചതിനു ശേഷം പത്ത് ബാർ തൊഴിലാളികൾ ആത്മഹത്യ ചെയ്തു. ഇത്കൂടി കണക്കിലെടുത്താണ് നയത്തിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചത്. അഡ്വക്കേറ്റ് ജനറലിനു മേൽ സർക്കാരിന് അവിശ്വാസമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മറുപടിയെ തുടർന്ന് ഡെപ്യൂട്ടി സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.
അഡ്വക്കേറ്റ് ജനറലിനെ നീക്കണമെന്ന് തുടർന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് വി എസ്.അച്യുതാനന്ദനും ആവശ്യപ്പെട്ടു. ബാർ കോഴ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുമായി എ.ജി കൂടിക്കാഴ്ച നടത്തിയെന്നും വി എസ് പറഞ്ഞു. തുടർന്നായിരുന്നു പ്രതിപക്ഷ വാക്കൗട്ട്.