ദുബായ് : മൂന്ന് പതിറ്റാണ്ടോളമായി ദുബായിൽ മതസാമൂഹ്യസാംസ്‌കാരിക പത്രപ്രവർത്തക രംഗങ്ങളിൽപ്രവർത്തിച്ചു വരുന്ന സുന്നി ഓൺലൈൻ ഇസ്ലാമിക പ്രഭാഷകനായ ആലൂർ ടി.എ. മഹമൂദ് ഹാജിയെ ദുബായിൽ ആദരിച്ചു. കാസർകോട്ടെ ഗസൽ  രജത ജൂബിലിയുടെ ഭാഗമായി പ്രവാസി സമൂഹത്തിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കാസർകോട്ടെ മഹൽ വ്യക്തികളെ ആദരിക്കുന്നത്തിന്റെ ഭാഗമായുള്ള ആദരവാണ് ലഭിച്ചത്.

ദുബായ് ഇന്റർ നാഷണൽ ഹോളി ഖുർആൻ അവാർഡ് വിധികർത്താവും ദുബായ് ഖൽഫാൻ ഖുർആൻ സെന്റർ പ്രിൻസിപ്പളും പ്രമുഖ ഖുർആൻ പണ്ഡിതനുമായ ശൈഖ് മുഹമ്മദ് അഹമ്മദ് ശഖറൂനാണ് ദുബായിൽ നടന്ന ചടങ്ങിൽ ആലൂർ മഹമൂദ് ഹാജിക്ക് ഉപഹാരം നൽകിയത്.

ജാമിഅ സഅദിയ ദുബായ് കമ്മിറ്റി സെക്രട്ടറി, സമസ്ത കേരള സുന്നിയുവജന സംഘം ദുബായ് ജില്ല സെക്രട്ടറി, ആലൂർ വികസന സമിതി സെക്രട്ടറി, ബുഖാരിയ്യ ഇസ്ലാമിക് കോംപ്ലക്‌സ് ചെയർമാൻ തുടങ്ങിയ രംഗങ്ങളിൽ മഹമൂദ് ഹാജി പ്രവർത്തിച്ചിട്ടുണ്ട്. ശൈഖ് അബ്ദുൽ ബാസിത്ത്, ഗസൽ പത്രം പത്രാധിപർ അബ്ബാസ് മുതലപ്പാറ, മാദ്ധ്യമ പ്രവർത്തകൻ മസൂദ് ബോവിക്കാനം, ഹനീഫ് എരിയപ്പാടി, മൻസൂർ ചിത്താരി, തുടങ്ങിയ നിരവധി പേര് ചടങ്ങിൽ പങ്കെടുത്തു.