- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഷുഹൈബ് വധത്തിൽ വേദന നാലു ഡിസിസികൾക്ക് മാത്രം; കുടുംബ സഹായനിധിയായി പിരിച്ചെടുത്ത പണം നൽകുന്നത് കണ്ണൂരിന് പുറമെ തിരുവനന്തപുരം, മലപ്പുറം കോഴിക്കോട് ജില്ലാ നേതൃത്വങ്ങൾ; ആകെ പിരിച്ച 91.5 ലക്ഷത്തിൽ 59 ലക്ഷവും കുടുംബത്തിന് എത്തിക്കുന്നത് കണ്ണൂർ തന്നെ; ഹസന്റെ ജനമോചനയാത്ര പ്രഖ്യാപിച്ചതോടെ പദ്ധതി പാളിയെന്ന് ആക്ഷേപം
കണ്ണൂർ: ഷുഹൈബ് വധക്കേസ് സിപിഎമ്മിന്റെ കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിന് എതിരെ കോൺഗ്രസ് ഉയർത്തിക്കൊണ്ടുവന്ന വലിയൊരു ആരോപണമായിരുന്നു. ദേശീയ തലത്തിൽ തന്നെ ഇത് ചർച്ചയാക്കുകയും ചെയ്തു. എന്നാൽ കണ്ണൂർ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയും മുതിർന്ന നേതാവ് കെ സുധാകരനും അല്ലാതെ സംസ്ഥാന കോൺഗ്രസ് നേതാക്കൾക്കും മറ്റു ജില്ലകളിലെ പ്രവർത്തകർക്കും ഈയൊരു സഹപ്രവർത്തകന്റെ ദാരുണ കൊലപാതകത്തിൽ ശക്തമായ പ്രതിഷേധം ഉയർത്താനായില്ല എന്ന ആക്ഷേപം നേരത്തേ ഉയർന്നിരുന്നു. ഷുഹൈബ് വധത്തിനെതിരെ സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധങ്ങൾ പലതും പ്രഹസനമായതും സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ ചർച്ചയായിരുന്നു. ഇതിന്റെ സൂചനകൾ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് എസ്‌പി. ഷുഹൈബിന്റെ കുടുംബത്തെ സഹായിക്കുന്ന കാര്യത്തിലും പ്രതിഫലിച്ചു എന്നാണ് പുതിയ റിപ്പോർട്ടുകൾ. കണ്ണൂർ ഡിസിസിക്ക് പുറമെ കോഴിക്കോട്്, തിരുവനന്തപുരം, മലപ്പുറം ഡിസിസികൾ മാത്രമാണ് ഇന്ന് പണം സമാഹരിച്ച് കണ്ണൂരിലെ കോൺഗ്രസ് നേതൃത്വത്തിനു കൈമാറിയത്. ഇന്ന് ഈ സഹായധനം വിതരണം നടക്കുന്നതിനിടെയാണ്
കണ്ണൂർ: ഷുഹൈബ് വധക്കേസ് സിപിഎമ്മിന്റെ കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിന് എതിരെ കോൺഗ്രസ് ഉയർത്തിക്കൊണ്ടുവന്ന വലിയൊരു ആരോപണമായിരുന്നു. ദേശീയ തലത്തിൽ തന്നെ ഇത് ചർച്ചയാക്കുകയും ചെയ്തു. എന്നാൽ കണ്ണൂർ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയും മുതിർന്ന നേതാവ് കെ സുധാകരനും അല്ലാതെ സംസ്ഥാന കോൺഗ്രസ് നേതാക്കൾക്കും മറ്റു ജില്ലകളിലെ പ്രവർത്തകർക്കും ഈയൊരു സഹപ്രവർത്തകന്റെ ദാരുണ കൊലപാതകത്തിൽ ശക്തമായ പ്രതിഷേധം ഉയർത്താനായില്ല എന്ന ആക്ഷേപം നേരത്തേ ഉയർന്നിരുന്നു. ഷുഹൈബ് വധത്തിനെതിരെ സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധങ്ങൾ പലതും പ്രഹസനമായതും സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ ചർച്ചയായിരുന്നു.
ഇതിന്റെ സൂചനകൾ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് എസ്‌പി. ഷുഹൈബിന്റെ കുടുംബത്തെ സഹായിക്കുന്ന കാര്യത്തിലും പ്രതിഫലിച്ചു എന്നാണ് പുതിയ റിപ്പോർട്ടുകൾ. കണ്ണൂർ ഡിസിസിക്ക് പുറമെ കോഴിക്കോട്്, തിരുവനന്തപുരം, മലപ്പുറം ഡിസിസികൾ മാത്രമാണ് ഇന്ന് പണം സമാഹരിച്ച് കണ്ണൂരിലെ കോൺഗ്രസ് നേതൃത്വത്തിനു കൈമാറിയത്. ഇന്ന് ഈ സഹായധനം വിതരണം നടക്കുന്നതിനിടെയാണ് ഇത്തരമൊരു വിവരം പുറത്തുവരുന്നത്.
എല്ലാ ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലും ഫണ്ട് പിരിക്കാൻ ആദ്യഘട്ടത്തിൽ തീരുമാനമെടുത്തിരുന്നു. എന്നാൽ ഇതിനിടെ കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ നയിക്കുന്ന ജനമോചനയാത്ര പ്രഖ്യാപിച്ചതോടെ കുടുംബസഹായ ഫണ്ട് പദ്ധതി പാളി. ഹസന്റെ യാത്രയ്ക്ക് വേണ്ടിയുള്ള പിരിവിന് ക്വാട്ട തീരുമാനിച്ചതോടെ മിക്ക ഡിസിസികളും ഷുഹൈബ് കുടുംബസഹായഫണ്ട് പിരിവിൽ നിന്നു പിന്മാറിയെന്നാണ് ലഭിക്കുന്ന വിവരം.
ഷുഹൈബ് നിധിയിലേക്ക് 91.5 ലക്ഷം രൂപ കോൺഗ്രസ് സമാഹരിച്ചു. ഇതിൽ 59.14 ലക്ഷം കണ്ണൂർ ഡിസിസിയാണ് പിരിച്ചെടുത്തത്. കോഴിക്കോട് ഡിസിസി 20 ലക്ഷം തിരുവനന്തപുരം നാലു ലക്ഷം മലപ്പുറം 1.36 ലക്ഷം എന്നിങ്ങനെയാണ് മറ്റ് മൂന്ന് ഡിസിസികളുടെ സംഭാവന ഇതിനു പുറമെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അഞ്ചുലക്ഷം രൂപയും പിരിച്ചെടുത്ത് കണ്ണൂർ ഡിസിസിക്ക് കൈമാറി.
ഈ തുകയാണ് ഇന്ന് കൈമാറുന്നത്. ഫണ്ടിൽ നിന്ന് അഞ്ചു ലക്ഷം രൂപ ഷുഹൈബിനൊപ്പം പരുക്കേറ്റ നൗഷാദിനും ഒരു ലക്ഷം റിയാസിനും നൽകും. ബാക്കിയുള്ള 85 ലക്ഷം രൂപയിൽ 65 ലക്ഷം ഇന്ന് നൽകും. കോഴിക്കോട് ഡിസിസി സമാഹരിച്ച 20 ലക്ഷം രൂപ അടുത്ത ദിവസം കൈമാറുമെന്നും ഷുഹൈബിന്റെ മാതാപിതാക്കളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലാണ് തുക നിക്ഷേപിക്കുമെന്നുമാണ് കണ്ണൂർ ഡിസിസിയിൽ നിന്ന് ലഭിക്കുന്ന വിവരം.