ലൂർ കൾച്ചറൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിത്തിൽ നടന്ന ആലൂർ സൂപ്പർ ലീഗ് സീസൺ 5-ൽ എഫ് സി അൽമനാർ ജേതാക്കളായി. ആലൂർ എം.എ ഗ്രൗണ്ടിൽ ആരംഭിച്ച പ്രീമിയർ ലീഗ് ഫുട്‌ബോൾ മത്സരം സാമൂഹ്യ പ്രവർത്തകൻ എ.ടി.അബൂബക്കർ ഉദ്ഘാടനം ചെയ്തു. എ.സി.സി.ആലൂർ പ്രസിഡണ്ട് ടി.എ ലെത്തി ഫ് അദ്ധ്യക്ഷത വഹിച്ചു ക്ലബ്ബ് സെക്രട്ടറി ഇർഫാൻ കടവിൽ സ്വാഗതം പറഞ്ഞു.

ജനുവരി 18 ന് നടത്തിയ താരലേലത്തിലൂടെ എഫ് സി അൽമനാർ, അജ്മാൻ ഫ്രണ്ട്‌സിന്റ അജ്മാൻ ലയൺസ്, ഖൽബ ഫ്രണ്ട്‌സിന്റെ എഫ്‌സി ഖൽബ, വോയിസ് ഓഫ് അബൂദാബി യുടെ സ്‌പോർടിങ് അബൂദാബി എന്നി 4 ടീമുകളാണ് ടൂർണമെന്റിൽ മത്സരിച്ചത്.

ആവേശകരമായ ഗ്രൂപ്പ് തല മത്സരത്തിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടിയ എഫ് സി അൽ മനാറും അബൂദാബി സ്‌പോർട്ടിംഗും ഫൈനലിൽ എത്തുകയും ആകാംശ നിറഞ്ഞ കലാശപ്പോരാട്ടത്തിൽ സ്‌പോർട്ടിങ് അബൂദാബിയെ 2-0 പരാജയപ്പെടുത്തിയാണ് എഫ്‌സി അൽമനാർ സീസൺ 5 ലെ ജേതാക്കളായത്. എ സി സി യുടെ മുൻകാല താരങ്ങളുടെ സാന്നിദ്ധ്യത്തിൽ ടൂർണമെന്റിലെ മികച്ച കളിക്കാരനായി എഫ്‌സി അൽ മനാറിന്റെ ഫാറൂഖും ഗോളിയായി നിസാമും മികച്ച ഡിഫന്റർ ആയി ഇമ്രാനും എമർജിങ് പ്ലയർ ആയി FC ഖൽബയുടെ മിൻഹാജിനെയും മികച്ച കോച്ചായി അശ്രഫ് എൻഎയും തെരെഞ്ഞെടുത്തു.

വിജയികൾക്കുള്ള ട്രോഫി വിതരണം ലെത്തീഫ് ടി.എ, ഇർഫാൻ കടവിൽ, ഇസ്മായിൽ മാഷ്, ഹനീഫ ടി.എ, എ.ടി അബ്ദുൾ ഖാദർ എന്നിവർ നടത്തി