തൊടുപുഴ: പ്രതിശ്രുത വധുവിനെതിരെ പ്രതിശ്രുത വരൻ കാട്ടിയതുകൊടു ക്രൂരത. ആലുവ ദേശം സ്വദേശിയും ധനലക്ഷമി ബാങ്ക് ജീവനക്കാരനുമായ പ്രതിശ്രുത വരനെ ഇര ഉന്നയിച്ച ആരോപണങ്ങൾ പൊലീസും ശരിവയ്ക്കുകയാണ്. വിവാഹനിശ്ചയത്തിന് പിറ്റേന്നാണ് തനിക്കുനേരെ അനന്തകൃഷ്ണന്റെ ഭാഗത്തു നിന്നും ഒട്ടും പ്രതീക്ഷിക്കാത്ത, ആക്രമണമുണ്ടായതെന്നാണ് യുവതിയുടെ ആരോപണം.

പ്രതിക്ക് ആവലാതിക്കാരിയെ അന്യായ തടങ്കലിൽ വച്ചു ബലാൽ സംഗം ചെയ്ത് കാമ സംതൃപ്തി വരുത്തണം എന്നും ചതി ചെയ്ത് അന്യായ ലാഭം ഉണ്ടാക്കണം എന്നുള്ള ഉദ്ദേശത്തോടും, കരുതലോടും കൂടി നടത്തിയ ശ്രമാണ് കേസിന് ആധാരമെന്നാണ് പൊലീസ് കണ്ടെത്തൽ.

ആവലാതിക്കാരിയുമായി വിവാഹ നിശ്ചയം നടത്തിയ ശേഷം, പ്രതി 24-05-21 തിയതി പകൽ 01.30 മണിക്ക് ഇരും മറ്റും കുടുബമായി താമസിക്കുന്ന വീട്ടിൽ അതി ക്രമിച്ചു കയറി. ഇരയുടെ കവിളിൽ ഉമ്മ വച്ചും, ബലമായി എടുത്തു ബെഡ്റൂമിൽ കൊണ്ടുപോയി വാതിൽ കുറ്റി ഇട്ട ശേഷം, കട്ടിലിൽ കിടത്തി, ബലാൽ സംഗം ചെയ്യാൻ ശ്രമിച്ചുവെന്നും പൊലീസ് പറയുന്നു.

ഇരയുടെ ഇരു മാറിലും അക്രമം നടത്തിയും, സ്ത്രീ ധനമായി 150 പവനും, കാറും തന്നില്ലെങ്കിൽ, വിവാഹത്തിൽ നിന്ന് പിന്മാറും എന്ന് പറഞ്ഞു ഭീഷണി പെടുത്തിയെന്നും പൊലീസ് പറയുന്നു. ജോലി വാങ്ങി കൊടുക്കാം എന്ന് പറഞ്ഞു 50000 രൂപ വാങ്ങിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പീഡിപ്പിച്ച ശേഷം കൂടുതൽ സ്ത്രീധനം വാങ്ങുകയായിരുന്നു ലക്ഷ്യം.

ക്രൂരമായ ലൈംഗിക അതിക്രമമാണ് അനന്തകൃഷ്ണനിൽ നിന്നും ഇരയ്ക്ക് നേരിടേണ്ടി വന്നത് എന്നാണ് പൊലീസ് തിരിച്ചറിയുന്നത്. ഇതിനെ എതിർത്ത് ചോദ്യം ചെയ്തതോടെ സ്ത്രീധനമായി 150 പവനും, കാറും തന്നില്ലെങ്കിൽ, വിവാഹത്തിൽ നിന്ന് പിന്മാറും എന്നും പറഞ്ഞ് അനന്തകൃഷ്ണൻ ഭീഷണിപ്പെടുത്തി.

ഇരുവരും കുറച്ചു കാലമായി അടുത്ത സൗഹദത്തിലായിരുന്നു. വീട്ടുകാർ ഇടപെട്ട് വിവാഹ നിശ്ചയം നടത്തി കൊടുക്കുകയായിരുന്നു എന്നാണ് സൂചന. തിങ്കളാഴ്ച രാത്രിയോടെ വീട്ടിൽ നിന്നാണ് വാഴക്കുളം പൊലീസ് അനന്ത കൃഷ്ണനെ കസ്റ്റഡിയിൽ എടുത്തത്. മുവാറ്റുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. 14 ദിവസത്തേക്ക് റിമാൻഡിൽ അയച്ചു.

കഴിഞ്ഞ മെയ് 23നായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. പിറ്റേന്ന് മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് ഇയാൾ എത്തി തന്നെ കയറിപ്പിടിച്ച് മുറിയിലേക്ക് വലിച്ചിഴച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതായി പെൺകുട്ടി തൊടുപുഴ പൊലീസ് വനിതാ ഹെൽപ് ലൈൻ സബ് ഇൻസ്പെക്ടർക്ക് നൽകിയ പരാതിയിലാണ് അറസ്റ്റ്. പെൺകുട്ടി പ്രതിരോധിച്ചത് മൂലം ഇയാൾ പീഡനശ്രമത്തിൽ നിന്ന് പിൻവാങ്ങിയതായി പറയുന്നു.