തിരുവനന്തപുരം. ഐ പി എൽ വാത് വെയ്‌പ്പ് കേസിൽ മലയാളി താരം ശ്രീശാന്തിനെ ഡിൽഹി പാട്യാല കോടതി കുറ്റവിമുക്തനാക്കിയിട്ട് രണ്ടു വര്ഷം കഴിയുന്നു. നിരപരാധി എന്ന് കോടതി പറഞ്ഞിട്ടും ബി സി സി ഐ അവരുടെ വരാന്തയിൽ പോലും ശ്രീശാന്തിനെ കയറ്റിയിട്ടില്ല. അഴിമതിയോടും അഴിമിതിക്കാരോടും ഒരു വിട്ടു വീഴ്ചയ്ക്കു ഇല്ലന്നാണ് ബി സി സി ഐ യുടെ നിലപാട്. നിലപാടും നടപടിയും ഒക്കെ നല്ലതു തന്നെ. പക്ഷേ അത് വാക്കുകളിൽ മാത്രമാണ്. ശ്രീശാന്തിനോട് കാട്ടുന്ന അനീതിക്കിടെ ചർച്ചയാകുന്നത് കേരളാ ക്രിക്കറ്റിലെ അഴിമതിക്കാരുടെ സാന്നിധ്യത്തെ കുറിച്ചാണ് ഇപ്പോൾ.

ബി സി സി ഐ യുടെ അഴമതി വിരുദ്ധ പാനലിൽ അതായത് ക്രിക്കറ്റിലെ വാതുവെയ്‌പ്പും മറ്റു അഴിമതികളും കണ്ടെത്തി റിപ്പോർട്ട് ചെയ്യാൻ ചുമതലപ്പെട്ടവർ , അതിലൊരാൾ കൊടിയ അഴിമതിക്കാരൻ ആയാലോ സത്യത്തിൽ അങ്ങനെ തന്നെ സംഭവിച്ചിരിക്കുന്നു.ബിസിസി ഐ അഴിമതി വിരുദ്ധ പാനലിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രതിനിധിയായി കയറിപറ്റിയ രജിത് രാജേന്ദ്രനാണ് ആ അഴിമതിക്കാരൻ. രണ്ട് സർക്കാർ ഏജൻസികളും രണ്ട് ഐ എ എസ് ഉദ്യോഗസ്ഥരും അഴിമിതക്കാരനെന്നും കണ്ടെത്തുകയും തെരെഞ്ഞടുക്കപ്പെട്ട പദവികളിലോ സർക്കാർ ചുമതലകളിലോ ഒരിക്കലും നിയോഗിക്കരുതെന്ന് ശുപാർശ ചെയ്യുകയും ചെയ്ത ആളാണ് കെ സി എ വൈസ് പ്രസിഡന്റു കൂടിയായ രജിത് രാജേന്ദ്രൻ.

കെസിഎയുടെ എല്ലാമെല്ലായിരുന്നു ടിസി മാത്യു. മാത്യുവിനെതിരെ ചില ആരോപണങ്ങൾ ഉയർന്നതോടെ കെസിഎയിലെ ഉന്നത നേതൃത്വം ടിസിയെ സമ്മർദ്ദത്തിലാക്കി. ഓബുഡ്സ്മാൻ നടപടികളെ കുറിച്ച് ഭയപ്പെടുത്തി ടിസിയെ ക്രിക്കറ്റിൽ നിന്നും രാജിവയ്‌പ്പിച്ചു. തിരുവനന്തപുരത്ത് നടന്ന ക്രിക്കറ്റ് മത്സരത്തിന് പോലും ബിസിസിഐയുടെ വൈസ് പ്രസിഡന്റായ ടിസി മാത്യുവിന് പാസ് അനുവദിച്ചില്ല. അങ്ങനെ അഴമതിക്കെതിരെ കർശന നിലപാട് എടുക്കുമെന്ന സൂചന കെസിഎയിലെ നിലവിലെ ഭാരവാഹികൾ നൽകി. എന്നാൽ ഈ ക്രിക്കറ്റ് മത്സരത്തിൽ അടിമുടി നിറഞ്ഞത് അഴിമതിക്ക് സംസ്ഥാന സർക്കാർ പ്രതിസ്ഥാനത്ത് നിർത്തുന്ന രജിത് രാജേന്ദ്രനായിരുന്നു. ഇത് ഇരട്ട നീതിയെന്നാണ് കെസിഎയിലെ ഒരു വിഭാഗം പറയുന്നത്.

