തിരുവനന്തപുരം: ഈർക്കിൽ വലുപ്പം പോലുമില്ലാത്ത കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ എങ്ങനെയാണ് കാര്യങ്ങൾ മുന്നോട്ടു നീക്കുന്നത്? ഏതെങ്കിലും ഒരു മുന്നണിയുടെ ഭാഗമായി കയറിയ ശേഷം വല്ല കോർപ്പറേഷന്റെയോ തലപ്പത്ത് എത്തുകയോ അല്ലെങ്കിൽ മറ്റു സ്ഥാനങ്ങൾ സംഘടിപ്പിക്കുകയോ ചെയ്യുക എന്നതാണ് ഈ പാർട്ടികളുടെ സ്ഥിരം പരിപാടി. എൽഡിഎഫിലും ഇത്തരം ചില രാഷ്ട്രീയ പാർട്ടികളുണ്ട്. അതിൽ ഒന്ന് കോടികൾ വാങ്ങി പാർട്ടിയെ വിറ്റു കാശാക്കാൻ തുനിഞ്ഞ സ്‌കറിയാ തോമസിന്റെ കേരളാ കോൺഗ്രസ് വിഭാഗമാണ്. ഇപ്പോൾ കിട്ടിയ അവസരത്തിൽ പരമാവധി മുതലെടുപ്പുമായി രംഗത്തെത്തിയിരിക്കാണ് സ്‌കറിയ തോമസ്.

ലക്ഷക്കണക്കിന് രൂപ കോഴ വാങ്ങി സ്‌കറിയ തോമസ് ആർഎസ്എസ് പ്രവർത്തകരെ ഗവൺമെന്റ് പ്ലീഡർമാരാക്കി നിയമിച്ചു എന്നാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി സ്‌കറിയ തോമസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി. കേരള കോൺഗ്രസ് സ്‌കറിയ തോമസ് വിഭാഗം പ്രവർത്തകനാണ് പരാതി നൽകിയിരിക്കുന്നത്. തിരുവനന്തപുരത്ത് പ്ലീഡറായി നിയമിച്ച ഹാരീഷ് കുമാറിൽ നിന്ന് 15 ലക്ഷം കോഴ വാങ്ങി. എൻ.ഡി.എ മുന്നണിയിലുള്ള കേരള കോൺഗ്രസ്സ് പി.സി തോമസ് വിഭാഗം പ്രവർത്തകനാണ് ഹാരീഷ് കുമാർ. ഇതേ വിധത്തിൽ പറവൂരിൽ ആർ.എസ്.എസ് പ്രവർത്തകയെ നിയമിക്കാനുള്ള പദ്ധതി പാർട്ടി പ്രവർത്തകർ ഇടപെട്ട് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വനെയും അറിയിച്ചതിനെ തുടർന്ന് നിയമനം നടന്നില്ലെന്നും പരാതിയിൽ പറയുന്നു.

അഴിമതി തടയുമെന്ന് മുഖ്യമന്ത്രി പറയുമ്പോഴും സ്വന്തം മുന്നണിയിലെ ഘടകകക്ഷികൾ തന്നെ അഴിമതി നടത്തുന്നുവെന്നതിന്റെ തെളിവാണ് പുതിയ പരാതിയിലുള്ളത്. മുഖ്യമന്ത്രി പിണറായിക്ക് ഈ ഈർക്കിൽ വലിപ്പമില്ലാത്ത പാർട്ടി ശരിക്കും തലവേദനയാകുന്നു എന്നതിന്റെ തെളിവാണ് ഇപ്പോൾ പുറത്തുവരുന്ന സംഭവം. അതേസമയം ആരോപണങ്ങളെ പാർട്ടി ചെയർമാൻ സ്‌കറിയ തോമസ് നിഷേധിച്ചിട്ടുണ്ട്.

നാലു പോസ്റ്റുകൾ ഉള്ളതിൽ കേരള കോൺഗ്രസ് സ്‌കറിയ തോമസ് വിഭാഗത്തിന്റെ നോമിനിയായി ഒരു അഭിഭാഷകയെ നിയമിക്കാനാണ് നീക്കം നടക്കുന്നത്. എന്നാൽ ഈ അഭിഭാഷകയ്ക്ക് കേരള കോൺഗ്രസുമായി യാതൊരു ബന്ധവുമില്ല. ഇവർ ആർഎസ്എസുകാരിയാണെന്നും ആലുവയിൽ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ മൂന്നുതവണ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച വ്യക്തിയാണ് ഇവരുടെ ഭർത്താവെന്നുമാണ് കേരള കോൺഗ്രസ് സ്‌കറിയ തോമസ് വിഭാഗം എറണാകുളം ജില്ലാ സെക്രട്ടറി മാത്യു ജോൺ, സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് ജോസഫ് എന്നിവർ ആരോപിക്കുന്നത്.

