- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തന്റെ ഏറ്റവും വലിയ നേട്ടമെന്ന് പ്രിഥ്വിരാജ്; മോളുടെ ജനനം ഇന്നലെ കഴിഞ്ഞപോലെയെന്ന് സുപ്രിയ; അല്ലിയുടെ ഏഴാം ജന്മദിനത്തിൽ ആശംസകളുമായി പ്രിഥ്വിരാജും സുപ്രിയയും; രണ്ടുപേരുടെയും കുറിപ്പ് അല്ലിയുടെ ഏറ്റവും പുതിയ ചിത്രവും പങ്കുവെച്ച്
തിരുവനന്തപുരം: ഏഴാം ജന്മദിനത്തിൽ മകൾ അലംകൃതയ്ക്ക് ആശംസകൾ കുറിച്ചിരിക്കുകയാണ് നടൻ പൃഥ്വിരാജ്. മകളുടെ ചിത്രം പങ്കുവച്ചുകൊണ്ട് വൈകാരികമായാണ് പൃഥ്വിയുടെ ആശംസ. അല്ലിയുടെ പുസ്തക സ്‌നേഹവും ലോകത്തോടുള്ള അനുകമ്പയും ഒപ്പം വളരട്ടെയെന്നാണ് ഡാഡയുടെ വാക്കുകൾ. തന്റെ ഏറ്റവും വലിയ നേട്ടമാണ് അല്ലിയെന്ന് പൃഥ്വി കുറിച്ചു.
'ജന്മദിനാശംസകൾ ബേബി ഗേൾ! നിന്നെയോർത്ത് മമ്മയും ഡാഡയും വളരെ അഭിമാനിക്കുന്നു! പുസ്തകങ്ങളോടുള്ള നിന്റെ സ്‌നേഹവും ലോകത്തോടുള്ള അനുകമ്പയും വളരട്ടെ. എന്നും നീ ഇതുപോലെ കൗതുകമുള്ളവളായി തുടരട്ടെ, എപ്പോഴും ഇതേപോലെ വലിയ സ്വപ്നം കാണട്ടെ. ഞങ്ങളുടെ എക്കാലത്തെയും സന്തോഷവും ഞങ്ങളുടെ ഏറ്റവും വലിയ നേട്ടവും നീയാണ്! ഞങ്ങൾ നിന്നെ സ്‌നേഹിക്കുന്നു', പൃഥ്വിരാജ് കുറിച്ചു.
നിന്നിലെ നന്മ എന്നും ഇതുപോലെ നിലനിൽക്കട്ടെ എന്നാണ് അല്ലിക്കുള്ള അശംസയിൽ സുപ്രിയ കുറിച്ചിരിക്കുന്നത്. ഇരുവരും ഒരേ ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. 2014 ലാണ് പൃഥ്വിരാജിന്റേയും ഭാര്യ സുപ്രിയയുടേയും ജീവിതത്തിലേക്ക് അലങ്കൃത എത്തുന്നത്
മറുനാടന് മലയാളി ബ്യൂറോ