- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഴിഞ്ഞവർഷം കോൺഗ്രസ് ശേഖരിച്ചത് 600 കോടി; സിപിഐ(എം) 120 കോടിയും 80 ശതമാനം തുകയുടെയും ഉറവിടം അറിയില്ല; സ്വത്ത് വിവരം പുറത്തുവിടാതെ ബിജെപിയും
ന്യൂഡൽഹി: വ്യത്യസ്ത ആശയഗതികളും പ്രത്യയശാസ്ത്രങ്ങളുമൊക്കെയുണ്ടെങ്കിലും രാഷ്ട്രീയ പാർട്ടികൾ യോജിച്ചുനിൽക്കുന്ന ഒരു തലമുണ്ട്. അത് പിരിവിന്റേതാണ്. അവിടെ യാതൊരു പ്രത്യയശാസ്ത്ര വിലക്കുകളുമില്ലാതെ ആർക്കുമുന്നിലും കൈനീട്ടാൻ പാർട്ടികൾ തയ്യാറാകുന്നു. ഉറവിടം വെളിപ്പെടുത്താനാകാതെ കോടിക്കണക്കിന് രൂപ പാർട്ടികളുടെ അക്കൗണ്ടുകളിൽ കുമി

ന്യൂഡൽഹി: വ്യത്യസ്ത ആശയഗതികളും പ്രത്യയശാസ്ത്രങ്ങളുമൊക്കെയുണ്ടെങ്കിലും രാഷ്ട്രീയ പാർട്ടികൾ യോജിച്ചുനിൽക്കുന്ന ഒരു തലമുണ്ട്. അത് പിരിവിന്റേതാണ്. അവിടെ യാതൊരു പ്രത്യയശാസ്ത്ര വിലക്കുകളുമില്ലാതെ ആർക്കുമുന്നിലും കൈനീട്ടാൻ പാർട്ടികൾ തയ്യാറാകുന്നു. ഉറവിടം വെളിപ്പെടുത്താനാകാതെ കോടിക്കണക്കിന് രൂപ പാർട്ടികളുടെ അക്കൗണ്ടുകളിൽ കുമിഞ്ഞുകൂടിക്കൊണ്ടേയിരിക്കുന്നു.
രാജ്യത്തെ അഞ്ച് പ്രമുഖ പാർട്ടികളുടെ അക്കൗണ്ടിലുള്ള തുകയുടെ 80 ശതമാനവും എവിടെനിന്നെത്തി എന്ന് വെളിപ്പെടുത്താൻ ഈ പാർട്ടികൾക്കാവില്ല. അസോസിയേഷൻ ഓഫ് ഡമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട കണക്ക് പ്രകാരം, കോൺഗ്രസ്, സിപിഐ(എം), സിപിഐ, എൻസിപി, ബിഎസ്‌പി എന്നീ കക്ഷികളുടെ കഴിഞ്ഞവർഷത്തെ മൊത്തം വരുമാനം 844.71 കോടി രൂപയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന് ഈ പാർട്ടികൾ സമർപ്പിച്ച ആദായ നികുതി റിട്ടേണുകളിലുള്ളതാണ് ഈ കണക്കുകൾ. രാജ്യം ഭരിക്കുന്ന ബിജെപിയാകട്ടെ, ഇതേവരെ ഐടി റിട്ടേൺ സമർപ്പിച്ചിട്ടുമില്ല. 2014 നവംബറായിരുന്നു സമർപ്പിക്കേണ്ട അവസാന തീയതി.
അഞ്ച് പാർട്ടികളുടെയും കൂടി ആകെ വരുമാനത്തിൽ ഉറവിടം അറിയാത്തത് 673.08 കോടി രൂപയ്ക്കാണ്. എന്നാൽ, ഉറവിടം വെളിപ്പെടുത്താനാവാത്തത് ചെറിയ സംഭാവനകളിലൂടെ പിരിച്ചെടുത്ത തുകയുടേതാണെന്ന് പാർട്ടികൾ അവകാശപ്പെടുന്നു. വരിസംഖ്യയിലൂടെയും മറ്റും ലഭിക്കുന്ന തുകയാണ് ഇതെന്നാണ് റിട്ടേണുകളിൽ ഇവർ കാണിച്ചിട്ടുള്ളത്.
വരുമാനത്തിന്റെ കാര്യത്തിൽ മുന്നിട്ട് നിൽക്കുന്നത് കോൺഗ്രസ്സാണ്. 598.06 കോടി രൂപയാണ് കോൺഗ്രസ്സിന്റെ വരുമാനം. സിപിഐ(എം) 121.87 കോടി രൂപയും ശേഖരിച്ചിട്ടുണ്ട്. ചെറുകിട സംഭാവനകളിലൂടെയാണ് വരുമാനത്തിന്റെ 67 ശതമാനവും സമാഹരിച്ചതെന്നാണ് പാർട്ടികളുടെ കണക്കുകൾ വെളിപ്പെടുത്തുന്നത്. കോൺഗ്രസ് അതിന്റെ വരുമാനത്തിന്റെ സിംഹഭാഗവും കൂപ്പണുകളിലൂടെ സംഭാവന വാങ്ങി സമ്പാദിച്ചതാണ്.
20,000 രൂപയ്ക്ക് താഴെയുള്ള സംഭാവനകളാണ് ചെറുകിട സംഭാവനകളായി കണക്കാക്കുന്നത്. പാർട്ടികളുടെ വരുമാനത്തിൽ 41 ശതമാനമാണ് 20,000-ത്തിനു മുകളിലുള്ള വലിയ സംഭാവനകളുള്ളത്. 2013-14 കാലയളവിൽ പാർട്ടികൾ സമാഹരിച്ച തുകയിൽ 112 കോടി രൂപ ആരുടേതാണെന്ന് വ്യക്തമാക്കാൻ പാർട്ടികൾക്കായിട്ടില്ല.

