മെൽബൺ: സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്റെ കീഴിൽ മെൽബണിലെ അൽമായ സംഘടനകളുടെ ഉദ്ഘാടനം മെൽബൺ രൂപത ബിഷപ് മാർ ബോസ്‌കോ പുത്തൂർ നിർവഹിച്ചു. മെൽബൺ ക്‌നാനായ കാത്തലിക് കോൺഗ്രസ്, മെൽബൺ ക്‌നാനായ വിമൻസ് അസോസിയേഷൻ, കെഎൽവൈഎൽ എന്നീ സംഘടനകകളാണ് സെന്റ് മേരീസ് ക്‌നാനായ മിഷന്റെ കീഴിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.

വിശ്വാസ പരിശീലനത്തിലും പാരമ്പര്യത്തിലും ഊന്നി അൽമായ സംഘടനകൾ പ്രവർത്തിച്ചെങ്കിൽ മാത്രമെ വരുംതലമുറയ്ക്ക് ദൈവത്തിൽ അധിഷ്ടിതമായ ജീവിത ശൈലി രൂപപ്പെടുത്തുവാൻ കഴിയൂ എന്ന് മാർ ബോസ്‌കോ പുത്തൂർ വിശ്വാസികളെ ഓർമിപ്പിച്ചു. മെൽബൺ ക്‌നാനായ കാത്തലിക് കോൺഗ്രസിന്റെ പ്രസിഡന്റ് സജി ഇല്ലിപറമ്പിൽ, മെൽബൺ ക്‌നാനായ കാത്തലിക് വിമൻസ് അസോസിയേഷൻ പ്രസിഡന്റ് സോണിയ ജോജി, കെസിവൈഎൽ പ്രസിഡന്റ് ജോയൽ ജോസഫ്, എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷൻ ചാപ്ലെയിൻ ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി, കെസിവൈഎൽ ഓഷ്യാന ചാപ്ലെയിൻ ഫാ. തോമസ് കുമ്പുക്കൽ, സെക്രട്ടറി ജോ ചാക്കോ മുറിയന്മാലിയിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. യോഗത്തിൽ വിവിധ പരിപാടികൾ നടപ്പിലാക്കാൻ വിപുലമായ കമ്മിറ്റി രൂപീകരിച്ചു. ക്രിസ്മസ്, ന്യൂഈയർ ആഘോഷങ്ങൾ സംയുക്തമായി നടത്തുവാനും തീരുമാനമായി.