- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഹൻലാലിനും സൂര്യയ്ക്കും ഒപ്പം സ്ക്രീൻ പങ്കിടാനൊരുങ്ങി അല്ലു സിരീഷ്; മോഹൻലാലും സിരീഷും വീണ്ടും ഒന്നിക്കുന്നത് കെവി ആനന്ദിന്റെ സിനിമയിൽ; ചിത്രം മലയാളത്തിലേക്കും മൊഴിമാറ്റി എത്തും
വീണ്ടും മലയാളികളുട അഭിമാനം മോഹൻലാലും തെലുങ്ക് സ്റ്റാറും മലയാളികളുടെ ഇഷ്ടതാരവുമായ അല്ലു അർജ്ജുനിന്റെ സഹോദരൻ അല്ലുസിരീഷും വീണ്ടും ഒന്നിക്കുന്നു. മേജർ രവിയൊരുക്കിയ 1971 ബിയോണ്ട് ദി ബോർഡേഴ്‌സിലാണ് ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. അയൻ, കോ, തുടങ്ങി സൂപ്പർ ഹിറ്റ് സിനിമകൾ സമ്മാനിച്ച കെ.വി. ആനന്ദ് സംവിധാനം ചെയ്യുന്ന മോഹലാലിനോടൊപ്പം സൂര്യ ആദ്യമായി ഒന്നിക്കുന്ന സിനിമയിലാണ് അല്ലു സിരീഷും പ്രധാന വേഷത്തിലെത്തുന്നത്. ഈ വിവരം തനന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെ അല്ലു സീരിഷ് തന്നെയാണ് പങ്കുവച്ചത്. മാത്രമല്ല, തമിഴിൽ നിന്നുമൊരുങ്ങുന്ന ബ്രഹ്മാണ്ഡ സിനിമകളായ 2.0, ഇന്ത്യൻ 2 എന്നീ സിനിമകൾ നിർമ്മിക്കുന്ന ലൈക്ക പ്രൊഡക്ഷൻസിന്റെ കീഴിലാണ് ഈ സിനിമയും ഒരുങ്ങുന്നതെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ചിത്രം മലയാളത്തിലും തെലുങ്കിലും മൊഴിമാറ്റി എത്തുമെന്നും സൂചനയുണ്ട്. അയൻ, മാട്രാൻ എന്നീ ചിത്രങ്ങൾക്കു ശേഷം കെ.വി.ആനന്ദും സൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ഹാരിസ് ജയരാജായിരിക്കും സംഗീതം നൽകുക. ചൈനയിൽ ഉൾപ്പടെ ചിത്
വീണ്ടും മലയാളികളുട അഭിമാനം മോഹൻലാലും തെലുങ്ക് സ്റ്റാറും മലയാളികളുടെ ഇഷ്ടതാരവുമായ അല്ലു അർജ്ജുനിന്റെ സഹോദരൻ അല്ലുസിരീഷും വീണ്ടും ഒന്നിക്കുന്നു. മേജർ രവിയൊരുക്കിയ 1971 ബിയോണ്ട് ദി ബോർഡേഴ്‌സിലാണ് ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്.
അയൻ, കോ, തുടങ്ങി സൂപ്പർ ഹിറ്റ് സിനിമകൾ സമ്മാനിച്ച കെ.വി. ആനന്ദ് സംവിധാനം ചെയ്യുന്ന മോഹലാലിനോടൊപ്പം സൂര്യ ആദ്യമായി ഒന്നിക്കുന്ന സിനിമയിലാണ് അല്ലു സിരീഷും പ്രധാന വേഷത്തിലെത്തുന്നത്.
ഈ വിവരം തനന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെ അല്ലു സീരിഷ് തന്നെയാണ് പങ്കുവച്ചത്. മാത്രമല്ല, തമിഴിൽ നിന്നുമൊരുങ്ങുന്ന ബ്രഹ്മാണ്ഡ സിനിമകളായ 2.0, ഇന്ത്യൻ 2 എന്നീ സിനിമകൾ നിർമ്മിക്കുന്ന ലൈക്ക പ്രൊഡക്ഷൻസിന്റെ കീഴിലാണ് ഈ സിനിമയും ഒരുങ്ങുന്നതെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ചിത്രം മലയാളത്തിലും തെലുങ്കിലും മൊഴിമാറ്റി എത്തുമെന്നും സൂചനയുണ്ട്.
അയൻ, മാട്രാൻ എന്നീ ചിത്രങ്ങൾക്കു ശേഷം കെ.വി.ആനന്ദും സൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ഹാരിസ് ജയരാജായിരിക്കും സംഗീതം നൽകുക. ചൈനയിൽ ഉൾപ്പടെ ചിത്രത്തിന്റെ ലൊക്കേഷൻ ഉണ്ടാകുമെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന. സൂര്യ 37നായുള്ള പ്രീ പ്രൊഡക്ഷൻ ജോലികൾ ഇതിനോടകം ആരംഭിച്ച് കഴിഞ്ഞു. തമിഴിൽ ഇളയദളപതി വിജയ്ക്കൊപ്പം മോഹൻലാൽ അഭിനയിച്ചിരുന്നു. ജില്ല എന്ന സിനിമയിൽ വിജയ്യുടെ അച്ഛൻ വേഷത്തിലായിരുന്നു മോഹൻലാൽ അഭിനയിച്ചത്.
പാട്ടുകൊട്ടൈ പ്രഭാകറാണ് ഡയലോഗുകൾ എഴുതുന്നത്. ലൈക്ക പ്രൊഡക്ഷൻസിന്റെ നടൻ സൂര്യയുമൊത്തുള്ള ആദ്യ സംരംഭമാണ് ഈ സിനിമ. രജനീകാന്തിന്റെ 2.0, കമൽഹാസന്റെ ഇന്ത്യൻ ടു എന്നിങ്ങനെ രണ്ടു ചിത്രങ്ങളാണ് നിലവിൽ ലൈക്ക ചെയ്തു കൊണ്ടിരിക്കുന്നത്. നിലവിൽ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകളിലാണ് ആനന്ദ്.
അതേസമയം എൻജികെ എന്ന തന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിരക്കുകളിലാണ് നടൻ സൂര്യ, ഡ്രീം വാരിയേഴ്സ് പിക്ചേഴ്സ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ പ്രധാനപ്പെട്ട സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സായ് പല്ലവിയും രാകുൽ പ്രീത് സിങ്ങുമാണ്. ചിത്രം ദീപാവലി റിലീസായി തിയേറ്ററുകളിലെത്തും.