- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സി ഐ അടിവയറ്റിൽ ലാത്തിക്ക് കുത്തി; കൈപിടിച്ച് തിരിച്ച് ഒടിക്കാൻ ശ്രമിച്ചു; ആർഡിഒയുമായി സംസാരിക്കാൻ താൻ എത്തിയെന്നും ഈ അവസരത്തിൽ സിഐ ഇടപെട്ട് സംസാരിച്ചു; കുട്ടമ്പുഴ സിഐയ്ക്കെതിരെ ഗുരുതര ആരോപണമായി സിപിഎം നേതാവും സഹകരണ ബാങ്ക് പ്രസിഡന്റ് കെ കെ ശിവൻ
കോതമംഗലം: സി ഐ അടിവയറ്റിൽ ലാത്തിക്ക് കുത്തിയെന്നും കൈപിടിച്ച് തിരിച്ച് ഒടിക്കാൻ ശ്രമിച്ചെന്നും സിപിഎം നേതാവ്. സി പി എം കോതമംഗലം ഏര്യകമ്മറ്റി അംഗവും കുട്ടമ്പുഴ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ കെ കെ ശിവനാണ് കുട്ടമ്പുഴ സിഐയ്ക്കെതിരെ ഗുരുതര ആരോപണമായി രംഗത്തെത്തിയിട്ടുള്ളത്.
ഇന്നലെ വൈകിട്ട് കുട്ടമ്പുഴ പഞ്ചായത്ത് ഓഫീസിൽ സിഡിഎസിന് മുറി അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ ആർഡിഒയുമായി സംസാരിക്കാൻ താൻ എത്തിയെന്നും ഈ അവസരത്തിൽ സിഐ ഇടപെട്ട് സംസാരിച്ചെന്നും ഇത് താൻ ചോദ്യം ചെയ്തെന്നും ഇതിന്റെ വൈരാഗ്യത്തിൽ സി ഐ അവസരം ഒത്തുവന്നപ്പോൾ തന്നെ ക്രൂരമായി ആക്രമിക്കുകയായിരുന്നെന്നുമാണ് ശിവന്റെ വെളിപ്പെടുത്തൽ.
കുടുംബശ്രീ സിഡിഎസിന് മുറി അനുവദിച്ച് നൽകുന്നതിനെച്ചൊല്ലി കുട്ടമ്പുഴയിൽ ആഴ്ചകളായി തർക്കം നിലനിൽക്കുകയായിരുന്നു. നേരത്തെ കുടുബശ്രീയ്ക്ക് ഇവിടെ 2 മുറികൾ അനുവദിച്ച് നൽകിയിരുന്നെന്നും ഇതിലൊന്ന് ഇപ്പോൾ ഭരണസമിതി പൂട്ടിയിട്ടിരിക്കുകയാണെന്നുമാണ് കുടംബശ്രീ പ്രവർത്തകരുടെ ആരോപണം. ഈ മുറി തുറന്നുകിട്ടണമെന്നാവശ്യപ്പെട്ട് കുടുംബശ്രി നടത്തിവരുന്ന സമരത്തിന് സിപിഎം പിൻതുണയും നൽകിയിരുന്നു. ഇന്നലെ പ്രശ്നം ഒത്തുതീർപ്പാക്കാൻ കളക്ടർ ഇടപെട്ട് ചർച്ച നടന്നിരുന്നു.
വൈകിട്ട് പഞ്ചായത്ത് ഓഫീസിൽ നടന്ന ചർച്ചക്ക് ശേഷം കളക്ടർ പോയതിന് പിന്നാലെയാണ് ഓഫീസിൽ സംഘർഷം രൂപപ്പെട്ടത്. പഞ്ചായത്ത് അധികൃതർ പൂട്ടിയിട്ടിരുന്ന സിഡിഎസിന്റെ മുറി കുടുംബശ്രി പ്രവർത്തകർ താഴുപൊളിച്ച് അകത്തുകയറുകയും പിന്നീട് വേറെ താഴിട്ട് പൂട്ടുകയും ചെയ്തു. ഇതോടെ ഇവിടെയുണ്ടായിരുന്ന സിപിഎം പ്രവർത്തകരെയും കുടുംബശ്രീ അംഗങ്ങളെയും ഇറക്കിവാടൻ പൊലീസ് നീക്കം ആരംഭിച്ചു. ഇത് ഉന്തിലും തള്ളിലുമാണ്് കലാശിച്ചത്. സിപിഎം നേതാവ് കെ കെ ശിവനെയും ഒപ്പമുണ്ടായിരുന്നവരെയും പൊലീസ് ബലം പ്രയോഗിച്ച് മാറ്റാൻ പൊലീസ് നടത്തിയ നീക്കം സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി.തുടർന്ന് പ്രവർത്തകർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ കൂട്ടം ചേർന്ന് മുദ്രാവാക്യം വിളികളുമായി നിലയുറപ്പിക്കുകയായിരുന്നു.മണിക്കൂറുകൾക്ക് ശേഷമാണ് സ്ഥിതിഗതികൾ ശാന്തമായത്.
