- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈസ്റ്റ് ലണ്ടനിലെ സർജറിയിൽ ജോലി ചെയ്ത ഇന്ത്യൻ ഡോക്ടർ പീഡിപ്പിച്ചത് 54 രോഗികളെ; ചാർജ് ചെയ്തിരിക്കുന്നത് 118 കേസുകൾ; കാത്തിരിക്കുന്നത് ഒരിക്കലും വെളിയിൽ ഇറങ്ങാത്ത ജയിൽവാസം
യുകെയിൽ ജോലി ചെയ്തിരുന്ന മിടുമിടുക്കനായ ഇന്ത്യൻ ഡോക്ടറായിരുന്നു മനിഷ് ഷാ എന്ന 47കാരൻ. എന്നാൽ ഇനിയൊരിക്കലും ജയിലിൽ നിന്നും പുറം ലോകം കാണാൻ പോലും സാധിക്കാത്ത ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ഇയാൾ ചുരുങ്ങിയ കാലത്തിനുള്ളിൽ ചെയ്ത് കൂട്ടിയിരിക്കുന്നത്. ഈസ്റ്റ് ലണ്ടനിലെ ഹാവെറിംഗിലെ സർജറിയിൽ ജോലി ചെയ്തിരുന്ന കാലത്ത് ഇയാൾ 54 രോഗികളെയാണ് പീഡിപ്പിച്ചിരിക്കുന്നത്. ഇതിന്റെ പേരിൽ ഷായ്ക്ക് മേൽ ചാർജ് ചെയ്തിരിക്കുന്നത് 118 കേസുകളാണ്. 2004 ജൂണിനും 2013 ജൂലൈയ്ക്കുമിടയിലായിരുന്നു ഈ ലൈംഗിക പീഡനങ്ങൾ ഇയാൾ ചെയ്ത് കൂട്ടിയത്. ആദ്യം അറസ്റ്റിലായപ്പോൾ ജനറൽ മെഡിക്കൽ കൗൺസിൽ 2014 ഓഗസ്റ്റിൽ ഷായെ നാല് മാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് ഇയാളുടെ സസ്പെൻഷൻ ഓരോ വർഷവും നീട്ടി നീട്ടിക്കൊണ്ടു പോവുകയായിരുന്നു. നിലവിൽ സസെക്സിലെ സൗത്ത്എൻഡ്-ഓൺ-സീയിലെ നോർത്ത് അവന്യൂ സർജറിയിൽ ആഴ്ചയിൽ ഒരു ദിവസം ഇയാൾ ജോലി ചെയ്യുന്നുണ്ടെന്നാണ് സൂചന. 2013ഓഗസ്റ്റിൽ ഷായ്ക്കെതിരെ പരാതിയുമായി നിരവധി പേർ പൊലീസിനെ സമീപിച്ചതിനെ തുടർന്നായിരുന്നു റോംഫോർഡിൽ താമ
യുകെയിൽ ജോലി ചെയ്തിരുന്ന മിടുമിടുക്കനായ ഇന്ത്യൻ ഡോക്ടറായിരുന്നു മനിഷ് ഷാ എന്ന 47കാരൻ. എന്നാൽ ഇനിയൊരിക്കലും ജയിലിൽ നിന്നും പുറം ലോകം കാണാൻ പോലും സാധിക്കാത്ത ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ഇയാൾ ചുരുങ്ങിയ കാലത്തിനുള്ളിൽ ചെയ്ത് കൂട്ടിയിരിക്കുന്നത്. ഈസ്റ്റ് ലണ്ടനിലെ ഹാവെറിംഗിലെ സർജറിയിൽ ജോലി ചെയ്തിരുന്ന കാലത്ത് ഇയാൾ 54 രോഗികളെയാണ് പീഡിപ്പിച്ചിരിക്കുന്നത്. ഇതിന്റെ പേരിൽ ഷായ്ക്ക് മേൽ ചാർജ് ചെയ്തിരിക്കുന്നത് 118 കേസുകളാണ്. 2004 ജൂണിനും 2013 ജൂലൈയ്ക്കുമിടയിലായിരുന്നു ഈ ലൈംഗിക പീഡനങ്ങൾ ഇയാൾ ചെയ്ത് കൂട്ടിയത്.
