കൊച്ചി:പട്ടാളക്കാരനായി അല്ലു അർജുൻ എത്തുന്ന പുതിയ ചിത്രമായ 'എന്റെ പേര് സൂര്യ, എന്റെ വീട് ഇന്ത്യയുടെ ട്രെയിലർ പുറത്ത് ഇറങ്ങി.മലയാളി താരം അനു ഇമ്മാനുവൽ നായികയായെത്തുന്ന ചിത്രത്തിന്റെ സംവിധാനം വക്കാന്തം വംശിയാണ്.

ചിത്രത്തിൽ അർജുൻ സർ, ആർ ശരത് കുമാർ, വെണ്ണേല, കിഷോർ, റാവു രമേഷ്, താക്കൂർ അനൂപ് സിങ്, ബൊമൻ ഇറാനി എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. സിരിഷ ലഗദാപതി, ശ്രീധർ ലഗദാപതി, ബണ്ണി വാസു, കെ നാഗേന്ദ്ര ബാബു എന്നിവർ ചേർന്ന് രാമലക്ഷ്മി സിനി ക്രിയേഷൻസിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.