മോഹൻലാലും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രം എലോണിന്റെ ടീസർ പുറത്ത്. മോഹൻലാലിന്റെ പിറന്നാൾ ദിനത്തിലാണ് ടീസർ എത്തിയത്. താരം തന്നെയാണ് ടീസർ പങ്കുവച്ചിരിക്കുന്നത്. ഫ്‌ളാറ്റിനുള്ളിൽ നിന്ന് യോഗ ചെയ്യുന്ന മോഹൻലാലിനെയാണ് ടീസറിൽ കാണുന്നത്.

പന്ത്രണ്ട് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് മോഹൻലാലും ഷാജി കൈലാസും ഒന്നിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന് രാജേഷ് ജയറാം തിരക്കഥ എഴുതുന്നു. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണം. എഡിറ്റിങ് ഡാേൺമാക്‌സ്. സംഗീതം ജേക്‌സ് ബിജോയ്. സിനിമയിൽ മോഹൻലാൽ മാത്രമാണ് ഏക കഥാപാത്രമായി എത്തുന്നതെന്നും സൂചനയുണ്ട്. 2

 2009ൽ റിലീസ് ചെയ്ത റെഡ് ചില്ലീസ് ആണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം. മോഹൻലാലും ഷാജി കൈലാസും ഒന്നിച്ചപ്പോഴെല്ലാം നിരവധി മാസ് ഡയലോഗുകളാണ് പിറന്നത്. എലോണിലും ഇതിന് മാറ്റമുണ്ടാകില്ലെന്നാണ് ആരാധകരുടെ പ്രതീക്ഷ.