ആദ്യം അറസ്റ്റിലായപ്പോൾ ജനറൽ മെഡിക്കൽ കൗൺസിൽ 2014 ഓഗസ്റ്റിൽ ഷായെ നാല് മാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് ഇയാളുടെ സസ്പെൻഷൻ ഓരോ വർഷവും നീട്ടി നീട്ടിക്കൊണ്ടു പോവുകയായിരുന്നു. നിലവിൽ സസെക്സിലെ സൗത്ത്എൻഡ്-ഓൺ-സീയിലെ നോർത്ത് അവന്യൂ സർജറിയിൽ ആഴ്ചയിൽ ഒരു ദിവസം ഇയാൾ ജോലി ചെയ്യുന്നുണ്ടെന്നാണ് സൂചന. 2013ഓഗസ്റ്റിൽ ഷായ്ക്കെതിരെ പരാതിയുമായി നിരവധി പേർ പൊലീസിനെ സമീപിച്ചതിനെ തുടർന്നായിരുന്നു റോംഫോർഡിൽ താമസിക്കുന്ന ഡോക്ടർക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നത്.
ജാമ്യത്തിൽ പുറത്തിറങ്ങിയിരിക്കുന്ന ഷാ ഈ വരുന്ന ഓഗസ്റ്റ് 31ന് ബാർക്കിങ്സൈഡ് മജിസ്ട്രേറ്റ്സ് കോടതിയിൽ വിചാരണക്ക് ഹാജരാകാനിരിക്കുകയാണ്. 2006 മാർച്ചിലായിരുന്നു ഷാ ഒരു ജിപിയായി രജിസ്ട്രർ ചെയ്തതെന്നാണ് എൻഎച്ച്എസ് വെബ്സൈറ്റ് വെളിപ്പെടുത്തുന്നത്. ചില ചെറിയ സർജറികൾ ചെയ്തിരുന്നുവെങ്കിലും ഷാ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് കുടുംബാസൂത്രണത്തിലായിരുന്നു. ഇതിന്റെ ഭാഗമായി അദ്ദേഹത്തിന് കോൺട്രാസെപ്റ്റീവ് കോയിലുകൾ ഫിറ്റ് ചെയ്യാനും നീക്കം ചെയ്യാനും അവസരമേറെ ലഭിച്ചിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട പരിശോധനകൾക്കിടയിലാണോ രോഗികൾ പീഡിപ്പിക്കപ്പെട്ടതെന്ന് ഇനിയും വ്യക്തമായിട്ടില്ല.
ഇംഗ്ലീഷിന് പുറമെ ഹിന്ദിയും ഗുജറാത്തിയും നല്ല പോലെ സംസാരിക്കുന്ന ഡോക്ടറാണ് ഷാ. യുകെയിലാണ് ഇയാൾ ജനിച്ചത്. ഈസ്റ്റ്ലണ്ടനിലെ റോംഫോർഡിലുള്ള അപ്മാർക്കറ്റ് ഏരിയയിലെ ഡിറ്റാച്ച്ഡ് ഹൗസിലാണ് ജീവിക്കുന്നത്. 1999ൽ 305,000 പൗണ്ടിനാണ് ഇയാൾ ഈ പ്രോപ്പർട്ടി വാങ്ങിയതെന്നാണ് ലാൻഡ് രജിസ്ട്രി വെളിപ്പെടുത്തുന്നത്. സൗത്ത് എൻഡ്-ഓൺ-സീ സർജറി വെബ്സൈറ്റിൽ ഷായുടെ പേര് അവിടെ ജോലി ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കുന്ന രീതിയിൽ ലിസ്റ്റ് ചെയ്തിട്ടുണ്ടോയെന്ന് വ്യക്തമല്ലെന്നാണ് ജിഎംസി വക്താവ് പറയുന്നത്. സസ്പെൻഷനിലായ ഇയാൾക്ക് പ്രാക്ടീസ് ചെയ്യാൻവിലക്കുണ്ടെന്നും വക്താവ് വ്യക്തമാക്കുന്നു.അന്വേഷണം നടക്കുന്ന ഷായുടെ കേസിൽ അഭിപ്രായം പറയാനില്ലെന്നും ജിഎംസി വക്താവ് പറയുന്നു. 2013ൽ ഇയാൾക്ക് മേൽ വന്ന വിലക്ക് പ്രകാരം വനിതാ രോഗികളെ ചികിത്സിക്കുന്നതിൽ നിന്ന് തടഞ്ഞിരുന്നു. തുടർന്ന് 2014ൽ ഇയാളെ രജിസ്ട്രറിൽ നിന്നും നീക്കം ചെയ്തിരുന്നുവെന്നും ജിഎംസി വക്താവ് വിശദമാക്കുന്നു.