ഇവർ ഇക്കാര്യം എൽഡിഎഫ് കൺവീനർ വൈക്കം വിശ്വനെയും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും ടെലിഫോണിലൂടെ ധരിപ്പിക്കുകയും ചെയ്തു. ടെലിഫോൺ സംഭാഷണം മനോരമ അടക്കമുള്ള ചാനലുകൾ പുറത്തുവിടുകയും ചെയ്തു. ആർഎസ്എസുകാരിയായ അവരുടെ നിയമനം അനുവദിക്കാൻ പറ്റില്ലെന്ന് സ്‌കറിയ തോമസിനോട് പറഞ്ഞെന്ന് വൈക്കം വിശ്വൻ മറുപടിയും കൊടുക്കുന്നുണ്ട്. അത്തരം ഇടപാടുകൾ ഇവിടെ നടക്കില്ലെന്നാണ് കോടിയേരി ബാലകൃഷ്ണനും മറുപടി നൽകിയത്. അതേസമയം ആർഎസ്എസ് അനുകൂലിയായ അഭിഭാഷകയെ ഗവൺമെന്റ് പ്ലീഡറാക്കാനുള്ള നീക്കത്തിൽ ഉറച്ചുനിൽക്കുകയാണ് സ്‌കറിയാ തോമസ്. ആരോപണങ്ങൾ സ്ഥാനമോഹികളുടെ വിലാപമാണെന്നാണ് അദ്ദേഹത്തിന്റെ മറുപടിയും.

ഇതിനിടെ സ്‌കറിയ തോമസ് കേരള കോൺഗ്രസ് ചെയർമാൻ സ്ഥാനവും കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ചെയർമാൻ സ്ഥാനവും രാജിവയ്ക്കണമെന്ന ആവശ്യവുമായി പാർട്ടിയിലെ ഒരു വിഭാഗം രംഗത്തുണ്ട്. നേരത്തെ ആർ ബാലകൃഷ്ണ പിള്ളയിൽ ലയിച്ച് കൂടുതൽ വിലപേശൽ ശക്തി നേടാൻ സ്‌കറിയ തോമസ് പാർട്ടിയെ വിൽക്കാൻ ശ്രമിച്ചതായി ആരോപണം നേരത്തെ ഉയർന്നിരുന്നു. രണ്ടു പാർട്ടികളും ലയിച്ചു വരുന്ന പാർട്ടിയുടെ ചെയർമാൻ ബാലകൃഷ്ണപിള്ളയും വർക്കിങ് ചെയർമാൻ സ്ഥാനം സ്‌കറിയാതോമസിന് നൽകുമെന്ന വിധത്തിലായിരുന്നു ധാരണകൾ. എന്നാൽ, ഈ നീക്കം സിപിഐ(എം) തന്നെയാണ് പൊളിച്ചത്.

സ്‌കറിയ തോമസ്, പ്ലീഡർ നിയമനം, അഴിമതി, ആരോപണംയാ തോമസ്. ആരോപണങ്ങൾ സ്ഥാനമോഹികളുടെ വിലാപമാണെന്നാണ് അദ്ദേഹത്തിന്റെ മറുപടിയും.

ഇതിനിടെ സ്‌കറിയ തോമസ് കേരള കോൺഗ്രസ് ചെയർമാൻ സ്ഥാനവും കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ചെയർമാൻ സ്ഥാനവും രാജിവയ്ക്കണമെന്ന ആവശ്യവുമായി പാർട്ടിയിലെ ഒരു വിഭാഗം രംഗത്തുണ്ട്. നേരത്തെ ആർ ബാലകൃഷ്ണ പിള്ളയിൽ ലയിച്ച് കൂടുതൽ വിലപേശൽ ശക്തി നേടാൻ സ്‌കറിയ തോമസ് പാർട്ടിയെ വിൽക്കാൻ ശ്രമിച്ചതായി ആരോപണം നേരത്തെ ഉയർന്നിരുന്നു. രണ്ടു പാർട്ടികളും ലയിച്ചു വരുന്ന പാർട്ടിയുടെ ചെയർമാൻ ബാലകൃഷ്ണപിള്ളയും വർക്കിങ് ചെയർമാൻ സ്ഥാനം സ്‌കറിയാതോമസിന് നൽകുമെന്ന വിധത്തിലായിരുന്നു ധാരണകൾ. എന്നാൽ, ഈ നീക്കം സിപിഐ(എം) തന്നെയാണ് പൊളിച്ചത്.