- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സോളാർ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിലുള്ളത് ഗുരുതര ആരോപണങ്ങളാണെന്ന് വി.ഡി.സതീശൻ; വിഷയം രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ഉന്നയിക്കുമെന്നും കോൺഗ്രസ് ഉപാദ്ധ്യക്ഷൻ
തിരുവനന്തപുരം: സോളാർ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത് ഗുരുതര ആരോപണങ്ങളാണെന്ന് കെപിസിസി ഉപാധ്യക്ഷൻ വി.ഡി.സതീശൻ. വിഷയം കോൺഗ്രസ് ഹൈക്കമാൻഡ് വളരെ ഗൗരവത്തോടെയാണ് കാണുന്നത്. സോളാറുമായി ബന്ധപ്പെട്ട തന്റെ അഭിപ്രായം കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ പറയുമെന്നും യോഗം ഉടൻ വിളിച്ചുചേർക്കാൻ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കമാൻഡിന്റെ പിന്തുണ ഉണ്ടെന്ന് ഹസ്സൻ പറഞ്ഞത് ഏതു സാഹചര്യത്തിലെന്ന് അറിയില്ല. കേരളത്തിൽ നിന്ന് അറിഞ്ഞ കാര്യങ്ങൾ വച്ച് കേന്ദ്രനേതൃത്വം തൃപ്തരാണോ എന്നും സംശയമുണ്ട് . റിപ്പോർട്ടു സംബന്ധിച്ച് ഹൈക്കമാൻഡ് വിവരങ്ങൾ തിരക്കുകയായിരുന്നു. ഹൈക്കമാൻഡ് റിപ്പോർട്ട് തേടിയിട്ടുമുണ്ട്. സ്വാഭാവിക നീതി ലഭ്യമാക്കാതെയാണ് സർക്കാർ കേസ് കൈകാര്യം ചെയ്യുന്നത്. ഇത്രപ്രാധാന്യമുള്ള ആരോപണങ്ങൾ റിപ്പോർട്ടിലുണ്ടെങ്കിൽ ഒരു ദിവസത്തെ പ്രത്യേക സമ്മേളനം വിളിച്ച് റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്ത് വച്ചുകൂടെയെന്നും ഇതിന് ആറ് മാസം കാത്തിരിക്കണോ എന്നും അദ്ദേഹം ചോദിച്ചു. വിഷയത്തിന്റെ ഗൗരവ സ്വഭാവം കോൺഗ്രസ് ഹൈ
തിരുവനന്തപുരം: സോളാർ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത് ഗുരുതര ആരോപണങ്ങളാണെന്ന് കെപിസിസി ഉപാധ്യക്ഷൻ വി.ഡി.സതീശൻ. വിഷയം കോൺഗ്രസ് ഹൈക്കമാൻഡ് വളരെ ഗൗരവത്തോടെയാണ് കാണുന്നത്. സോളാറുമായി ബന്ധപ്പെട്ട തന്റെ അഭിപ്രായം കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ പറയുമെന്നും യോഗം ഉടൻ വിളിച്ചുചേർക്കാൻ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കമാൻഡിന്റെ പിന്തുണ ഉണ്ടെന്ന് ഹസ്സൻ പറഞ്ഞത് ഏതു സാഹചര്യത്തിലെന്ന് അറിയില്ല. കേരളത്തിൽ നിന്ന് അറിഞ്ഞ കാര്യങ്ങൾ വച്ച് കേന്ദ്രനേതൃത്വം തൃപ്തരാണോ എന്നും സംശയമുണ്ട് . റിപ്പോർട്ടു സംബന്ധിച്ച് ഹൈക്കമാൻഡ് വിവരങ്ങൾ തിരക്കുകയായിരുന്നു. ഹൈക്കമാൻഡ് റിപ്പോർട്ട് തേടിയിട്ടുമുണ്ട്.
സ്വാഭാവിക നീതി ലഭ്യമാക്കാതെയാണ് സർക്കാർ കേസ് കൈകാര്യം ചെയ്യുന്നത്. ഇത്രപ്രാധാന്യമുള്ള ആരോപണങ്ങൾ റിപ്പോർട്ടിലുണ്ടെങ്കിൽ ഒരു ദിവസത്തെ പ്രത്യേക സമ്മേളനം വിളിച്ച് റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്ത് വച്ചുകൂടെയെന്നും ഇതിന് ആറ് മാസം കാത്തിരിക്കണോ എന്നും അദ്ദേഹം ചോദിച്ചു.
വിഷയത്തിന്റെ ഗൗരവ സ്വഭാവം കോൺഗ്രസ് ഹൈക്കമാൻഡിനെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ദേശീയ നേതൃത്വം വിഷയം പരിഗണിക്കുമെന്നും വി.ഡി.സതീശൻ പറഞ്ഞു