ഇനി രാജ്യത്തെ വിമാനങ്ങളിൽ കൃപാൺ അടക്കമുള്ള കത്തികളുമായി യാത്ര ചെയ്യാൻ അനുമതി. കഴിഞ്ഞ ദിവസം ക്യൂബെക് നിയമസഭയിലാണ് ഗാതഗത സംവിധാനത്തിലെ നിയമത്തിൽ പൊളിച്ചെഴുത്തുകൊണ്ടുവരാൻ തീരുമാനിച്ചത്. ട്രാൻസ്‌പോർട്ട് മന്ത്രി മാർക്ക് ഗാർന്യൂ പ്രധാനമന്ത്രി ജസ്റ്റിൻ എന്നിവർ ചേർന്ന യോഗത്തിലാണ് തീരുമാനം എടുത്തത്.

ചില സിഖ് വിഭാഗങ്ങൾ കൊണ്ടുനടക്കുന്ന മതപരവും ആചാരപരവുമായ കൃപാൺ അടക്കമുള്ള കത്തികൾ വിമാനങ്ങളിൽ അപകടങ്ങൾ ഉണ്ടാക്കില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. നവംബർ 27മുതൽ ഈ നിയമം പ്രാബല്യത്തിലാകും. ഇതോടെ ഇന്റർനാഷണൽ ഡൊമസ്റ്റിക് വിമാനങ്ങളിൽ ആറ് സെന്റീമീറ്റർ വരെ നീളുമുള്ള കത്തി വരെ കൊണ്ടുപോകാം. ഈ തീരുമാനം സിഖ് വംശജർക്ക് ഏറെ ഗുണകരാമാകും.

2001ൽ രാജ്യത്ത് കൃപാൺ വിവാദമായിരുന്നു. ഒരു സിഖ് ബാലൻ സ്‌കൂൾ പരിപാടിക്കിടെ കൃപാൺ ധരിച്ചെത്തുകയും അത്് ഉപയോഗിക്കാൻ പാടില്ലെന്ന് വരുകയും ചെയ്തിരുന്നു. എന്നാൽ അമേരിക്കയിലേക്കുള്ള വിമാനങ്ങളിൽ നീളം കൂടിയ ബ്ലേഡ് അടക്കമുള്ളവയ്ക്ക് ഇപ്പോഴും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.