കുവൈത്ത് സിറ്റി: രാജ്യത്തെ വിദേശി അ്ധ്യാപകരുടെ താമസ അലവൻസ് വെട്ടിക്കുറ യ്ക്കാനുള്ള ഉത്തരവിൽ ധനമന്ത്രിയും ഒപ്പുവച്ചു. ഇതോടെ രാജ്യത്ത് അദ്ധ്യാപകർ നടത്തിയ പ്രതിഷേധം ഫലം കണാതെ പോയി. ർക്കാർ വിദ്യാലയങ്ങളിൽ പഠിപ്പിക്കുന്ന വിദേശ അദ്ധ്യാപകരുടെയും അദ്ധ്യാപകേതര ജീവനക്കാരുടെയും താമസ അലവൻസ് 150 ദീനാറിൽനിന്ന് 60 ദീനാറായി കുറച്ചുകൊണ്ടുള്ള ഉത്തരവിൽ ധനകാര്യമന്ത്രി അനസ് അൽ സാലിഹ് ഒപ്പുവച്ചത്.

സ്വദേശികളല്ലാത്ത അദ്ധ്യാപകർക്ക് താമസ അലവൻസ് എന്ന പേരിൽ കൊടുത്തുകൊണ്ടിരുന്ന 150 ദീനാർ 60 ദീനാറായി കുറക്കാൻ സിവിൽ സർവിസ് കമീഷൻ അടുത്തിടെയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. എണ്ണവിലയിടിവിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധികൾ മറികടക്കാൻ വിവിധ മേഖലകളിൽ നടപ്പാക്കുന്ന ചെലവുചുരുക്കൽ പദ്ധതിയുടെ ഭാഗമായാണിതെന്ന് കമീഷൻ വ്യക്തമാക്കുകയും ചെയ്തിരുന്നു.

എന്നാൽ തങ്ങളുടെ താമസ അലവൻസ് ഒറ്റയടിക്ക് ഗണ്യമായി കുറച്ച നടപടി അംഗീകരിക്കാ നാവില്ലെന്നും ജോലി രാജിവെക്കുമെന്നും അദ്ധ്യാപകർ ഭീഷണി മുഴക്കിയെങ്കിലും ഇക്കാരണത്താൽ അദ്ധ്യാപകർ രാജിവച്ചാലും പ്രശ്‌നമില്‌ളെന്നും ഫലസ്തീനുൾപ്പെടെ രാജ്യങ്ങളിൽനിന്നുള്ള അദ്ധ്യാപകർ രാജ്യത്ത് തൊഴിലവസരം കാത്തിരിക്കുകയാണെന്നുമാണ് അധികൃതർ മറുപടി.

ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി സർക്കാർ വിദ്യാലയങ്ങളിലെ വിദേശ അദ്ധ്യാപകരുടെ തരംതിരിച്ചുള്ള കണക്കെടുക്കൽ തുടങ്ങിയതായും റിപ്പോർട്ടുണ്ട്. പുരുഷ അദ്ധ്യാപകർ എത്ര, സ്ത്രീകളെത്ര, വിഹാഹിതരും അവിവാഹിതരും തുടങ്ങിയ കാര്യങ്ങളാണ് കണക്കെടുപ്പിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.