- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവിധ പദ്ധതി പ്രകാരം കോടികൾ ചെലവഴിച്ചിട്ടും എന്തുകൊണ്ട് എസ്.സി/എസ്.ടി വിഭാഗക്കാർ വീണ്ടും വീണ്ടും പിന്നോക്ക അവസ്ഥയിലേക്ക് പോകുന്നു; തൃക്കാക്കര നഗരസഭയിലെ പട്ടികജാതി വിഭാഗങ്ങളുടെ പദ്ധതികൾ അട്ടിമറിക്കപ്പെടുന്നു എന്ന ആരോപണവുമായി സാമൂഹിക പ്രവർത്തകൻ ഗിരീഷ് ബാബു
തൃക്കാക്കര നഗരസഭയിലെ പട്ടികജാതി വിഭാഗങ്ങളുടെ പദ്ധതികൾ അട്ടിമറിക്കപ്പെടുന്നു എന്ന ആരോപണവുമായി സാമൂഹിക പ്രവർത്തകൻ ഗിരീഷ് ബാബു. 2010ൽ രൂപീകരിച്ച ഈ നഗരസഭ 2015മുതൽ ഭരിക്കുന്നത് പട്ടിക ജാതി വിഭാഗത്തിലെ വനിതയായിട്ടും SC/STവിഭാഗക്കാർക്കായി കേന്ദ്ര -സംസ്ഥാന സർക്കാരുകൾ നടപ്പാക്കുന്ന വിവിധ പദ്ധതികൾ മാത്രം അട്ടിമറിക്കപ്പെടുകയും, പരിപൂർണ പരാജയം ആക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ് എന്ന് ഗിരീഷ് ബാബു ചോദിക്കുന്നു.
ഗിരീഷ് ബാബുവിന്റെ കുറിപ്പ് ഇങ്ങനെ..
പ്രിയമുള്ളവരേ,
കേരളത്തിൽ ഏറ്റവും അധികം വരുമാന മുള്ളതും, SC /ST വിഭാഗക്കാർ ഏറ്റവും അധികം നിവസിക്കുന്നതുമായ ഒരു നഗരസഭയാണ് എറണാകുളം ജില്ലയിലെ തൃക്കാക്കര നഗരസഭ .
2010ൽ നഗരസഭയായി രൂപീകരിച്ച ഈ നഗരസഭ 2015മുതൽ ഭരിക്കുന്നത് പട്ടിക ജാതി വിഭാഗത്തിലെ വനിതയാണ് .
ഇരുമുന്നണികളിൽ നിന്നും സംവരണ സീറ്റിൽ നിന്നും വിജയിച്ച 4 പേരും ജനറൽ സീറ്റിൽ നിന്നു വിജയിച്ച 3പേരും ഉൾപ്പെടെ ഏഴ് SC/ST പ്രതിനിധികൾ ഉണ്ടായിട്ടും തൃക്കാക്കര നഗരസഭയിൽ കോടികൾ ചിലവഴിച്ചു SC/STവിഭാഗക്കാർക്കായി കേന്ദ്ര -സംസ്ഥാന സർക്കാരുകൾ നടപ്പാക്കുന്ന വിവിധ പദ്ധതികൾ മാത്രം അട്ടിമറിക്കപ്പെടുകയും, പരിപൂർണ പരാജയം ആക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്.
തൃക്കാക്കര നഗരസഭയിൽ 2004ൽ ആരംഭിച്ച SC/ST വനിത തൊഴിൽ പരിശീലന കേന്ദ്രത്തിനായി നാളിത് വരെയായി രണ്ട് കോടിയിലേറെ രൂപ ചിലവഴിച്ചു വെങ്കിലും 16വർഷം കൊണ്ട് ഒരാൾക്ക് പോലും തൊഴിൽ കൊടുത്തിട്ടില്ലെന്ന് നഗരസഭ തന്നെ പറയുന്നു.
ഈ സ്ഥാപനം സംബന്ധിച്ച് വിവരാകാശപ്രകാരം എനിക്ക് ലഭിച്ച വിവരങ്ങൾ ഞാൻ ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട് ദയവായി എല്ലാവരും വായിച്ചു നോക്കുക.
കേന്ദ്ര -സംസ്ഥാന സർക്കാരുകൾ വിവിധ പദ്ധതി പ്രകാരം കോടികൾ ചെലവഴിച്ചിട്ടും എന്തുകൊണ്ട് SC/ST വിഭാഗക്കാർ വീണ്ടും വീണ്ടും പിന്നോക്ക അവസ്ഥയിലേക്ക് പോകുന്നു.
SC /ST പ്രതിനികൾ ആയി കാലാകാലങ്ങളിൽ തെരെഞ്ഞെടുത്തു വിടുന്നവർ വിവിധ രാഷ്ട്രീയ പാർട്ടികളുടെ വെറും ചട്ടുകങ്ങൾ ആയതുകൊണ്ട് ആണോ ....?
ആണെങ്കിൽ ഇനിയും ഇത്തരം കുലംകുത്തികളെ ചുമക്കണോ...?
സർക്കാർ പദ്ധതികളുടെ ഗുണം ലഭിക്കുന്ന SC/ST വിഭാഗക്കാരെ പിന്നിട് രാഷ്ട്രീയ പാർട്ടികളുടെ അടിമകൾ ആയിരിക്കാൻ കിട്ടില്ലെന്ന ഉത്തമ ബോധ്യമുള്ള വിവിധ രാഷ്ടിയപാർട്ടി നേതാക്കൾ ബോധപൂർവ്വം നടത്തുന്ന അട്ടിമറികൊണ്ട് ആണോ....?
അല്ലെങ്കിൽ ഈ കള്ളന്മാർക്ക് കഞ്ഞിവെയ്ക്കുന്ന കുലം കുത്തികളായ ചില സമുദായ നേതാക്കൾ അവരുടെ സ്വാർത്ഥ താല്പര്യങ്ങൾ സംരക്ഷിക്കാൻ സ്വന്തം സമുദായ ത്തിലെയും , ഇതര സമുദായത്തിലെയും ജനങ്ങളെ വഞ്ചിക്കുന്നതുകൊണ്ടാണോ..?
ഇത്തരം അഴിമതി ക്കെതിരെ SC/ST വിഭാഗക്കാർ ഇനിയെങ്കിലും അടിമത്വത്തിന്റ കാണാചങ്ങല പൊട്ടിച്ചെറിഞ്ഞു പ്രതികരിച്ചില്ലെങ്കിൽ
LDF വന്നാലും UDF വന്നാലും കോരന് കഞ്ഞി കുമ്പിളിൽ തന്നെയായിരിക്കും.
നട്ടെല്ലുള്ളവർ പ്രതികരിക്കുമെന്ന പ്രതീക്ഷയോടെ.
ഗിരീഷ് ബാബു
മറുനാടന് ഡെസ്ക്