രഞ്ജി ട്രോഫി മത്സരം നടക്കുമ്പോൾ അഴിമിതക്കാരെ കണ്ടെത്താൻ രജിതും ടീമും ജാഗരുകരായ സ്റ്റേഡിയത്തിൽ എത്തുന്നത്. അഴിമതിക്കാരനെ അഴിമതി വിരുദ്ധ പാനലിൽ ബിസിസി ഐ നിശ്ചയിച്ചതിനെ ചിലർ ചോദ്യം ചെയ്തപ്പോൾ പേരിനൊരു വിശദീകരണം ചോദിച്ച് ഫയൽ ക്ലോസ് ചെയ്യാനാണ് ബി സി സി ഐ ശ്രമിച്ചത്. ഈ മാസം ഏഴിന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ ന്യൂസിലാന്റ് ട്വന്റി20 മത്സര നടത്തിപ്പിലെ ജോയിന്റ് കൺവീനർ ആയും രജിത് പ്രവർത്തിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ രക്ഷാധികാരിയായ കമ്മിറ്റിയിലാണ് മുഖ്യ ചുമതലക്കാരനായി രജിത് രാജേന്ദ്രൻ ഉണ്ടായിരുന്നത്.

രജിത് രാജേന്ദ്രനെതിരെ രൂക്ഷമായ വിലയിരുത്തലാണ് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ടിലുള്ളത്. ഇന്ത്യൻ റെഡ് കോഴ്സ് സൊസൈറ്റിയുടെ നിയമാവലിയുടെ ചട്ടപ്രകാരം ആജീവനന്തകാലത്തേക്ക് അംഗത്വം റദ്ദ് ചെയ്യാവുന്നതും ഇത്തരം വ്യക്തികൾ ഭാവിയിൽ ഇതുപോലുള്ള മഹത് പ്രസ്ഥാനങ്ങളുടേയും സന്നദ്ധ സംഘടനകളുടേയും അമരത്ത് വരാതിരിക്കാൻ സർക്കാരും ബന്ധപ്പെട്ട സ്ഥാപനങ്ങളും പൊതുജനങ്ങളും തികഞ്ഞ ജാഗ്രത പുലർത്തണമെന്നും രജിത് രാജേന്ദ്രൻ ഉൾപ്പെടെയുള്ളവരെ കുറിച്ച് റിപ്പോർട്ടിൽ ധനകാര്യ പരിശോധനാ വിഭാഗം കുറിക്കുന്നു. ഇത്തരത്തിൽ അതീവ ഗുരുതര അഴിമതി നടത്തിയെന്ന് ആരോപിക്കുന്ന വ്യക്തിയാണ് കെസിഎയുടെ പ്രധാന പദവിയിലുള്ളത്. ഇദ്ദേഹം ബിസിസിഐയുടെ അഴിമതി വിരുദ്ധ സമിതിയിലുള്ളതെന്നതും ഗൗരവതരമാണെന്ന് കെസിഎയിലെ ഒരു വിഭാഗം പറയുന്നു.

റെഡ്‌ക്രോസ് സൊസൈറ്റിയുടെ വൈസ് ചെയർമാനായി പ്രവർത്തിച്ച രജിത്തിനും ചെയർമാൻ സുനിൽ സി കുര്യനും ഭരണ സമിതി അംഗം ചെമ്പഴന്തി അനിലിനും എതിരെ ഗുരതരമായ അഴിമതിയാണ് അന്വേഷണ ഏജൻസികൾ കണ്ടെത്തിയത്. 2013ൽ അധികാരത്തിലേറിയ ഈ ടീമിനെതിരെ ആദ്യം അന്വേഷണം നടത്തിയത് തിരുവനന്തപുരം ജില്ലാ കളക്ടർ ആയിരുന്ന ബിജുപ്രഭാകരൻ ആയിരുന്നു. അഴിമതിയും ദുർവ്യയവും ചട്ടലംഘനങ്ങളും എണ്ണിയെണ്ണി പറഞ്ഞാണ് അന്ന് ബിജു പ്രഭാകർ സർക്കാരിന് റിപ്പോർട്ട കൈമാറിയത്. പിന്നീട് എൻ ആർ എച്ച എം ഡയറക്ടർ ആയിരുന്ന ഡോ. കെ എ ബീനയും ബിജു പ്രഭാകർ നടത്തിയ അന്വേഷണത്തെ ശരിവെച്ചു.

തുടർന്ന് ധന മന്ത്രിയുടെ നിർദ്ദേശ പ്രകാരം കഴിഞ്ഞ വർഷം നവംബറിൽ സെക്രട്ടറിയേറ്റിലെ ധനകാര്യ പരിശോധന വിഭാഗം റെഡ്‌ക്രോസ് ആസ്ഥാനത്ത് എത്തി രേഖകൾ പിടിച്ചെടുത്ത് പരിശോധിച്ചു. രജിത് രാജേന്ദ്രനും സുനിൽ സി കുര്യനും ചെമ്പഴന്തി അനിലും ചേർന്ന് കോടികളുടെ അഴിമതി റെഡ് ക്രോസിൽ നടത്തിയെന്നു തെളിവുകൾ സഹിതം റിപ്പോർട്ടു ചെയ്തു.മൊബൈൽ വാങ്ങാനും എന്തിന് സ്വന്തം ചിട്ടിക്ക് പോലും റെഡ് ക്രോസിന്റെ ഫണ്ടിൽ നിന്നും തുക ഒരു ഉളുപ്പുമില്ലാതെ മാറ്റയെടുത്തതായി കണ്ടെത്തി. അഴിമതിയല്ല പകൽ കൊള്ളയാണ് രജിത് രാമചന്ദ്രനും സംഘവും നടത്തിയതെന്ന് സർക്കാരിന് തന്നെ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.

