ന്യൂജേഴ്‌സി: ആത്മാവിനെ തൊട്ടുണർത്തുന്ന സംഗീതവുമായി രണ്ടായിരത്തിലധികം ക്രിസ്തീയ ഗാനങ്ങൾക്ക് രൂപവും, ഈണവും നൽകിയ അനുഗ്രഹീത ക്രിസ്തീയ ഗാനരചയിതാവും, ഗായകനുമായ റവ.ഫാ. ഷാജി തുമ്പേചിറയിലിന്റെ നേതൃത്വത്തിൽ ക്യൂന്മേരി മിനിസ്ട്രി നയിക്കുന്ന 'ആത്മസംഗീതം 2015' സെന്റ് തോമസ് സീറോ മലബാർ ഫൊറോനാ പള്ളിയിൽ (Elizabath Ave, Somerset, NJ 08873) ഇടവക മധ്യസ്ഥനായ വി. തോമാശ്ശീഹായുടേയും, വി. അൽഫോൻസാമ്മയുടേയും തിരുനാളിനോടനുബന്ധിച്ച്  2015 ജൂലൈ -12-നു ഞായറാഴ്ച വൈകുന്നേരം 6 മണി മുതൽ നടത്തപ്പെടുന്നു.

കഴിഞ്ഞ 15 വർഷമായി അമേരിക്കൻ മലയാളികളുടെ ആത്മീയ ജീവിതത്തിന് പുത്തൻ ഉണർവും, ആത്മാഭിഷേകവും പകർന്നു നൽകിക്കൊണ്ടിരിക്കുന്ന ക്യൂൻ മേരി മിനിസ്ട്രിയുടെ ക്ഷണപ്രകാരമാണ് ഷാജി അച്ചൻ ആദ്യമായി അമേരിക്കയിൽ എത്തുന്നത്. പരിശുദ്ധാത്മാവിന്റെ പ്രേരണയാൽ ആയിരക്കണക്കിന് ക്രിസ്തീയ ഗാനങ്ങൾ ഷാജി അച്ചന്റെ ഹൃദയത്തിൽ നിന്ന് ഒഴുകിവന്നു. ലക്ഷക്കണക്കിനു വിശ്വാസികൾ ലോകമെമ്പാടും ഹൃദയത്തിൽ ഏറ്റുവാങ്ങിയ 'അമ്മേ തായേ..., നിന്റെ തകർച്ചയിൽ ആശ്വാസമേകാൻ..., എന്റെ അമ്മയെ ഓർക്കുമ്പോൾ..., ഓർമ്മവച്ച നാൾ മുതൽ...., അത്ഭുതങ്ങൾ തീർന്നിട്ടില്ല...., രക്തക്കോട്ട തിരുരക്തക്കോട്ട...' തുടങ്ങിയ അനേകം ഗാനങ്ങൾ ഷാജി അച്ചന്റെ കൈകളിലൂടെ ഒഴുകി വന്നതാണ്. ദൈവം വരദാനങ്ങളാൽ അത്ഭുതകരമായി അനുഗ്രഹിച്ച ബ്രദർ. മാർട്ടിൻ മഞ്ഞപ്പാറ ക്രിസ്തീയ ഗാനരംഗത്ത് അറിയപ്പെടുന്ന ശുശ്രൂഷകനാണ്. മാർട്ടിന്റെ ഹൃദയത്തിൽ നിന്ന് ആത്മീയ പ്രേരണയിൽ ഒഴുകി വന്ന ജനലക്ഷങ്ങൾ ഏറ്റുവാങ്ങിയ 'ഉണർവ്വിൻ കൊടുങ്കാറ്റേ..., ആത്മാവേ അഗ്നിയായി നിറയണമേ..., ആരാധിക്കും എന്റെ ദൈവത്തെ ഞാൻ....' തുടങ്ങിയ ഗാനങ്ങളൊക്കെ മാർട്ടിന്റെ സ്വരമാധുരിയിൽ ശ്രദ്ധിക്കപ്പെട്ട ഗാനങ്ങളാണ്.

ക്രിസ്തീയ ഗാനരംഗത്ത് വ്യത്യസ്തമായ ശബ്ദത്തിന്റേയും ഈണത്തിന്റേയും ഉടമകളായ ഫാ. ഷാജി തുമ്പേചിറയിലിന്റേയും, ബ്രദർ മാർട്ടിൻ മഞ്ഞപ്പാറയുടേയും, നേതൃത്വത്തിൽ ബ്ര. സന്തോഷ് കരിമാത്തറ, ബ്ര. ഡൊമിനിക് പി.ഡിയും (ചെയർമാൻ, മരിയൻ ടിവി) ചേർന്ന് നയിക്കുന്ന 'ആത്മസംഗീതം 2015' ശുശ്രൂഷയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നു. 'ഒരു ഗായകനെ വിളിക്കുക, ഗായകൻ പാടിയപ്പോൾ ഏലിയാഷായുടെ മേൽ ദൈവത്തിന്റെ ശക്തി ആവസിച്ചു. 2 രാജ :3/15' ഈ തിരുവചനമാണ് ശുശ്രൂഷയുടെ ആപ്തവാക്യം. കരകവിഞ്ഞൊഴുകുന്ന ഈ സ്വർഗ്ഗീയ അനുഗ്രഹം സ്വന്തമാക്കുവാനും, പരിശുദ്ധാത്മാവിന്റെ ശക്തമായ അഭിഷേകത്തിലേക്ക് പ്രവേശിക്കുവാനും ദൈവത്തിന്റെ അത്ഭുതകരമായ സൗഖ്യം അനുഭവിച്ചറിയാനും ഉതകുന്ന ശുശ്രൂഷയിലേക്ക് ഏവർക്കും സ്വാഗതം. കൂടുതൽ വിവരങ്ങൾക്ക്: ഫാ. തോമസ് കടുകപ്പള്ളിൽ (വികാരി) 908 837 9484, റ്റോം പെരുമ്പായിൽ (ട്രസ്റ്റി) 616 326 3708, തോമസ് പടവിൽ (ട്രസ്റ്റി) 908 906 1709, മേരിദാസൻ തോമസ് (ട്രസ്റ്റി) 201 912 6451. വെബ്: www.mariantvworld.org