ദുബായ്: ഇൻകാസ് തൃത്താല നിയോജക മണ്ഡലം സൗഹൃദവേദി യു എ ഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് തൃത്താല മണ്ഡലത്തിലെ 12 ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഏകദിന ഫുട്‌ബോൾ മേള സംഘടിപ്പിച്ചു. വർണ്ണാഭമായ ഉൽഘാടന ചടങ്ങുകളിലൂടെ മേള ആരംഭിച്ചു.

യു എ ഇ യുടെ മുൻ ദേശീയ ഫുട്‌ബോൾ താരം ഹസൻ അലി ഇബ്രാഹിം അലി അഹ്മദ് അൽ ബലൂശി ഉൽഘാടനം നിർവഹിച്ചു ഇൻകാസ് തൃത്താല നിയോജക മണ്ഡലം സെക്രട്ടറി നൗഷാദ് ചാലിശ്ശേരി സ്വാഗതം ചെയ്തു . പ്രസിഡന്റ് നാസർ അലി, ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ, ഷാജി പെരുമ്പിലാവ്, നാസർ പാണ്ടിക്കാട്, ഹൈദർ തട്ടത്താഴത്തു, ആരിഫ് അങ്ങാടി, ഷജീർ ഏഷ്യാഡ്, നാസർ നാലകത്തു, അഹമ്മദുണ്ണി, ശശികുമാർ, ബാബു റഷീദ് തുടങ്ങിയവർ നേതൃതം നൽകി.