ബലപ്രയോഗത്തിനിടെ കുട്ടംമ്പുഴ സിഐ ലാത്തികൊണ്ട് അടിവയറ്റിൽ കുത്തിയെന്നും കൈപിടിച്ച് തിരിച്ചെന്നും സി പി എം ഏര്യകമ്മറ്റി അംഗവും സർക്കിൾ സഹകരണ യൂണിയൻ ചെയർമാനും കുട്ടമ്പുഴ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റമായ കെ കെ ശിവൻ പറഞ്ഞു. രാത്രി 11.30 തോടെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ ചികത്സതേടി.വിദഗ്ധ ചികത്സയ്ക്കായി കളമശേരി മെഡിക്കൽ കോളേലേക്ക് റഫർ ചെയയ്തിട്ടുണ്ട്. പിടിവലിക്കിടയിൽ തന്നെ രക്ഷയ്ക്കാൻ ശ്രമിച്ച ലോക്കൽ കമ്മറ്റി സെക്രട്ടറി കെ റ്റി പൊന്നച്ചൻ,ലോക്കൽ കമ്മറ്റി അംഗം എം പി ജയിസ് എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്.
ആർഡിഒ വിളിച്ചിട്ടാണ് പഞ്ചായത്തിൽ എത്തിയത്.അദ്ദേഹവുമായി സംസാരിച്ച് ഇരിക്കുമ്പോൾ സി ഐ ഇടയ്ക്കുകയറി സംസാരിച്ചു.ഇത് താൻ ചോദ്യം ചെയ്തു.ഇതിന്റെ വൈരാഗ്യത്തിലാണ് സി ഐ ആക്രമിച്ചതെന്നാണ് മനസ്സിലാവുന്നത്. ശിവൻ കൂട്ടിച്ചേർത്തു.സംഘർഷത്തിൽ വനിത പൊലീസ് ഉദ്യോഗസ്ഥയ്ക്കും പരിക്കേറ്റിട്ടുണ്ട്.
കുടുംബശ്രീ സിഡിഎസ് സമരം ഒത്തുതീർപ്പാക്കാതെ സി പി എം രാഷ്ടീയം കളിക്കുകയാണെന്നാണ് പഞ്ചായത്ത് ഭരണസമിതിയുടെ ആരോപണം.കുട്ടമ്പുഴ പഞ്ചായത്തിലെ ഭരണ സമിതിക്കെതിരെ സി.പി. എം. കുടുംബശ്രീയുടെ മറവിൽ നടത്തുന്ന സമരം കളക്ടർ നടത്തിയ ഒത്തുതീർപ്പ് ചർച്ചകൾ ധാരണയായിരുന്നു.ഹാളിൽ നിന്നും പുറത്തിറിങ്ങിയപ്പോൾ നേതാക്കൾക്ക് നിലപാട് മാറ്റി.കളക്ടർ മുന്നോട്ട് വച്ച ഒത്തുതീർപ്പ് നിർദ്ദേശങ്ങൾ പഞ്ചായത്ത് ഭരണ സമിതി പൂർണ്ണമായി സമ്മതിക്കാർ തയ്യാറായി. സിഡിഎസ് ഇത് സമ്മതിക്കാതെ സമരം തുടരുകയാണ്.
കളക്ടർ ചർച്ചക്ക് എത്തും എന്ന് അറിഞ്ഞ് സി പി എം വിവിധ വാർഡുകളിൽ നിന്നു പ്രവർത്തകരെ സംഘടിപ്പിച്ചിരുന്നു.പ്രശ്നം ഒരു വിധത്തിലും തീർക്കാതെ നീട്ടികൊണ്ടുപോകാനാണ് സി പി എം ശ്രമം. യുഡിഎഫ് ഭരണ സമിതി അധികാരത്തിൽ വന്നതുമുതൽ കുപ്രചരണങ്ങളുമായി പാർട്ടി അനാവശ്യ സമരം നടത്തിവരികയാണ്.പഞ്ചായത്ത് അംഗങ്ങൾ മാധ്യമങ്ങൾക്ക് കൈമാറിയ കുറുപ്പിൽ വ്യക്തമാക്കി. ആർഡിഒ യുടെയും തഹസീൽദാരുടെയും നിർദ്ദേശപ്രകാരം കൃത്യനിർവ്വഹണത്തിന്റെ ഭാരമായി മാത്രമെ പ്രവർത്തിച്ചിട്ടുള്ളു എന്നും മറച്ചുള്ള ആരോപണങ്ങളിൽ പ്രതികരിക്കാനില്ലന്നും കുട്ടമ്പുഴ സി ഐ അറിയിച്ചു.
മറുനാടന് മലയാളി ലേഖകന്.