- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- EXPERIENCE
ആദ്യ ദിനത്തിൽ 33 കോടിയുമായി അല്ലുവിന്റെ ഡിജെ വമ്പൻ ഹിറ്റിലേക്ക്; ആരാധകരെ നിരാശപ്പെടുത്താതെ ദുവ്വഡ ജഗന്നാഥം
ആരാധകരുടെ പ്രതീക്ഷകാത്ത് അല്ലുവിന്റെ ഡിജെ വമ്പൻ ഹിറ്റിലേക്ക്. ആദ്യ ദിനം തന്നെ 33 കോടി നേടിയ ചിത്രം ഈ ആഴ്ച തന്നെ 100 കോടി ക്ലബ്ബിൽ ഇടം പിടിക്കുമെന്നാണ് കരുതുന്നത്. ഈദ് റിലീസായി എത്തിയ 'ദുവ്വഡ ജഗന്നാഥം' ഇന്ത്യയിൽ മാത്രമല്ല അമേരിക്കയിലും വൻ കളക്ഷനാണ് നേടിയത്. സൽമാൻഖാൻ ചിത്രം ട്യൂബ് ലൈറ്റിനെ പിന്നിലാക്കിയാണ് ആദ്യ ദിനം തന്നെ ഡിജെ അമേരിക്കയിൽ കുതിക്കുന്നത്. യുഎസിലെ ഇനിഷ്യൽ കളക്ഷൻ 3.39 കോടി രൂപയാണ്. ഒരു ബ്രാഹ്മണനായ ഷെഫിന്റെ വേഷമാണ് അല്ലു ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പൂജാ ഹെഡ്‌ജെയാണ് ചിത്രത്തിലെ നായിക. ആന്ധ്രയിലും തെലുങ്കാനയിലും നിന്ന് മാത്രമായി ചിത്രം 11.75 കോടി നേടിയതായാണ് കണക്ക്. ആന്ധ്രയിലും തെലുങ്കാനയിലുമായി 1000 സ്‌ക്രീനുകളിലും വിദേശത്ത് 300 സ്‌ക്രീനുകളിലുമാണ് ചിത്രം റിലീസ് ചെയ്തത്. ജൂനിയർ എൻടിആർ നായകനായ 'രാമയ്യ വസ്താവയ്യ', സായ് ധരം തേജ് നായകനായ 'സുബ്രഹ്മണ്യം ഫോർ സെയിൽ' തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ ഹരീഷ് ശങ്കർ ഒരുക്കിയ ചിത്രത്തിൽ അല്ലു അർജുൻ ഇരട്ടവേഷത്തിലാണ് ചിത്രത്തിൽ. ദേവിശ്രീ പ്രസ
ആരാധകരുടെ പ്രതീക്ഷകാത്ത് അല്ലുവിന്റെ ഡിജെ വമ്പൻ ഹിറ്റിലേക്ക്. ആദ്യ ദിനം തന്നെ 33 കോടി നേടിയ ചിത്രം ഈ ആഴ്ച തന്നെ 100 കോടി ക്ലബ്ബിൽ ഇടം പിടിക്കുമെന്നാണ് കരുതുന്നത്. ഈദ് റിലീസായി എത്തിയ 'ദുവ്വഡ ജഗന്നാഥം' ഇന്ത്യയിൽ മാത്രമല്ല അമേരിക്കയിലും വൻ കളക്ഷനാണ് നേടിയത്. സൽമാൻഖാൻ ചിത്രം ട്യൂബ് ലൈറ്റിനെ പിന്നിലാക്കിയാണ് ആദ്യ ദിനം തന്നെ ഡിജെ അമേരിക്കയിൽ കുതിക്കുന്നത്. യുഎസിലെ ഇനിഷ്യൽ കളക്ഷൻ 3.39 കോടി രൂപയാണ്.
ഒരു ബ്രാഹ്മണനായ ഷെഫിന്റെ വേഷമാണ് അല്ലു ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പൂജാ ഹെഡ്‌ജെയാണ് ചിത്രത്തിലെ നായിക. ആന്ധ്രയിലും തെലുങ്കാനയിലും നിന്ന് മാത്രമായി ചിത്രം 11.75 കോടി നേടിയതായാണ് കണക്ക്. ആന്ധ്രയിലും തെലുങ്കാനയിലുമായി 1000 സ്‌ക്രീനുകളിലും വിദേശത്ത് 300 സ്‌ക്രീനുകളിലുമാണ് ചിത്രം റിലീസ് ചെയ്തത്. ജൂനിയർ എൻടിആർ നായകനായ 'രാമയ്യ വസ്താവയ്യ', സായ് ധരം തേജ് നായകനായ 'സുബ്രഹ്മണ്യം ഫോർ സെയിൽ' തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ ഹരീഷ് ശങ്കർ ഒരുക്കിയ ചിത്രത്തിൽ അല്ലു അർജുൻ ഇരട്ടവേഷത്തിലാണ് ചിത്രത്തിൽ. ദേവിശ്രീ പ്രസാദാണ് സംഗീതം.