ക്രൈംബ്രാഞ്ചിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന പ്രത്യേക ടീമാണ് ഈ കേസും അന്വേഷിക്കുന്നത്. അന്വേഷണം ഏതാണ്ട് പൂർത്തിയായ ഘട്ടത്തിലാണ്. അഴിമതിയും പണാപഹരണവും കണ്ടെത്തിയതിന് അപ്പുറം മറ്റൊരു വലിയ തട്ടിപ്പുകൂടി ക്രൈംബ്രാഞ്ച് കണ്ടെത്തി എന്നാണ് വിവരം. 2017 ഓഗസ്റ്റ്്് 7 ന് റെഡ്‌ക്രോസ് ഭാരവാഹികളെ തെരെഞ്ഞടുത്തപ്പോൾ വൈസ്്് ചെയർപേഴ്‌സനായി തെരെഞ്ഞെടുക്കപ്പെട്ടത് കൃഷ്ണ പി എസ നായരായിരുന്നു. എന്നാൽ റെഡ് ക്രോസിലെ തെരെഞ്ഞടുപ്പിലൊന്നു മത്സരിക്കാതെ രജിത് രാജേന്ദ്രൻ എങ്ങനെ വൈസ് ചെയർമാൻ ആയി എന്ന് ആർക്കും അറിയില്ല.

അതായത് കൃഷ്ണ പി എസ് നായർ എന്ന തന്റെ ഭാര്യയ്ക്ക് പകരം ബുദ്ധിമാനായ രജിത് രാജേന്ദ്രൻ
ഒരു ഉത്തരവിന്റെയും പിൻബലമില്ലാതെ അസാധാരണ നടപടിയിലൂടെ റെഡ്‌ക്രോസിന്റെ തലപ്പത്ത് എത്തുകയായിരുന്നു. കേസിൽ ഉടൻ തന്നെ കുറ്റ പത്രം നൽകുമെന്നാണ് അറിയുന്നത്. അങ്ങനെയെങ്കിൽ ബിസിസിഐയുടെ അഴിമതി വിരുദ്ധ പാനലിലെ അംഗത്തിനും അഴിമതി കേസിൽ തന്നെ വിലങ്ങു വീണേയ്ക്കും. ക്രൈംബ്രാഞ്ച് ഇതിനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ്. റെഡ് ക്രോസ് അഴിമതി കെസിഎയിൽ ചർച്ചയാക്കാൻ ഒരു വിഭാഗം ശ്രമിച്ചിരുന്നു. ഇത് ബിസിസിഐയുടെ ശ്രദ്ധയിലുമെത്തി. ഇതോടെ ബിസിസിഐയുടെ അഴിമതി വിരുദ്ധ സമിതിയുടെ അധ്യക്ഷൻ തിരുവനന്തപുരത്ത് പറന്നെത്തി. കെസിഎ ഭാരവാഹികളുടെ സാന്നിധ്യത്തിൽ കാര്യങ്ങൾ രജിത്തിനോട് ചോദിച്ചു. എന്നാൽ എല്ലാ പ്രശ്നവും തീർന്നുവെന്നും താൻ കുറ്റവിമുക്തനാണെന്നും അവരോട് രജിത് വിശദീരിച്ചു.

ഇതോടെ അഴിമതി വിരുദ്ധ സമിതിയുടെ അധ്യക്ഷൻ മടങ്ങി. രജിത്തിന്റെ ഭാഗത്ത് തന്നെയാണ് നീതിയെന്ന് വിലയിരുത്തുകയും ചെയ്തു. എന്നാൽ പരാതിക്ക് ആധാരമായ വിഷയങ്ങൾ പരിശോധിക്കാതെയാണ് ബിസിസിഐ നിലപാട് എടുത്തത്. കോടതി കുറ്റവിമുക്തനാക്കിയിട്ടും ശ്രീശാന്തിനെ പുറത്തിരുത്താൻ തീരുമാനിക്കുന്ന ബിസിസിഐയുടെ ഭാഗത്താണ് രജിത്തിന്റെ കാര്യത്തിലെ ഇരട്ടത്താപ്പ് എന്നാണ് ഉയരുന്ന ആക്ഷേപം.